- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ സമാധാന പാക്കേജിലും അയയാതെ പുടിന്‍; യുക്രെയ്ന്‍ പിന്മാറിയില്ലെങ്കില് സൈനിക മാര്‍ഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്ന് അവകാശവാദം; ലുഹാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക്, ഖേഴ്സണ്‍, സപ്പോറേഷ്യ പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ റഷ്യ
ട്രംപിന്റെ സമാധാന പാക്കേജിലും അയയാതെ പുടിന്‍
മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ യുക്രൈന്‍ അംഗീകരിച്ചു എങ്കിലും റഷ്യ അതിനെ അംഗീകരിക്കുന്നില്ല എന്ന് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇതുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയാകുന്നത്. ആവശ്യമെങ്കില്‍ അവസാന യുക്രൈനിയക്കാരനും മരിക്കുന്നതുവരെ റഷ്യ പോരാടുമെന്നാണ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കിയത്.
യുക്രൈന്‍ സൈന്യത്തെ പിന്‍വലിക്കുന്നതുവരെ സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സമാധാനപദ്ധതി യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. യുക്രെയ്ന്‍ പിന്മാറിയില്ലെങ്കില്‍ സൈനികമാര്‍ഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിന്‍. ലുഹാന്‍സ്‌ക്, ഡൊണെറ്റ്സ്‌ക്, ഖേഴ്സണ്‍, സപ്പോറേഷ്യ പ്രദേശങ്ങള്‍ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മാരകമായ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ സമീപ ആഴ്ചകളില്‍ ശക്തമാക്കിയിരുന്നു. അമേരിക്കയെ കൂടാതെ പല യൂറോപ്യന്‍ രാജ്യങ്ങളും സമാധാന പദ്ധതികള്‍ മുന്നോട്ട് വെച്ചിരുന്നു. റഷ്യ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന പ്രദേശത്ത് നിന്ന് യുക്രെയ്ന്‍ പിന്മാറുന്നതില്‍ പരാജയപ്പെട്ടാല്‍, റഷ്യ സൈനിക ശക്തി ഉപയോഗിച്ച് ലക്ഷ്യങ്ങള്‍ നേടേണ്ടിവരുമെന്നാണ് പുട്ടിന്‍ ഇന്നലെ പ്രഖ്യാപിച്ചത്.
അവസാന യുക്രൈനിയന്‍ സൈന്യവും മരിക്കുന്നതുവരെ പോരാട്ടം തുടരാന്‍ ചിലര്‍ ആവശ്യപ്പെടുന്നു എന്നും റഷ്യ അതിന് തയ്യാറാണ് എന്നുമായിരുന്നു പുട്ടിന്റെ മുന്നറിയിപ്പ്. യുക്രൈന്‍ സൈന്യം അവരുടെ കൈവശമുള്ള പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങണം എന്നും തുടര്‍ന്ന് പോരാട്ടം അവസാനിപ്പിക്കും എന്നുമാണ് പുട്ടിന്‍ പറഞ്ഞത്. യുക്രൈന്‍ ഈ സ്ഥലങ്ങളില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ തങ്ങള്‍ ഇത് സായുധ മാര്‍ഗങ്ങളിലൂടെ നേടുമെന്നും റഷ്യന്‍ സൈന്യം ഉക്രെയ്‌നില്‍ കൂടുതല്‍ വേഗത്തില്‍ മുന്നേറുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് അവകാശപ്പെട്ടു.
റഷ്യ യൂറോപ്പിനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നില്ലെന്നും ഈ നിര്‍ദ്ദേശം പരിഹാസ്യമാണെന്ന് ആരും കരുതുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിക്കന്‍ യുക്രൈനില്‍ ഇപ്പോഴും റഷ്യ ശക്തമായ രീതിയില്‍ മുന്നേറ്റം തുടരുകയാണ്. അതേസമയം, ഏകദേശം നാല് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം അമേരിക്ക വീണ്ടും തുടരുകയാണ്. യുക്രൈന്‍ സൈന്യം അവരുടെ കൈവശമുള്ള പ്രദേശങ്ങള്‍ വിട്ടുപോയാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുകയുള്ളൂ എന്നതാണ് റഷ്യയുടെ നിലപാട്.
യുക്രൈനിന്റെ അഞ്ചിലൊന്ന് പ്രദേശവും റഷ്യയുടെ നിയന്ത്രണത്തിലാണ്. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് യുക്രൈന്‍ പറഞ്ഞ അധിനിവേശ ഭൂമിയുടെ പ്രശ്നം സമാധാന പ്രക്രിയയിലെ പ്രധാന തടസ്സമായി മാറിയിരിക്കുകയാണ്. റഷ്യയുടെ നിലപാട് അമേരിക്ക കണക്കിലെടുക്കുന്നുണ്ടെന്നും എന്നാല്‍ ചില കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നുമാണ് പുട്ടിന്‍ പറയുന്നത്. റഷ്യ യൂറോപ്പ് ആക്രമിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ റഷ്യ അതിനും തയ്യാറാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ഉക്രെയ്നിന്റെ കിഴക്കന്‍ ഡൊണെറ്റ്സ്‌ക് മേഖലയിലെ പോക്രോവ്സ്‌കിലും മിര്‍ണോഗ്രാഡിലും റഷ്യ യുക്രേനിയന്‍ സൈന്യത്തെ വളഞ്ഞിട്ടുണ്ടെന്ന അവകാശവാദവും പുടിന്‍ ആവര്‍ത്തിച്ചു. എന്നാല്‍ യുക്രൈന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്നില്‍ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. ആയിരിക്കണക്കിന് ആളുകളാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. പലരും നാട് വിട്ടു പോകുകയും ചെയ്തു.




