കിന്‍ഷാസ: റുവാണ്ട-കോംഗോ കലാപം കൂടുതല്‍ രൂക്ഷമാകുകയാണ്. ഡസന്‍ കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇതിനകം കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ഒരു അതിക്രൂരമായ സംഭവം അവിടെ ഇപ്പോള്‍ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ രൂക്ഷതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു സ്ത്രീയെ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയിട്ട് ആറ് പുരുഷന്മാര്‍ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍, പീഡനങ്ങള്‍, നിയമവിരുദ്ധ കൊലപാതകങ്ങള്‍ എന്നിവയുടെ ഞെട്ടിപ്പിക്കുന്ന തെളിവുകള്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഒരു സ്ത്രീയെ രണ്ട് മരങ്ങള്‍ക്കിടയില്‍ കെട്ടിയിട്ട് ആറ് വാസലെന്‍ഡോ പോരാളികള്‍ കൂട്ടബലാത്സംഗം ചെയ്തതായി ഒരു അതിജീവിത

പറഞ്ഞു. ഇവരെ ശിക്ഷിക്കണമെന്നും മറ്റുള്ളവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിക്കാന്‍ ഇത് പ്രേരണയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. വാസലെന്‍ഡോ പോരാളികള്‍ നടത്തിയ മറ്റൊരു ബലാത്സംഗത്തിനിടെ, സായുധരായ ന്യാതുറ ഗ്രൂപ്പിലെ പോരാളികളാണെന്ന് കരുതപ്പെടുന്ന പുരുഷന്മാര്‍, ഇര എം-23 യെ പിന്തുണക്കുന്ന സ്ത്രീയാണെന്ന് ആരോപിച്ചു.

ഏതെങ്കിലും സ്ത്രീകള്‍ ഇത്തരത്തില്‍ നീങ്ങിയാല്‍ അവരെ ബലാത്സംഗം ചെയ്യും എന്ന് അവര്‍ അവളോട് പറഞ്ഞതായി ആംനസ്റ്റി റിപ്പോര്‍ട്ട് പറയുന്നു. എം-23 തീവ്രവാദികള്‍ കഴിഞ്ഞ മാസം 140 ഓളം പേരെ കൊന്നതായി ഹ്യൂമന്‍ റൈറ്റ്്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്ുന. ഇതിന്

തൊട്ടു പിന്നാലെയാണ് ഈ സംഭവം നടക്കുന്നത്. ജൂലൈ 10 നും ജൂലൈ 30 നും ഇടയില്‍ വിരുംഗ നാഷണല്‍ പാര്‍ക്കിന് ചുറ്റുമുള്ള 14 ഗ്രാമങ്ങളില്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യാന്‍ എം 23 തീവ്രവാദികള്‍ വാളുകളും തോക്കുകളും ഉപയോഗിച്ചതായി സാക്ഷികള്‍ വിവരിച്ചു.

ചിലരെ വെടിവച്ചുകൊല്ലുന്നതിന് മുമ്പ് നദീതീരങ്ങളില്‍ ഇരുത്തിയിരുന്നു. മറ്റുള്ളവരെ വയലുകളില്‍ കുഴിച്ചിടുകയോ നദികളിലേക്ക് എറിയുകയോ ചെയ്തു. തന്റെ കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി ഒരാള്‍ വെളിപ്പെടുത്തിയിരുന്നു. പലരുടേയും തലകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. വീട്ടുകാരുടെ മുന്നില്‍ വെച്ചാണ് ഇവര്‍ സ്ത്രീകളേയും കുട്ടികളേയും കൂട്ടക്കൊല ചെയ്തത്. മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു എന്നതാണ് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

ആംനസ്റ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍, ബുക്കാവുവിലെ ഒരു സൈനിക ക്യാമ്പിനുള്ളില്‍ അഞ്ച് എം.23 തീവ്രവാദികള്‍ തന്നെ ബലാത്സംഗം ചെയ്തതായി ഒരു സ്ത്രീ പറഞ്ഞു: ഇത്തരം സംഭവങ്ങള്‍ സാധാരണക്കാരെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഭീഷണിയുടെയും അപമാനത്തിന്റെയും ഭാഗമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ജനുവരി മുതല്‍, എം. 23 നടത്തിയ ആക്രമണങ്ങളില്‍ പ്രാദേശിക തലസ്ഥാനമായ ഗോമ ഉള്‍പ്പെടെ ധാതു സമ്പന്നമായ കിഴക്കിന്റെ വലിയ ഭാഗങ്ങള്‍ പിടിച്ചെടുത്തിരുന്നു.

ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നും ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയെന്നുമാണ്

ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയത്. മധ്യ ആഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്ന കോംഗോയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിരുന്നു. അതിന്റെ ഏറ്റവും പുതിയ അധ്യായത്തിനാണ് 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം ആരംഭിക്കുമ്പോള്‍ ലോകം സാക്ഷിയാകുന്നത്. കോംഗോ സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന എം 23 എന്ന സായുധ സംഘം ഗോമ നഗരം പിടിച്ചെടുത്തതാണ് സംഘര്‍ഷത്തില്‍ ഏറ്റവും ഒടുവിലത്തെ സംഭവം. സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ക്രൂരതകള്‍ക്കാണ് ഇക്കഴിഞ്ഞ നാളുകളില്‍ ഗോമ നഗരം സാക്ഷ്യം വഹിച്ചത്.