ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ് കോടതി; ജൂലൈയില്‍ നടന്നത് ഭീകരാക്രമണം; കൊലപാതകികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് ഹസീനയും
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ബംഗ്ലാദേശിലേക്ക് മടങ്ങുന്നത് എളുപ്പമാകില്ല. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിന് പിന്നാലെ ഹസീനക്കെതിരായ കേസുകള്‍ ഓരോന്നായി പൊടുതട്ടി എടുക്കുകായണ് ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് ആറുപേര്‍ക്കുമെതിരെ കൊലപാതകക്കേ ചുമത്തി.. ജൂലൈ പത്തൊമ്പതിന് പൊലീസ് വെടിവയ്പില്‍ ധാക്ക മൊഹമ്മദ്പുരിലെ പലചരക്ക് വ്യാപാരി അബു സെയ്ദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുള്‍ കവാദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന് കമ എന്നിവരും ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പൊലീസില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ബംഗ്ലാദേശിലേക്ക് മടങ്ങുന്നത് എളുപ്പമാകില്ല. സ്ഥാനഭ്രഷ്ടയാക്കപ്പെട്ടതിന് പിന്നാലെ ഹസീനക്കെതിരായ കേസുകള്‍ ഓരോന്നായി പൊടുതട്ടി എടുക്കുകായണ് ബംഗ്ലാദേശിലെ പുതിയ സര്‍ക്കാര്‍. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് ആറുപേര്‍ക്കുമെതിരെ കൊലപാതകക്കേ ചുമത്തി.. ജൂലൈ പത്തൊമ്പതിന് പൊലീസ് വെടിവയ്പില്‍ ധാക്ക മൊഹമ്മദ്പുരിലെ പലചരക്ക് വ്യാപാരി അബു സെയ്ദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കേസ്.
അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുള്‍ കവാദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന് കമ എന്നിവരും ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് പൊലീസില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്നവരുമാണ് മറ്റ് പ്രതികള്‍. ഹസീന രാജിവച്ച് ഇന്ത്യയിലേക്കു കടന്നശേഷം അവര്ക്കമേല് ചുമത്തപ്പെടുന്ന ആദ്യ കേസാണിത്. കൂടുതല്‍ കേസുകള്‍ ഉണ്ടായേക്കാമെന്ന സൂചനയും ബംഗ്ലാദേശ് മാധ്യമങ്ങള്‍ നല്കുന്നു.
അതിനിടെ, ഹസീന അനുകൂലികളായ ഉന്നത ഉദ്യോഗസ്ഥരുടെ രാജി തികച്ചും നിയമപരവും നടപടിക്രമങ്ങള്‍ പാലിച്ചുമാണെന്ന് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മൊഹമ്മദ് യൂനുസ് രംഗത്തെത്തി. ഹസീന സര്‍ക്കാരിന്റെ പതനത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ്, അഞ്ച് ജഡ്ജിമാര്‍, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍, ഉന്നത പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ രാജിവച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ പതനത്തിലേക്ക് നയിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ച അദ്ദേഹം 'ഒടുവില്‍ രാക്ഷസി പോയി' എന്നാണ് ഹസീനയുടെ രാജിയെ വിശേഷിപ്പിച്ചത്.
അതേസമയം ജൂലൈയില്‍ നടന്ന പ്രക്ഷോഭങ്ങളിലും അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ട കൊലപാതകികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് പിതാവ് ശൈഖ് മുജീബുര്‍ റഹ്മാന് കൊല്ലപ്പെട്ടതിന്റെ വാര്‍ഷികാചരണത്തില്‍ പുറത്തിറക്കിയ ഹസീനയുടെ പ്രസ്താവന മകന് സജീബ് വസീദ് ജോയ് ആണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് രാജ്യംവിട്ട ശേഷം ആദ്യമായാണ് ഹസീന പ്രതികരിച്ചത്. ജൂലൈയില്‍ പ്രതിഷേധത്തിന്റെ പേരില്‍ ഒട്ടേറെ പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധി പേര് ആക്രമണങ്ങള്‍ക്കിരയാകുകയും ചെയ്തു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊലീസ്, അവാമി ലീഗ് പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ജീവനക്കാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കാല്‍നടക്കാര്‍ തുടങ്ങിയവര്‍ ഭീകരാക്രമണത്തിന്റെ ഇരകളായി ജീവന് വെടിഞ്ഞു. അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ഹസീന വ്യക്തമാക്കി.
1975 ആഗസ്റ്റ് 15നാണ് ബംഗ്ലദേശ് പ്രസിഡന്റ് ബംഗബന്ധു ശൈഖ് മുജീബുര്‍ റഹ്മാന് ക്രൂരമായി കൊല്ലപ്പെട്ടത്. അതോടൊപ്പം തന്റെ മാതാവ് ബീഗം ഫാസിലാത്തുന്നിസ, എന്റെ സഹോദരങ്ങളും സ്വാതന്ത്രസമര സേനാനികളുമായ ശൈഖ് കമല്‍, ശൈഖ് ജമാല്‍, കമാലിന്റെ ഭാര്യ സുല്‍ത്താന കമല്‍, ജമാലിന്റെ ഭാര്യ റോസി ജമാല്‍, വെറും 10 വയസ് മാത്രമുണ്ടായിരുന്ന എന്റെ ഇളയ സഹോദരന് ശൈഖ് റസല്‍, എന്റെ ഏക അമ്മാവന് ശൈഖ് നാസര്‍ തുടങ്ങിയവര്‍ ക്രൂരമായി കൊല്ലപ്പെട്ടു. അന്ന് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഓര്‍മകള്‍ പേറുന്ന ബംഗബന്ധു ഭവന് ഞങ്ങള്‍ രണ്ട് സഹോദരിമാര്‍ ബംഗാളിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
ഓര്‍മകള്‍ക്കായി ഒരു മ്യൂസിയം പണി കഴിപ്പിച്ചു. രാജ്യത്തെ സാധാരണക്കാര്‍ മുതല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള ഉന്നതര്‍ വരെ ആ വീട്ടിലെത്തി. സ്വാതന്ത്ര്യത്തിന്റെ സ്മാരകമായിരുന്നു ആ മ്യൂസിയം. നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനമായിരുന്ന ആ സ്മാരകം ഇന്ന് ചാരമായി മാറിയിരിക്കുന്നു. വികസ്വര രാജ്യം എന്ന പേര് ലോകത്ത് ബംഗ്ലാദേശ് നേടിയിരുന്നു. ഇന്നത് മങ്ങുകയാണ്. ആരുടെ നേതൃത്വത്തിലാണോ നാം സ്വതന്ത്രരാഷ്ട്രമെന്ന ആത്മാഭിമാനം നേടുകയും സ്വയം തിരിച്ചറിയുകയും സ്വതന്ത്രരാജ്യം നേടുകയും ചെയ്തത് ആ രാഷ്ട്രപിതാവ് ഇന്ന് അങ്ങേയറ്റം അപമാനിക്കപ്പെട്ടു.
അവര്‍ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെ കൂടിയാണ്. ബംഗ്ലദേശ് ജനതയോട് താന്‍ നീതി ആവശ്യപ്പെടുന്നു. ആഗസ്റ്റ് 15ന് നിങ്ങള്‍ ദേശീയ വിലാപദിനം ആചരിക്കണം. ബംഗബന്ധു ഭവനില്‍ പൂക്കള്‍ അര്‍പ്പിച്ച് രക്തസാക്ഷികള്‍ക്കായി പ്രാര്‍ഥിക്കണമെന്നും ശൈഖ് ഹസീന ആവശ്യപ്പെട്ടു.
അതിനിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളെ അപലപിച്ച് ഇടക്കാല സര്‍ക്കാരിന്റെ മതകാര്യ ഉപദേശകനായ എ എഫ് എം ഖാലിദ് ഹുസൈന് രംഗത്തെത്തി. ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായാല്‍ അറിയിക്കാന്‍ ഹോട്ട്ലൈന്‍ നമ്പര്‍ സജ്ജമാക്കി.
ന്യൂനപക്ഷ നേതാക്കളുമായി താല്കാലിക സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മൊഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തി. ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രം യൂനുസ് സന്ദര്‍ശിച്ചു. മതത്തിനപ്പുറം ജനാധിപത്യമൂല്യങ്ങള്ക്കാണ് വില നല്‍കേണ്ടതെന്നും ജനാധിപത്യം വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ എല്ലാ പൗരര്‍ക്കും തുല്യമാണെന്നും യൂനുസ് പറഞ്ഞു. ധാക്കയിലെ ഇന്ത്യന്‍ വിസ അപേക്ഷാ സെന്റര്‍ പരിമിതമായ തോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.