- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക വിസ റദ്ദാക്കി; മുഖം തിരിച്ച് യുകെ; ആകെ വട്ടം ചുറ്റി ഷെയ്ക് ഹസീന; യൂറോപ്യന്‍ രാജ്യങ്ങള്‍ മടിച്ചതോടെ അഭയം തേടുന്നത് ഈ രാജ്യത്ത്
ന്യൂഡല്‍ഹി: പ്രക്ഷോഭകരില്‍ നിന്ന് രക്ഷപ്പെടാന്‍ ബംഗ്ലാദേശില്‍ നിന്ന് കടന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന എന്തുകൊണ്ട് ലണ്ടനിലേക്കോ അമേരിക്കയിലേക്കോ പറന്നില്ല? ഹസീനയുടെ വിസ യുഎസ്എ റദ്ദാക്കിയതാണ് ഒരുകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അമേരിക്ക അടക്കമുള്ള ചില പാശ്ചാത്യ രാജ്യങ്ങള്‍ ഹസീനയെ പുറത്താക്കാന്‍ കരുക്കള്‍ നീക്കിയെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ വിവരം പുറത്തുവന്നത്. നിലവില്‍ ഹസീന ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലെ രഹസ്യകേന്ദ്രത്തിലാണ് കഴിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയാഭയത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും യുകെയില്‍ കെയ്ന്‍ സ്റ്റാര്‍മര്‍ അഭയം നിഷേധിച്ചതായാണ് സൂചന. യുകെ പൗരത്വമുള്ള […]
ന്യൂഡല്‍ഹി: പ്രക്ഷോഭകരില്‍ നിന്ന് രക്ഷപ്പെടാന്‍ ബംഗ്ലാദേശില്‍ നിന്ന് കടന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ക് ഹസീന എന്തുകൊണ്ട് ലണ്ടനിലേക്കോ അമേരിക്കയിലേക്കോ പറന്നില്ല? ഹസീനയുടെ വിസ യുഎസ്എ റദ്ദാക്കിയതാണ് ഒരുകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. അമേരിക്ക അടക്കമുള്ള ചില പാശ്ചാത്യ രാജ്യങ്ങള്‍ ഹസീനയെ പുറത്താക്കാന്‍ കരുക്കള്‍ നീക്കിയെന്ന ആരോപണം നിലനില്‍ക്കെയാണ് ഈ വിവരം പുറത്തുവന്നത്.
നിലവില്‍ ഹസീന ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തിലെ രഹസ്യകേന്ദ്രത്തിലാണ് കഴിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയാഭയത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും യുകെയില്‍ കെയ്ന്‍ സ്റ്റാര്‍മര്‍ അഭയം നിഷേധിച്ചതായാണ് സൂചന. യുകെ പൗരത്വമുള്ള ഹസീനയുടെ സഹോദരി രഹാന വൈകാതെ ലണ്ടനിലേക്ക് പറന്നേക്കും.
ബംഗ്ലാദേശില്‍ പ്രക്ഷോഭകാരികളെ ക്രൂരമായി അടിച്ചമര്‍ത്തിയതിന്റെ ഉത്തരവാദിത്വം ഹസീന ഏറ്റെടുക്കണമെന്നാണ് യുഎസിന്റെ നിലപാട്. യുകെയില്‍ ഹസീനയ്ക്ക് സാധുവായ വിസയുണ്ടെങ്കിലും ബംഗ്ലാദേശിലെ അക്രമങ്ങളെ കുറിച്ച് യുഎന്‍ നേതൃത്വത്തിലുള്ള അന്വേഷണം ഭരണകൂടം ആവശ്യപ്പെട്ട സാഹചര്യത്തില്‍ അഭയമോ, താല്‍ക്കാലിക രക്ഷായിടമോ കിട്ടാന്‍ സാധ്യതയില്ല.
ബ്രിട്ടനിലെ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം വ്യക്തികള്‍ക്ക് അഭയമോ, താല്‍ക്കാലിക രക്ഷാസ്ഥാനമോ തേടി യുകെയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. വ്യക്തികള്‍ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്താണ് അഭയത്തിനായി ശ്രമിക്കേണ്ടതെന്നാണ് സര് കെയ് ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ നിലപാട്. 'സംരക്ഷണം ആവശ്യമായ വ്യക്തികള്‍ക്ക് അത് നല്കുന്ന അഭിമാനകരമായ റെക്കോഡ് യുകെയ്ക്കുണ്ട്.. എന്നാല്‍, അഭയമോ, താല്‍ക്കാലിക രക്ഷാസ്ഥാനമോ തേടി യുകെയിലേക്ക് യാത്ര ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അന്താരാഷ്ട്രതലത്തില്‍ സംരക്ഷണം തേടുന്നവര്‍ അവര്‍ ആദ്യം എത്തുന്ന സുരക്ഷിതമായ രാജ്യത്ത് അഭയം തേടണം-അതാണ് സുരക്ഷ ഉറപ്പാക്കാനുള്ള എളുപ്പവഴി, യുകെ ആഭ്യന്തര വകുപ്പ് ഓഫീസ് വക്താവ് പ്രതികരിച്ചു. ഇതിന്റെ അര്‍ഥം ഹസീന ഇന്ത്യയില്‍ തന്നെ അഭയം തേടണം എന്നതാണ്.
നിയമങ്ങള്‍ ഇങ്ങനെയാണെങ്കിലും ഔപചാരികമായ അഭയാപേക്ഷ പരിഗണിച്ചുവരിയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ വ്യോമസേനാ വിമാനത്തില്‍ എത്തിയ ഷെയ്ക് ഹസീന വിമാനത്തില്‍ ഇന്ധനം നിറച്ചാലുടന്‍ ലണ്ടനിലേക്ക് പറക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ സംരക്ഷണയില്‍ കഴിയുകയാണ് ഹസീന.
യുകെ പൗരയായ ഇളയ സഹോദരി ഷെയ്ക് രഹാനയും ഒപ്പമുണ്ട്. രഹാനയുടെ ബ്രിട്ടീഷ് പൗരത്വം ഹസീനയ്ക്ക് അഭയം തേടാന്‍ തുണയായേക്കും. അനന്തരവള്‍, ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിയായ തുലിപ് സിദ്ധിഖിന്റെ സഹായവും കിട്ടിയേക്കും. ഹസീനയുടെ മകള്‍ സായ്മ വസെദ് ലോകാരോഗ്യ സംഘടനയുടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മേധാവിയാണ്.
യുകെയും യുഎസ്എയും മുഖം തിരിച്ച സാഹചര്യത്തില്‍ ഹസീന യുഎഇയിലെ ദുബായിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തിയ ഹസീനയ്ക്ക് മോദി സര്‍ക്കാര്‍ സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നിരുന്നാലും വേഗത്തില്‍ തീരുമാനം ഉണ്ടാകുന്നതാകും കേന്ദ്രസര്‍ക്കാരിനും താല്പര്യം.
ഹസീനയെ കൊണ്ടുവന്ന ബംഗ്ലാദേശി സൈനിക വിമാനം തിരിച്ചുപോയി. ആദ്യം ഇന്ധനം നിറച്ച ശേഷം ദുബായ് വഴി ലണ്ടനിലേക്ക് പോകാനായിരുന്നു ആലോചനയെങ്കിലും അതുമുടങ്ങി.
ഇന്ത്യ എന്തു ചെയ്യും?
യുകെ ഷെയ്ക് ഹസീനയുടെ രാഷ്ട്രീയാഭയ അപേക്ഷ തള്ളിയാല്‍ ഇന്ത്യക്ക് അത് തലവേദന ആയേക്കും. ബംഗ്ലാദേശില്‍ നിന്നും പുറത്തായ നേതാവിനെ അമിതമായി പിന്തുണയ്ക്കുന്നതായി വരാതിരിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. കാരണം, ആ രാജ്യത്തെ പുതിയ സര്‍ക്കാരുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അതുസങ്കീര്ണമാക്കിയേക്കും. ഇടക്കാല താമസത്തിനുളള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇന്നുവിദേശകാര്യ മന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.