- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്ന് പട്ടാള നിയമം പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു; തെരുവുകളില്‍ വന്‍പ്രക്ഷോഭം; ആഡംബര പ്രിയയായ ഭാര്യയെ ചൊല്ലിയും വിവാദം; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതോടെ പുറത്തേക്ക്
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതോടെ പുറത്തേക്ക്
സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. പട്ടാളനിയമം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് യൂന്‍ സുക് യോളിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങളും ഇംപീച്ച്മെന്റ് നടപടിയെ പിന്തുണച്ചിരുന്നു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ട് ചെയ്തതോടെയാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.
പാര്‍ലമെന്റ് അംഗങ്ങളില്‍ 58 പേര്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തത്. മൂന്ന് എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ എട്ട് വോട്ടുകള്‍ അസാധുവാകുകയും ചെയ്തു. ഇംപീച്ച് ചെയ്യപ്പെട്ടതിനാല്‍ പ്രസിഡന്റിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും റദ്ദായി. യൂന്‍ സുക് യോള്‍ തല്‍സ്ഥാനത്ത് തുടരണമോയെന്നത് ഭരണഘടനാ കോടതി വിധി അനുസരിച്ചാണ് തീരുമാനിക്കപ്പെടുക.
കഴിഞ്ഞയാഴ്ചയായിരുന്നു ഏറെ വിവാദമായ പട്ടാള അടിയന്തരാവസ്ഥ തെക്കന്‍കൊറിയയില്‍ പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉത്തര കൊറിയയോട് അനുഭാവം പുലര്‍ത്തുന്നുവെന്നും ഭരണത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യുഎന്‍ രാജ്യത്ത് പട്ടാള നിയമം ഏര്‍പ്പെടുത്തിയത്്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് കടുത്ത സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഭരണകക്ഷി നേതാക്കള്‍ തന്നെ പ്രസിഡന്റിനെതിരെ രംഗത്തുവന്നതോടെ പട്ടാള നിയമം പിന്‍വലിക്കേണ്ടി വന്നു. 6 മണിക്കൂര്‍ മാത്രമായിരുന്നു അടിയന്തരാവസ്ഥ നിലവിലുണ്ടായിരുന്നത്.
വിവാദ നിയമം പിന്‍വലിച്ചെങ്കിലും പ്രസിഡന്റിനെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി. പട്ടാളനിയമം പ്രഖ്യാപിച്ച യൂന്‍ സുക് യോള്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും ഉടന്‍ തന്നെ സ്ഥാനമൊഴിയണമെന്നുമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇതിന് തയ്യാറാകാതെ വന്നതോടെ ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടു. ആദ്യ തവണ പ്രമേയം അവതരിപ്പിച്ചപ്പോള്‍, ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ഇംപീച്ച്മെന്റ് നടപടിയില്‍ നിന്ന് പ്രസിഡന്റ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കപ്പുറം വീണ്ടും പ്രമേയം അവതരിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് പ്രസിഡന്റിന്റെ കസേര തെറിച്ചത്. പാര്‍ലമെന്റ് അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേരും പിന്തുണച്ചാല്‍ പ്രമേയം പാസാകും. ഇത്തവണ 300ല്‍ 204 പേരും ഇംപീച്ച്മെന്റ് നടപടി പിന്തുണച്ചതിനാല്‍ പ്രസിഡന്റ് പുറത്താവുകയായിരുന്നു. പ്രസിഡന്റ് യൂന്‍ സുക് യോളിന് അധികാരം നഷ്ടമായ സാഹചര്യത്തില്‍പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ആണ് ഇടക്കാല പ്രസിഡന്റ്. യൂന്‍ സൂക്കിന്റെ പുറത്താകല്‍ ഭരണഘടനാ കോടതി ശരിവെക്കുന്നതോടെയാണ് ഇംപീച്ച്മെന്റ് നടപടി പൂര്‍ത്തിയാകുക.
180 ദിവസത്തിനുള്ളില്‍ കോടതി വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി ഇംപീച്ച്മെന്റ് ശരിവച്ചാല്‍ ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യൂന്‍ സുക് യോള്‍. തുടര്‍ന്ന് 60 ദിവസത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കും. അതേ സമയം യൂന്‍യുക് സോളിന്റെ ഭാര്യയായ കിംകിയോണ്‍ ഹിയുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അവരുടെ ആഡംബര ഭ്രമവും രാജ്യത്തെ പ്രതിപക്ഷം ശക്തമായി ഉയര്‍ത്തിക്കാട്ടിയിരുന്നു.
ഭാര്യക്കെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യം ഭയന്നാണ് യുന്‍സുക് യോള്‍ സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. മൃഗസ്നേഹിയായ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രസിഡന്റ് രാജ്യത്ത് നായ്ക്കളെ കശാപ്പ്
ചെയ്ത് ഭക്ഷിക്കുന്നത് വിലക്കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.