- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുവര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് സത്യസന്ധമായ ജീവിതം നയിച്ചെന്ന് തെളിയിക്കണം; സ്വീഡിഷ് സംസ്കാരവും ഭാഷയും സ്വീകരിക്കണം; സ്വെഡിഷ് ജീവിത രീതി പരീക്ഷ പാസ്സാവണം; യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ വികാരത്തിനൊത്ത് കുടിയേറ്റ നിയമം കടുപ്പിച്ച് സ്വീഡനും
സ്വീഡിഷ് സംസ്കാരവും ഭാഷയും സ്വീകരിക്കണം
സറ്റോക്ക്‌ഹോം: ആഭ്യന്തര കലാപങ്ങളും പട്ടിണിയുമെല്ലാം തുടര്‍ക്കഥകളായതോടെയാണ് പലരും സ്വന്തം നാട് വിട്ട് അന്യ ദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദശകങ്ങളായി മധ്യ പൂര്‍വ്വ ദേശങ്ങളില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെ നിരവധിപേരാണ് ഒരുഗതിയും പരഗതിയുമില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്. രണ്ട് ലോക മഹായുദ്ധങ്ങളുടെ അനന്തരഫലം അനുഭവിച്ച യൂറോപ്പിന്റെ മനസ്സാക്ഷി ഈ അശരണര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു.
എന്നാല്‍, സഹായ ഹസ്തം നീട്ടിയവര്‍ക്കെതിരെയും പടനയിക്കുവാനാണ് അഭയം തേടിയെത്തിയവര്‍ പിന്നീട് ശ്രമിച്ചത്. ഒരുതരം വികൃതമായ സ്വത്വബോധവും പേറി, അഭയം നല്‍കിയ രാജ്യങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളാതെ, അതുമായി അലിഞ്ഞു ചേരാതെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു അവരില്‍ പലരും ചെയ്തത്. ഭീകരാക്രമണം വരെ നീണ്ട ഇത്തരം പ്രവൃത്തികളായിരുന്നു യൂറോപ്പില്‍ പൊതുവെ കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകാന്‍ കാരണമായത്.
മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളുടെയും മാര്‍ഗ്ഗം പിന്തുടര്‍ന്ന് ഇപ്പോള്‍ സ്വീഡനും പൗരത്വ നിയമം കര്‍ക്കശമാക്കുകയാണ്. കുടിയേറ്റക്കാരെ ചേര്‍ത്ത് നിര്‍ത്തുന്നതിനൊപ്പം, സ്വന്തം രാജ്യത്തിന്റെ മൂല്യങ്ങള്‍ കൂടി കാത്തു സൂക്ഷിക്കുക എന്നതു കൂടി ഉന്നം വെച്ചുകൊണ്ടാണ് ഇപ്പോള്‍ ഈ ഭേദഗതി. സത്യസന്ധമായി എട്ടുവര്‍ഷം തുടര്‍ച്ചയായി സ്വീഡനില്‍ താമസിച്ചു എന്ന് തെളിയിക്കണം എന്നതാണ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ കടമ്പ. നിലവില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി സ്വീഡനില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാം. അതാണ് ഇപ്പോള്‍ എട്ട് വര്‍ഷമായി ഉയര്‍ത്തുന്നത്.
അതിനു പുറമെ സ്വീഡിഷ് സമൂഹം, മൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു പരീക്ഷയില്‍ ജയിക്കുകയും വേണം. സ്വീഡിഷ് ഭാഷാ പരീക്ഷയിലും വിജയിക്കേണ്ടതുണ്ട്. പൗരത്വം നേടിയെടുക്കേണ്ടതാണ് അതല്ലാതെ നല്‍കേണ്ടതല്ല എന്നാണ് സ്വീഡിഷ് കുടിയേറ്റകാര്യ വകുപ്പ് മന്ത്രി ജൊഹാന്‍ ഫോര്‍സെല്‍ പറയുന്നത്. ലിംഗസമത്വം ഉള്‍പ്പടെയുള്ള മൂല്യങ്ങള്‍ സ്വീഡിഷ് പൗരന്മാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഫുട്‌ബോള്‍ കളിക്കുവാനും നീന്തുവാനും ഒക്കെ ഒരു പോലെ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. അത് അംഗീകരിക്കാന്‍ മടിയുള്ള്വര്‍ക്ക് പറ്റിയ രാജ്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
2015 ല്‍ ആയിരുന്നു സ്വീഡനിലേക്ക് അഭയാര്‍ത്ഥികള്‍ വന്‍ തോതില്‍ എത്താന്‍ തുടങ്ങിയത്. അന്ന് 1,63,000 അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് സ്വീഡന്‍ യൂറോപ്പിനെ ഞെട്ടിച്ചിരുന്നു. ജനസംഖ്യ അനുപാതത്തില്‍ ഏറ്റവും അധികം അഭയാര്‍ത്ഥികളെ സ്വീകരിച്ചത് സ്വീഡനായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ ഇടത്, വലത് സര്‍ക്കാരുകള്‍ എല്ലാം കുടിയേറ്റ നിയമം കര്‍ക്കശമാക്കാന്‍ നീക്കം നടത്തിയിരുന്നു. 2022 ല്‍ ആയിരുന്നു ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ കുടിയേറ്റ കാര്യത്തില്‍ കൊണ്ടുവന്നത്.