- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍; ഇത്തരം നടപടികള്‍ തെറ്റാണ്'; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിന്‍ ട്രൂഡോ; ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കണ്ടതിന് പിന്നാലെ വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറയല്‍
'മോദിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ക്രിമിനലുകള്‍;
ബ്രാംപ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ക്ക് കനേഡിയന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇത്തരത്തില്‍ വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ക്രിമിനലുകളാണെന്ന് ജസ്റ്റിന്‍ ട്രൂഡോ തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും കനേഡിയന്‍ മണ്ണില്‍ നടന്ന അക്രമങ്ങളുമായി ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് കാനഡ വ്യാഴാഴ്ച അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവം. വ്യാജ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു. ഇത്തരം നടപടികള്‍ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രസീലില്‍ വച്ച് നടന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ജസ്റ്റിന്‍ ട്രൂഡോയും പരസ്പരം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ റിപ്പോര്‍ട്ട് വിവാദത്തില്‍ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ട്രൂഡോ രംഗത്തെത്തിയത്. വെള്ളിയാഴ്ച ബ്രാംപ്ടണില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു ട്രൂഡോയുടെ 'സ്വയം വിമര്‍ശനം'.
കനേഡിയന്‍ മണ്ണില്‍ നടന്ന ആക്രമണങ്ങളിലെ ഗൂഢാലോചനയെ കുറിച്ച് പ്രധാനമന്ത്രി മോദിക്ക് അറിയാമെന്ന് കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ വിശ്വസിക്കുന്നുവെന്നും ജയശങ്കറിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും ഇതില്‍ പങ്കുണ്ടെന്നും ആരോപിച്ച് ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രം കഴിഞ്ഞ ആഴ്ച ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് കാനഡ തള്ളിയത്. കാനഡയ്ക്കുള്ളിലെ ഗുരുതരമായ കുറ്റകൃത്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മോദിയെയോ മന്ത്രി ജയശങ്കറിനെയോ ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവനയും കാനഡ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. മാധ്യമ റിപ്പോര്‍ട്ട് വെറും ഊഹാപോഹം മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ 'പരിഹാസ്യമായ പ്രസ്താവനകള്‍' എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്‌കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു.
ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്‍ര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ആണ് നിജ്ജറിന്റെ വധത്തിന് കളമൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിജ്ജറിനെ വധിക്കാന്‍ ഐ.എസ്.ഐ. ക്രിമിനലുകളെ വാടകയ്‌ക്കെടുത്തിരുന്നുവെന്നും നിജ്ജര്‍ വധത്തിന് പിന്നാലെ ഇയാള്‍ക്ക് പകരക്കാരനെ ഐ.എസ്.ഐ. തേടുന്നതായും കാനഡയിലെ ഖലിസ്താന്‍ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് കാനേഡിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.