വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം ലോകത്തെ ഭീതിപ്പെടുത്തുന്ന വിധത്തിലാണ് നാടുകടത്തില്‍ പുരോഗമിച്ചത്. അമേരിക്കയില്‍ അനധികൃതമായി കുടുയേറിയവരെ വെറുതേ വിടില്ലെന്ന് പറഞ്ഞായിരുന്നു നാടുകടത്തില്‍. ഇന്ത്യയിലേക്കും ഇതോടെ അമേരിക്കന്‍ സൈനിക വിമാനം കൂടിയേറ്റക്കാരുമായി എത്തി. എന്നാല്‍, ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും കൊട്ടിദ്‌ഘോഷിച്ചു നടത്തിയ നാടുകടത്തല്‍ അത്രകണ്ട് ഫലപ്രദമായില്ലെന്ന് വിലയിരുത്തേണ്ടി വരും. കാരണം, ജോ ബൈ്ഡന്‍ ഭരണകൂടത്തിന്റെ കാലത്ത് നാടുകടത്തിയവരേക്കാള്‍ കുറവാണ് ബൈഡന്റെ ഭരണകാലത്തെ നാടുകടത്തല്‍ എന്നാണ് പുറത്തുവരുന്ന വിവരം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ആദ്യ മാസത്തില്‍ 37,660 പേരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഡാറ്റ പ്രകാരമുളള കണക്കാണിത്. നേരത്തെ ജോ ബൈഡന്‍ ഭരണകാലത്ത് നാടുകടത്തിയവരുടെ പ്രതിമാസ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രംപ് അധികാരമേറ്റ് ആദ്യ മാസം പുറത്താക്കിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കുറവാണ്. ബൈഡന്റെ ഭരണ കാലത്ത് നാടുകടത്തുന്നവരുടെ പ്രതിമാസ എണ്ണം 57,000 ആയിരുന്നു.

എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നീക്കങ്ങള്‍ ത്വരതിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനാല്‍ വരും മാസങ്ങളിലെ കണക്കുകള്‍ വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജോ ബൈഡന്‍ ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍ നാടുകടത്തലിന്റെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ നിയമവിരുദ്ധ കുടിയേറ്റം കൂടുതലായതാണ് കണക്കില്‍ വര്‍ദ്ധനവുണ്ടായാന്‍ കാരണമായതെന്നാണ് ഡിഎച്ച്എസ് (ഡയറക്ട്രേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ്) വക്താവ് ട്രീഷ്യ മക്ലോഫ്‌ലിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുപന്നത്. ന്നാല്‍ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന വര്‍ഷത്തിലെ ഉയര്‍ന്ന നാടുകടത്തല്‍ നിരക്കുകളെക്കാള്‍ താഴെയാണ് നിലവില്‍ ട്രംപ് ഭരണകൂടം കാടിളക്കി സ്വീകരിച്ചിരിക്കുന്ന നാടുകടത്തല്‍ നടപടികള്‍.

പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ ആക്ടിംഗ് ഡയറക്ടര്‍ കാലെബ് വിറ്റെല്ലോയെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ദൗത്യത്തിനായി നിയമിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാടുകടത്തല്‍ പ്രക്രിയ പുനരാരംഭിച്ചേക്കും. ഗ്വാട്ടിമാല, എല്‍ സാല്‍വഡോര്‍, പനാമ, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ നിന്നുമുളള ബാക്കി കുടിയേറ്റക്കാരുടെ നാടുകടത്തലുമാണ് പരിഗണിക്കുന്നത്.