- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപാണെങ്കിലും എനിക്കായി കാത്തിരിക്കട്ടെ..! റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്‍കൈ എടുത്തപ്പോഴും മൊട കാണിച്ച് പുടിന്; ഫോണ്‍ സംഭാഷണത്തിനായി യു.എസ് പ്രസിഡന്റിനെ കാത്തിരിപ്പിച്ചത് ഒരു മണിക്കൂര്‍; റഷ്യന്‍ പ്രസിഡന്റിന്റേത് സ്ഥിരം പിരപാടിയെന്ന് വിമര്‍ശനം
ട്രംപാണെങ്കിലും എനിക്കായി കാത്തിരിക്കട്ടെ..!
മോസ്‌കോ: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി ഫോണില്‍ സംസാരിച്ചത് രണ്ട് മണിക്കൂറാണ്. എന്നാല്‍ ഈ ഫോണ്‍വിളിയുടെ അണിയറക്കഥകളാണ് ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുന്നത്. നേരത്തേ വൈറ്റ്ഹൗസുമായി പറഞ്ഞ് ഉറപ്പിച്ചിരുന്നതില്‍ നിന്നും ഒരു മണിക്കൂറോളം വൈകിയാണ് പുട്ടിന്‍ ഫോണ്‍ സംഭാഷണം ആരംഭിച്ചത്.
സമയനിഷ്ഠ പാലിക്കുന്നതില്‍ പലപ്പോഴും പഴി കേട്ടിട്ടുള്ള പുട്ടിന്‍ പല ലോക നേതാക്കളേയും മണിക്കൂറുകളോളം തന്നെ കാത്തിരുത്തിയ അനുഭവമുള്ള വ്യക്തി കൂടിയാണ്. മോസ്‌ക്കോയില്‍ റഷ്യന്‍ യൂണിയന്‍ ഓഫ് ഇന്‍ഡസ്ട്രിയലിസ്റ്റ്സ് ആന്‍ഡ് എന്‍ട്രപ്രെണേഴ്സ് എന്ന സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പുട്ടിന്‍ പങ്കെടുക്കുക ആയിരുന്നു. റഷ്യയിലെ പല പ്രമുഖരും ചടങ്ങില്‍ ഉണ്ടായിരുന്നു. ട്രംപുമായി ഫോണില്‍ സംസാരിക്കാനായി നിശ്ചയിച്ചിരുന്ന സമയമായപ്പോള്‍ സംഘടനയുടെ നേതാവായ അലക്സാണ്ടര്‍ ഷോക്കിന്‍ വാച്ചില്‍ നോക്കിയിട്ട് ക്രംലിന്‍ വക്താവായ ദിമിത്രി പെസ്‌കോവ് ആറ് മണിക്ക് മുമ്പ് ട്രംപുമായി ഫോണില്‍ സംസാരിക്കുന്ന കാര്യം അറിയിച്ചിരുന്നതായി പറഞ്ഞു.
എന്നാല്‍ പുട്ടിന്‍ ആകട്ടെ അതിന് വലിയ പ്രാധാന്യം നല്‍കിയതായി സദസിലുള്ളവര്‍ക്ക് തോന്നിയില്ല. വൈകുന്നേരം നാലിനും ആറിനും ഇടയ്ക്കാണ് ചര്‍ച്ചക്കായി സമയം നിശ്ചയിച്ചിരുന്നത്. നാല് മണി പിന്നിടുമ്പോഴും പുട്ടിന്‍ ചടങ്ങില്‍ തുടരുകയായിരുന്നു. പെസ്‌കോവ് പറഞ്ഞ കാര്യം ശ്രദ്ധിക്കേണ്ടതില്ലെന്നും അത് അയാളുടെ ജോലിയുടെ ഭാഗമാണെന്നുമാണ് ട്രംപ് സംഘാടകരോട് പറഞ്ഞത്. എന്നാല്‍ ചടങ്ങില്‍
പങ്കെടുത്ത മുന്‍ ഉപപ്രധാനമന്ത്രി ഷോക്കിന്‍ പുട്ടിന്‍ ഉദ്ദേശിച്ചത് ട്രംപിനെയാണെന്ന് തെറ്റിദ്ധരിച്ചു. എന്നാല്‍ പുട്ടിന്‍ താന്‍ പറഞ്ഞത് ട്രംപിന്റെ കാര്യമല്ല പെസ്‌കോവിന്റെ കാര്യമാണന്ന് വിശദീകരിച്ചു.
ഏതാണ്ട് അഞ്ച് മണിയോടെയാണ് പുടിനും സംഘവും ക്രെംലിനിലേക്ക് പുറപ്പെട്ടത്. സമ്മേളന വേദിയില്‍ നിന്ന് ക്രെലിനില്‍ എത്താന്‍ 20 മിനിട്ട് സമയമാണ് വേണ്ടത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപുമായി എത്ര നേരം വേണമെങ്കിലും സംസാരിക്കാന്‍ പുട്ടിന്‍ തയ്യാറാണ് എന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ മാസം പന്ത്രണ്ടിന് ഇരു നേതാക്കളും തമ്മില്‍ ഒന്നര
മണിക്കൂറോളം ചര്‍ച്ച നടത്തിയത് കാരണം വ്യക്തമായ ധാരണ ഇവര്‍ക്കുണ്ടെന്നാണ് റഷ്യന്‍ അധികൃതര്‍ പറഞ്ഞത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അംഗീകരിച്ചിരുന്നു. ഏതായാലും പുട്ടിനും ട്രംപും തമ്മില്‍ നടത്തിയ രണ്ട് മണിക്കൂര്‍ ചര്‍ച്ചയിലെ നേര്‍ദ്ദേശങ്ങള്‍ പലതും റഷ്യ അംഗീകരിച്ചു എന്നതാണ് പ്രധാന കാര്യം. ട്രംപുമായി ചര്‍ച്ച നടത്തിയതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്ന് സെലന്‍സ്‌കിയും വ്യക്തമാക്കിയിട്ടുണ്ട്.Trump waiting