ബ്രിട്ടനിലെ വംശീയ ലഹള: 12 വയസ്സുകാരനായ ആണ്‍കുട്ടിയടക്കം ലഹളക്ക് കേസ് ചാര്‍ജ്ജ് ചെയ്തത് 466 ആളുകളുടെ പേരില്‍; അറസ്റ്റ് ചെയ്തത് 927 പേരെ
ലണ്ടന്‍: സൗത്ത്പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ പ്രചാരണങ്ങളുടെ പേരില്‍ പൊട്ടിപ്പുറപ്പെട്ട ബ്രിട്ടനിലെ കലാപവുമായി ബന്ധപ്പെട്ട് 12 വയസ്സുകാരനായ ഒരു ആണ്‍കുട്ടിയടക്കം 466 ആളുകളുടെ പേരില്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. ജൂലായ് 30 ന് മേഴ്സിസൈഡില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നിയമപരമായി പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഈ കൗമാരക്കാരന്റെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇയാളെ കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ യൂത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജൂലായ് 29 ന് സൗത്ത്പോര്‍ട്ടിലെ ടെയ്ലര് സ്വിഫ്റ്റ് […]
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടന്‍: സൗത്ത്പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ പ്രചാരണങ്ങളുടെ പേരില്‍ പൊട്ടിപ്പുറപ്പെട്ട ബ്രിട്ടനിലെ കലാപവുമായി ബന്ധപ്പെട്ട് 12 വയസ്സുകാരനായ ഒരു ആണ്‍കുട്ടിയടക്കം 466 ആളുകളുടെ പേരില്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. ജൂലായ് 30 ന് മേഴ്സിസൈഡില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് നിയമപരമായി പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഈ കൗമാരക്കാരന്റെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇയാളെ കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ യൂത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ജൂലായ് 29 ന് സൗത്ത്പോര്‍ട്ടിലെ ടെയ്ലര് സ്വിഫ്റ്റ് - തീംഡ് ഡാന്‍സ് ക്ലാസ്സില്‍ വെച്ചായിരുന്നു മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയത്. കൊലപാതകിയുടെ പേരും പശ്ചാത്തലവും വ്യാജമായി പ്രചരിച്ചതോടെയായിരുന്നു കലാപം ആരംഭിച്ചത്. തുടര്‍ന്ന് പ്രായപൂര്‍ത്തി ആയിട്ടില്ലെങ്കിലും, കോടതിയുടെ അനുമതിയോടെ പ്രതിയായ കൗമാരക്കാരന്റെ വിശദാംശങ്ങള്‍ പുറത്തു വിടുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും കലാപം രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും പടര്‍ന്നിരുന്നു.
സൗത്ത്പോര്ട്ടിലെയും ലിവര്‍പൂളിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആണ്‍കുട്ടി അടക്കം 30 ആളുകളുടെ പേരില്‍ ഇതുവരെ കേസ് ചാര്‍ജ്ജ് ചെയ്തതായി മേഴ്സിസൈഡ് പോലീസ് അറിയിച്ചു. ജൂലായ് 29 മുതല്‍ നടന്ന കലാപങ്ങളില്‍ ഇതുവരെ 975 പേരെ അറസ്റ്റ് ചെയ്തതായും 546 കേസുകള്‍ റെജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. മറ്റൊരു 12 കാരന് മാഞ്ചസ്റ്റര്‍ നഗരത്തില്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളില്‍ കുറ്റക്കാരനാണെന്ന് മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഈ കൗമാരക്കാരന് ഉള്‍പ്പെട്ടത്.
ഒരു ബസ്സ് ആക്രമിച്ചതും, പിന്നീട് ജൂലായ് 31 ന് അനധികൃത അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോളിഡെ ഇന്‍ ഹോട്ടലിനു നേരെ ആക്രമണം നടത്തുന്നതിനായി മറ്റൊരു യുവാവിന് കല്ലുകള്‍ നല്കി എന്ന കുറ്റവുമാണ് അതിലൊന്ന്. മറ്റൊന്ന് ആഗസ്റ്റ് 3 ന് നടന്ന അക്രമത്തില്‍ ഇയാള്‍ ഒരു വേപ്പ് ഷോപ്പിന്റെ ജനലുകള്‍ തകര്‍ത്തതും ഒരു പോലീസ് വാനിനെതിരെ കല്ലെറിഞ്ഞതുമാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണ് ഇയാള്‍ക്കെതിരെ ശക്തമായ തെളിവ് ആയത്. സെപ്റ്റംബര്‍ 2 ന് ശിക്ഷ വിധിക്കുന്നത് വരെ ഇയാള്‍ റിമാന്‍ഡില്‍ തുടരും. ചെയ്തുപോയ പ്രവൃത്തിയെ ഓര്‍ത്ത് ഇപ്പോള്‍ ഈ കൗമാരക്കാരന് പശ്ചാത്തപിക്കുന്നതായി ഇയാളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്ന ലോക്കല്‍ അഥോറിറ്റിയിലെ നടാഷ മെക്ഗര് പറയുന്നു.
അതിനിടയില്‍, സമൂഹമാധ്യമങ്ങള്‍ വഴി അഭയാര്‍ത്ഥികളെ പാര്‍പ്പിച്ച ഹോട്ടലുകള്‍ ആക്രമിക്കാന്‍ ആഹ്വാനം നടത്തിയതിന് ഒരു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗണ്‍സിലറുടെ ഭാര്യയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. കടല്‍ കടന്നെത്തിയവരെ ഒന്നടങ്കം തിരിച്ചയയ്ക്കണം എന്നായിരുന്നു 41 കാരിയായ ലൂസി കൊണോലി, ഹോട്ടലുകള്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞത്. നോര്‍ത്താംപ്ടണ്‍ഷയര്‍ കൗണ്‍സിലര്‍ റേമണ്ട് കൊണോലിയുടെ ഭാര്യയായ ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബര്‍ 2 ന് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കും.