- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടപടി കടുപ്പിച്ചതോടെ അമേരിക്കന്‍ പൗരത്വം മോഹിച്ചവര്‍ക്ക് വന്‍ തിരിച്ചടി; ഇറാനില്‍ നിന്ന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയവര്ക്കും പൗരത്വം ലഭിക്കാന്‍ സാധ്യതയില്ല; പൗരത്വ സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മുമ്പുള്ള റദ്ദാക്കലില്‍ പലര്‍ക്കും നടക്കും
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് നടപടി കടുപ്പിച്ചതോടെ അമേരിക്കന്‍ പൗരത്വം മോഹിച്ചവര്‍ക്ക് വന്‍ തിരിച്ചടി
വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് രണ്ടാം വട്ടം പ്രസിഡന്റായതിന് ശേഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരായ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ എത്തിയ പലര്‍ക്കും പൗരത്വം ലഭിക്കാനുള്ള സാധ്യത ഇല്ലാതാകുകയാണ്. ഇറാനില്‍ നിന്ന് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയ നിരവധി പേര്‍ക്ക് പൗരത്വം ലഭിക്കാന്‍ ഇടയില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്ത് വര്‍ഷത്തിന് മുമ്പ് അമേരിക്കയില്‍ എത്തിയ ഇറാനിയന്‍ കുടിയേറ്റക്കാരിയായ സനത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തിയതായിരുന്നു.
ഇത് വര്‍ഷങ്ങളോളം നീണ്ടൊരു പ്രക്രിയ ആയിരുന്നു. വിശദമായ രേഖകള്‍, സുരക്ഷാ പരിശോധനകള്‍ എന്നിവയെല്ലാം പൂര്‍ത്തിയായിരുന്നു.
എത്തിയതായിരുന്നു. ഈ മാസം മൂന്നിന് അമേരിക്കന്‍ പൗരയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വെറും രണ്ട് ദിവസം മുമ്പ്, യു.എസ് സര്‍ക്കാര്‍ പെട്ടെന്ന് അത് റദ്ദാക്കി. ഇക്കാര്യം മനസിലാക്കിയ സനം ആദ്യം ഞെട്ടിപ്പോയി. റദ്ദാക്കിയ കാര്യം എന്താണെന്ന് അധികൃതര്‍ വിശദീകരിച്ചിരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത തനിക്ക് എന്ത് കൊണ്ടാണ് പൗരത്വം നിഷേധിച്ചത് എന്ന് കാര്യം അറിയിച്ചില്ല എന്നാണ് സനം പ്രമുഖ മാധ്യമമായ ബി.ബി.സിയോട് വെളിപ്പെടുത്തിയത്. പിന്നീടാണ് ന്റെ മാതൃരാജ്യമായ ഇറാനാണ് ഇതിന് കാരണമെന്ന് അവര്‍ കണ്ടെത്തിയത്.
തനിക്ക് ഇക്കാര്യത്തില്‍ സങ്കടവും നിരാശയും ഉണ്ടെന്നാണ് സനം പറയുന്നത്. വര്‍ഷങ്ങളായി പൗരത്വം ലഭിക്കാനായി താന്‍ നടത്തിയ കഠിനാധ്വാനത്തിന് ഫലമുണ്ടായില്ല എന്ന കാര്യം അവരെ ഏറെ വേദനിപ്പിക്കുകയാണ്. പ്രതികാര നടപടികളെ ഭയന്ന് അജ്ഞാതയായി തുടരാന്‍ ആഗ്രഹിക്കുന്ന സനം, എന്നാല്‍ തന്റെ വിളിപ്പേര് പങ്കിടാന്‍ തീരുമാനിച്ചെങ്കിലും, കന്‍സാസില്‍ നിന്നുള്ള യുഎസ് പൗരനായ ഭര്‍ത്താവിനൊപ്പം ഒറിഗോണിലാണ് താമസിക്കുന്നത്. അവരുടെ കേസ് നിരവധി കേസുകളില്‍ ഒന്നാണ്.
ഈ മാസം ആദ്യം ട്രംപ് ഭരണകൂടം ഇറാന്‍ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പൗരത്വ ചടങ്ങുകള്‍ റദ്ദാക്കാന്‍ തുടങ്ങിയിരുന്നു. ഈ വിവാദപരമായ തീരുമാനം സനമിനെപ്പോലുള്ള ചില നിയമപരമായ സ്ഥിര താമസക്കാരെ അനിശ്ചിതത്വത്തിലാക്കി. തങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലാണെന്നാണ് സനം വെളിപ്പെടുത്തിയത്. ഇനി അമേരിക്കയില്‍ താമസിക്കേണ്ട കാര്യമുണ്ടോ എന്നും അവര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. പ്രായമായ മാതാപിതാക്കള്‍ ഉള്‍പ്പെടെ അവര്‍ക്ക് ഇപ്പോഴും ഇറാനില്‍ കുടുംബമുണ്ട്. അവരെ എപ്പോള്‍ വീണ്ടും കാണാന്‍ കഴിയുമെന്ന പോലും് അവര്‍ക്കറിയില്ല.
ഇത് ശരിക്കും ഭയപ്പെടുത്തുന്ന സമയമാണ് എന്നാണ് സനം വെളിപ്പെടുത്തുന്നത്. പൗരത്വം ലഭിച്ചതിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ റദ്ദാക്കുന്നത് ട്രംപ് ഭരണകൂടം കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള ഏറ്റവും പുതിയ ശ്രമങ്ങളുടെ ഒരു ഭാഗം മാത്രമാണ്. യാത്രാ വിലക്കിന് വിധേയരായ 19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ കുടിയേറ്റ പ്രക്രിയ അവസാന ഘട്ടത്തിലുള്ളവരുടെ മാത്രമല്ല, അവര്‍ എവിടെയായിരുന്നാലും നിര്‍ത്തിവച്ചിരിക്കുന്നു.
നവംബര്‍ 26 ന് വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു അഫ്ഗാന്‍ പൗരന്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിന് ശേഷമുള്ള ദിവസങ്ങളിലാണ് ഈ നീക്കം. ന്യൂയോര്‍ക്ക് ഇമിഗ്രേഷന്‍ കോളിഷന്‍ ശേഖരിച്ച ഡാറ്റ പ്രകാരം, ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം താമസിക്കുന്ന 132,000 വെനിസ്വേലന്‍ വംശജര്‍ 2023 ല്‍ ഉണ്ടായിരുന്നു.




