ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പങ്കില്ലെന്ന് യു.എസ്; വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് വൈറ്റ് ഹൗസ്; പുറത്തുവന്ന കത്ത് വ്യാജമെന്ന് ഹസിനയുടെ മകനും
ന്യൂയോര്‍ക്ക്: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ അമേരിക്കക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകവേ ആ ആരോപണം തള്ളി യുഎസ് രംഗത്തുവന്നു. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് സര്‍ക്കാര്‍ സ്വാധീനം ചെലുത്തുകയോ ഇടപെടുകയോ ചെയ്തുവെന്ന ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഷേയ്ഖ് ഹസീനയുടെ രാജികത്ത് എന്ന വിധത്തില്‍ പ്രചരിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കക്കെതിരെ ആരോപണം ഉയര്‍ന്നത്. എന്നാല്‍, ഈ ആരോപണം അമേരിക്ക തള്ളുകയാണ് ഉണ്ടായത്. 'ഞങ്ങള്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. ഈ സംഭവങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവണ്മെന്റ് […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂയോര്‍ക്ക്: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ അമേരിക്കക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമാകവേ ആ ആരോപണം തള്ളി യുഎസ് രംഗത്തുവന്നു. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ യുഎസ് സര്‍ക്കാര്‍ സ്വാധീനം ചെലുത്തുകയോ ഇടപെടുകയോ ചെയ്തുവെന്ന ആരോപണങ്ങളെല്ലാം വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഷേയ്ഖ് ഹസീനയുടെ രാജികത്ത് എന്ന വിധത്തില്‍ പ്രചരിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കക്കെതിരെ ആരോപണം ഉയര്‍ന്നത്. എന്നാല്‍, ഈ ആരോപണം അമേരിക്ക തള്ളുകയാണ് ഉണ്ടായത്.
'ഞങ്ങള്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. ഈ സംഭവങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവണ്മെന്റ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും കിംവദന്തികളും വസ്തുതാവിരുദ്ധമാണ്…' വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു.തിങ്കളാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ബംഗ്ലാദേശിലെ ജനങ്ങളാണ് അവിടുത്തെ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. ' സ്വന്തം നേതാവിനെ തെരഞ്ഞെടുക്കേണ്ടത് ബംഗ്ലാദേശിലെ ജനതയുടെ തീരുമാനമാണ്. അവരുടെ സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്നതും അവിടുത്തെ ജനങ്ങളാണ്. അതിനോടപ്പാണ് ഞങ്ങളും നില്‍ക്കുന്നത്. അല്ലാതെ പുറത്ത് വരുന്ന ആരോപണങ്ങൊന്നും സത്യമല്ല'..വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ യുഎസ് നിരീക്ഷിക്കുന്നത് തുടരുമെന്ന് ജീന്‍-പിയറി പറഞ്ഞു. തന്നെ പുറത്താക്കുന്നതില്‍ യു.എസിന് പങ്കുണ്ടെന്ന് ശൈഖ് ഹസീന ആരോപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സെന്റ് മാര്‍ട്ടിന്‍സ് ദ്വീപിന്റെ പരമാധികാരം യുഎസിനു വിട്ടുകൊടുത്തിരുന്നെങ്കില് തനിക്ക് പ്രധാനമന്ത്രിയായി തുടരാമായിരുന്നുവെന്ന് ശൈഖ് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാക്കിയ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമേരിക്കയിലുള്ള മകന് സജീവ് വസിദ് ജോയ് ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞിരുന്നു. തന്റെ മാതാവ് ഇത്തരമൊരു പ്രസ്താവന നല്‍കിയിട്ടില്ലെന്നായിരുന്നു മകന് പ്രതികരിച്ചത്. 'അടുത്തിടെ ഒരു പത്രത്തില്തന്റെ അമ്മയുടെ പേരില്‍ പ്രസിദ്ധീകരിച്ച രാജിക്കത്ത് വ്യാജവും പൂര്‍ണമായും കെട്ടിച്ചമച്ചതാണ്. ധാക്ക വിടുന്നതിന് മുമ്പോ ശേഷമോ അവര്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയില്ല. ഇക്കാര്യം അമ്മയും സ്ഥിരീകരിച്ചിട്ടുണ്ട്..അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
അതിനിടെ ബംഗ്ലാദേശില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. സര്‍ക്കാര്‍ ജോലികളില്‍ പത്യേക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ക്വാട്ട സമ്പ്രദായത്തിനെതിരെ കഴിഞ്ഞ മാസം നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ശൈഖ് ഹസീന രാജിവെച്ചത്.
ഷെയ്ഖ് ഹസീന കത്തില്‍ സൂചിപ്പിച്ചിരുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:
രാജ്യത്ത് യു.എസ് ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാല്‍ ഇക്കാര്യം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുമെന്നും ഹസീന കത്തില്‍ സൂചിപ്പിച്ചിരുന്നു. 'മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാന്‍ രാജിവെച്ചത്. വിദ്യാര്‍ഥികളുടെ മൃതദേഹത്തിന് മുകളില്‍ ഞാന്‍ അധികാരത്തിലിരിക്കാനാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഞാന്‍ അനുവദിച്ചില്ല. പ്രധാനമന്ത്രിപദം രാജിവെച്ചു. എനിക്ക് വേണമെങ്കില്‍ അധികാരത്തില്‍ തുടരാമായിരുന്നു.സെന്റ് മാര്ട്ടിന് ദ്വീപുകള്‍ വിട്ടുനല്‍കി ബംഗാള്‍ ഉള്‍ക്കടലിന്റെ അധികാരം പിടിച്ചെടുക്കാന്‍ യു.എസിനെ അനുവദിച്ചിരുന്നുവെങ്കില്‍ തനിക്ക് ഈ സ്ഥാനത്ത് തുടരാമായിരുന്നു. എന്നാല്‍ ഞാന്‍ തുടര്‍ന്നിരുന്നുവെങ്കില്‍ കൂടുതല്‍ ജീവന് നഷ്ടമാകുമായിരുന്നു."-എന്നാണ് ഹസീന പറയുന്നത്.
കനത്ത തിരിച്ചടികള്‍ക്കിടയിലും അവാമി ലീഗ് തിരിച്ചുവരുന്ന കാര്യവും ഹസീന ഓര്‍മപ്പെടുത്തി. ഇപ്പോള്‍ ഞാന്‍ തോറ്റിരിക്കാം. എന്നാല്‍ ഉറപ്പായും മടങ്ങിവരും -എന്നും ഹസീന പറയുന്നുണ്ട്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 300ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.