- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശത്രുക്കളുടെ മിസൈലില്‍ നിന്നും ഇസ്രായേലിന് രക്ഷാകവചം തീര്‍ക്കാന്‍ താഡ് എത്തി; അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനം സജ്ജമാക്കിയത് ഹൂതിക്കളുടെ മിസൈല്‍ ടെല്‍ അവീവില്‍ പതിച്ചതോടെ; പൗരന്മാര്ക്കായി ഇനി ഇരട്ടിപ്രതിരോധ ലൈനില്‍ ഇസ്രായേല്‍
ശത്രുക്കളുടെ മിസൈലില്‍ നിന്നും ഇസ്രായേലിന് രക്ഷാകവചം തീര്‍ക്കാന്‍ താഡ് എത്തി
ടെല്‍ അവീവ്: ഇസ്രയേലിനെ ശത്രുക്കളുടെ മിസൈലാക്രമണത്തില്‍ നിന്ന് രക്ഷിക്കാനായി ഇനി അമേരിക്കന്‍ നിര്‍മ്മിത താഡ് പ്രതിരോധ സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ ഹൂത്തി വിമതര്‍ ഇസ്രയേലിക്ക്് അയച്ച മിസൈലുകള്‍ തകര്‍ത്തറിഞ്ഞത് താഡ് മിസൈല്‍ പ്രതിരോധ സംവിധാനമായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് താഡ് സംവിധാനം ഇസ്രയേലില്‍ എത്തിയത്. എങ്കിലും ഇതാദ്യമായിട്ടാണ് താഡ് സംവിധാനം പ്രവര്‍ത്തന സജ്ജമാകുന്നത്. ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് ഏര്യാ ഡിഫന്‍സ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണ് താഡ്.
മിസൈലുകളെ ഏറ്റവും ഫലപ്രദമായും ശക്തമായും കൈകാര്യം ചെയ്യാന്‍ എല്ലാ വിധ സജ്ജീകരണങ്ങളും ഉള്ള പ്രതിരോധ സംവിധാനമാണ് ഇത്. ഇസ്രയേലിലെ താഡ് സംവിധാനം മിസൈലിനെ പ്രതിരോധിക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. മിസൈല്‍ പ്രതിരോധ രംഗത്ത് ഇസ്രയേലും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മുഖമാണ് താഡ് എന്നാണ് അമേരിക്കന്‍ സൈനികര്‍ തന്നെ ഇപ്പോള്‍ പറയുന്നത്. താഡ് സംവിധാനം ഇസ്രയേലിലേക്ക് അയച്ചതിന്റെ ഒപ്പം നൂറോളം സൈനിക വിദഗ്ധരേയും അമേരിക്ക നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക അടിയന്തരമായി ഇസ്രയേലിലേക്ക് താഡ് പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം എടുത്തത്. അയണ്‍ഡോം സംവിധാനം ഒരു സ്ഥലത്ത് ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നതാണെങ്കില്‍ താഡ് സംവിധാനം ഒരു ട്രക്കില്‍ ഘടിപ്പച്് കൊണ്ട് പോകാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സ്ഥലത്ത് മിസൈല്‍ ആക്രമണം ഉണ്ടാകാന്‍ പോകുന്നു എന്ന സൂചന ലഭിച്ചാല്‍ താഡ് വഹിക്കുന്ന ട്രക്കിന് വളരെ വേഗം തന്നെ അങ്ങോട്ട് പോയി പ്രതിരോധിക്കാന്‍ കഴിയും.
100 മുതല്‍ 150 കിലോമീറ്റര്‍ വരെ ദൂരെ നിന്ന് മിസൈലുകളെ തകര്‍ക്കാന്‍ താഡിന് കഴിയും. ഇന്നലെ വൈകുന്നേരത്തും യെമനിലെ സനായില്‍ ഇസ്രയേല്‍ ശക്തമായ തോതിലുള്ള വ്യോമാക്രമണം നടത്തിയത്. എന്നാല്‍ ഹൂത്തികള്‍ ആരോപിക്കുന്നത് അമേരിക്കയും ബ്രിട്ടനുമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ്. ഇന്നലെ പുലര്‍ച്ചെയും ഹൂത്തികള്‍ ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചിരുന്നു എങ്കിലും ഇസ്രയേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം അതിനെ തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഹൂത്തികളുടെ ശക്തികേന്ദ്രമായ സനയില്‍ ഇസ്രയേല്‍ കനത്ത തോതിലുള്ള ആക്രമണമാണ് നടത്തിയത്.
സനായിലെ അന്താരാഷ്ട്ര വിമാനത്താവളവും ഹുദൈദ ഉള്‍പ്പെടെയുള്ള സുപ്രധാന തുറമുഖങ്ങളും എല്ലാം ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇരുപത്തയഞ്ച് പോര്‍വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. 10 ദിവസത്തിനുള്ളില്‍ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളുമാണ് ഹൂത്തികള്‍ ഇസ്രയേലിലേക്ക് അയച്ചത്. അവയില്‍ ഒരു മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ടെല്‍ അവീവ് നഗരത്തില്‍ പതിച്ചത് ഇസ്രയേലിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് തിരിച്ചടി നല്‍കാനാണ് ഇസ്രയേല്‍ വ്യോമസേന അടിയന്തരമായി സന ആക്രമിച്ചതെന്നാണ് കരുതപ്പെടുന്നത്.