ബംഗ്ലാദേശ് പ്രതിസന്ധി: സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍; ഷേഖ് ഹസീന ഇന്ത്യയില്‍ തുടരുന്നു; 'ഇടക്കാല സര്‍ക്കാരിനെ മുഹമ്മദ് യൂനുസ് നയിക്കണം'
ധാക്ക: ബംഗ്ലാദേശില്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീന ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ത്യന്‍ വ്യേമസേനാ താവളത്തില്‍ തിങ്കളാഴ്ച വൈകീട്ട് 5.36ന് എത്തിയപ്പോള്‍ രാത്രിയോടെ ഇന്ത്യ വിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അഭയം നല്കാന് മറ്റൊരു രാജ്യം കിട്ടാത്തതിനാല്‍ ഇതുവരെയും അവര്‍ക്ക് ഇന്ത്യ വിട്ടുപോകാനായില്ല. ഇതോടെ അവര്‍ ഇന്ത്യയില്‍ തുടരുകയാണ്. ഇന്ത്യയുടെ അടുത്ത സുഹൃത്തായ ബംഗ്ലാദേശിലെ പ്രതിസന്ധി ഇന്ത്യയെയും ശരിക്കും ബാധിക്കുന്നുണ്ട്. ഇതോടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഷേഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കണമെന്ന അപേക്ഷ ബ്രിട്ടന് തള്ളിയതോടെ ശൈഖ് […]
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: ബംഗ്ലാദേശില്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീന ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്ത്യന്‍ വ്യേമസേനാ താവളത്തില്‍ തിങ്കളാഴ്ച വൈകീട്ട് 5.36ന് എത്തിയപ്പോള്‍ രാത്രിയോടെ ഇന്ത്യ വിടുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും അഭയം നല്കാന് മറ്റൊരു രാജ്യം കിട്ടാത്തതിനാല്‍ ഇതുവരെയും അവര്‍ക്ക് ഇന്ത്യ വിട്ടുപോകാനായില്ല. ഇതോടെ അവര്‍ ഇന്ത്യയില്‍ തുടരുകയാണ്. ഇന്ത്യയുടെ അടുത്ത സുഹൃത്തായ ബംഗ്ലാദേശിലെ പ്രതിസന്ധി ഇന്ത്യയെയും ശരിക്കും ബാധിക്കുന്നുണ്ട്. ഇതോടെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഷേഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കണമെന്ന അപേക്ഷ ബ്രിട്ടന് തള്ളിയതോടെ ശൈഖ് ഹസീന മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അഭയത്തിനായി സമീപിക്കാനുള്ള ശ്രമം തുടങ്ങി. രാജ്യംവിട്ട ഹസീനയുടെ ഇന്ത്യയിലെ ഇടക്കാലവാസം നീളുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. രാവിലെ 10 മണിക്ക് പാര്‍ലമെന്റ് മന്ദിരത്തില്‍ ചേരുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഹസീനക്ക് ഏക സുഹൃത്തായി അവശേഷിക്കുന്ന ഇന്ത്യക്ക് ഹസീന വിരുദ്ധരുടെ ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധവും വെല്ലുവിളിയാകും.
ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്ത്തുകളയും നിരവധി പേര് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ശൈഖ് ഹസീനക്ക് അഭയം നല്കുന്നതില് ബ്രിട്ടന് താല്പര്യമില്ല. വിദ്യാര്‍ഥി പ്രക്ഷോഭത്തോടും അതിനെ നേരിട്ട ശൈഖ് ഹസീനയുടെ ഏകാധിപത്യ പ്രവണതകളോടുമുള്ള അമേരിക്കന്‍ നിലപാട് ബ്രിട്ടനും കൈകൊണ്ടതാണ്. എന്നാല്‍, ബ്രിട്ടനിലെ അഭയാര്‍ഥി നിയമപ്രകാരം അഭയം തേടാനായി ഒരാള്‍ക്ക് ബ്രിട്ടനിലേക്ക് പ്രവേശനം അനുവദിക്കാനുള്ള വ്യവസ്ഥയില്ല എന്ന മറുപടിയാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് യു.കെ ആഭ്യന്തര മന്ത്രാലയം നല്‍കിയത്. അന്തര്‍ദേശീയ നിയമപ്രകാരം ഹസീന സുരക്ഷിതമായി ആദ്യമെത്തിയ രാജ്യം തന്നെ അവര്‍ക്ക് അഭയം നല്‍കണമെന്ന നിലപാടാണ് ബ്രിട്ടന് കൈ കൊണ്ടിരിക്കുന്നത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ ഹസീന വരുന്നതിന് വിസമ്മതം അറിയിച്ചതോടെ മറ്റേതെങ്കിലും രാജ്യങ്ങളെ സമീപിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഹസീന മുന്‍ഗണന നല്‍കുന്നത് യൂറോപ്പ് ആണെന്നും തെക്കന്‍ യൂറോപ്പിലെ ഏതെങ്കിലും രാജ്യങ്ങളിലേക്ക് പോകാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നുമാണ് വിവരം. ബംഗ്ലാദേശില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെട്ട് സ്വന്തം വ്യേമതാവളത്തില്‍ വന്നിറങ്ങാന്‍ വഴിയൊരുക്കിയ ഇന്ത്യക്ക് അവര്‍ക്ക് മറ്റൊരു രാജ്യം അഭയം നല്‍കും വരെ താല്കാലിക അഭയംനല്കേണ്ടിവരും.
അതേസമയം ഹസീനയുടെ രാജിയെത്തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണമെന്ന നിര്‍ദേശവുമായി വിവേചനവിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം രംഗത്തുവന്നു. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തില്‍ വിദ്യാര്‍ഥി നേതാക്കളായ നാഹിദ് ഇസ്ലാം, ആസിഫ് മഹമൂദ്, അബൂബക്കര്‍ മസുംദാര്‍ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയവരാണ് വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനം. ബംഗ്ലദേശ് സര്‍വകലാശാലകളിലെ സര്‍ക്കാര്‍വിരുദ്ധ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണിത്. 24 മണിക്കൂറിനുള്ളില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നും വിദ്യാര്‍ഥി പ്രസ്ഥാനം ആവശ്യപ്പെട്ടു.
സൈന്യം ഭരണമേറ്റെടുക്കുകയും ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാക്കുനല്കുകയും ചെയ്തതിനു പിന്നാലെ സര്‍ക്കാര്‍ എങ്ങനെയാവണമെന്ന നിര്‍ദേശം 24 മണിക്കൂറിനുള്ളില്‍ നല്‍കുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ അറിയിച്ചിരുന്നു. ബംഗ്ലദേശില്‍ ഗ്രാമീണ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങള്‍ക്ക് പിന്തുണ നല്കി രാജ്യപുരോഗതിക്ക് സംഭാവന നല്‍കിയയാളാണ് മുഹമ്മദ് യൂനുസ്. ഹസീന രാജിവച്ച് രാജ്യംവിട്ടതോടെ ബംഗ്ലദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നായിരുന്നു യൂനുസിന്റെ പ്രതികരണം.
ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീന് അനുവാദം നല്കി. സൈനിക വിഭാഗങ്ങളുടെ തലവന്മാര്, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സമൂഹത്തിലെ പൗരപ്രമുഖര്‍ എന്നിവരുമായി പ്രസിഡന്റ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.