- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോണള്‍ഡ് ട്രംപിന് നേരെ വധശ്രമം; വെടിയുതിര്‍ത്തു; അക്രമി കൊല്ലപ്പെട്ടതായി സൂചന; ട്രംപിന്റെ വലത്തേ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെന്‍സില്‍വേനിയയില്‍ ബട്ട്‌ലര്‍ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ട്രംപിന് നേരെ കാണികളില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്റെ വലത്തേ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ സുരക്ഷാ സേന ഉടനെ വെടിവെച്ചുവെന്നാണ് സൂചനകള്‍. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അക്രമണം ഉണ്ടായ ഉടനെ സ്‌ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു. സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്റെ വക്താവ് അറിയിച്ചു.
ഗാലറിയില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. രണ്ടാമതും പ്രസിഡന്റാകാനുള്ള മത്സരത്തിലാണ് ട്രംപ്. ബൈഡന്‍ തന്നെയാണ് ഇക്കുറി എതിരാളി. ആരോഗ്യ പ്രശ്‌നങ്ങളുള്ള ബൈഡനേക്കാള്‍ മികച്ചത് ട്രംപ് തന്നെയാണെന്ന അഭിപ്രായങ്ങള്‍ അമേരിക്കയില്‍ അഭിപ്രായ സര്‍വേകളില്‍ ഉയരുന്നുണ്ട്. ഇതിനിടെയാണ് ട്രംപിന് നേരെ വധശ്രമവും ഉണ്ടായിരിക്കുന്നത്.
അടുത്തിടെ നടന്ന ഡിബേറ്റില്‍ ട്രംപാണ് മേല്‍ക്കൈ നേടിയത്. മത്സര രംഗത്തു നിന്നും ബൈഡന്‍ പിന്‍മാറില്ലെന്നാണ് ട്രംപും അടുത്തിടെ പറഞ്ഞത്. 'ബൈഡന്റെ ഈഗോ'. ഈഗോ വിട്ടൊരു കളിക്കും യുഎസ് പ്രസിഡന്റ് തയാറാകില്ലെന്നും ട്രംപ് വിലയിരുത്തിയിരുന്നു. പ്രസിഡന്റിന് തന്റെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കാന്‍ വൈസ് പ്രസിഡന്റിനെയും കാബിനറ്റ് അംഗങ്ങളെയും പ്രാപ്തരാക്കുന്ന ഒരു ഭരണഘടനാ വ്യവസ്ഥ ഉണ്ടാക്കുക മാത്രമാണ് ഡെമോക്രാറ്റുകള്‍ക്ക് മുന്നില്‍ ഇനിയുള്ള മാര്‍ഗം. ഇതല്ലാതെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല. അദ്ദേഹത്തിന് എല്ലാ ശക്തിയും ഉണ്ട്. അദ്ദേഹത്തിന് പ്രതിനിധികളുണ്ട്. അദ്ദേഹം പുറത്തുപോകേണ്ടതില്ല.
ബൈഡന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നു.അത് അവരാകുമെന്ന് ഞാന്‍ കരുതുന്നു. കമലയല്ലെങ്കില്‍ വോട്ടിനെക്കുറിച്ച് അവര്‍ വളരെ ആശങ്കാകുലരാണെന്ന് ഞാന്‍ കരുതുന്നുതായി ട്രംപ് പറഞ്ഞു.