- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2026 തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് ലക്ഷ്യം; ക്ഷേമ പ്രവര്‍ത്തിനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ശ്രമിക്കണം; ജനാധിപത്യമാണ് നമ്മുടെ പാര്‍ട്ടിക് വലുത്; വാര്‍ഷികത്തില്‍ പ്രവര്‍ത്തകര്‍ക്ക് കത്തയച്ച് വിജയ്
ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ടി വിജയിക്കുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. പാര്‍ടിയുടെ ഒന്നാം വാര്‍ഷികാഘോഷവേളയിലാണ് വിജയ്‌യുടെ പ്രസ്താവന. ഈ ലക്ഷ്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും വിജയ് പറഞ്ഞു. വാര്‍ഷികത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തിലാണ് വിജയ് ഇക്കാര്യം പറയുന്നത്. 1967ല്‍ ഡിഎംകെയും 1977ല്‍ അണ്ണാഡിഎംകെയും സംസ്ഥാനത്ത് ഭരണത്തിലെത്തിയത് സൂചിപ്പിച്ചായിരുന്നു പരാമര്‍ശം.
പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നുള്ളതാണ് നമ്മുടെ ആദ്യ ലക്ഷ്യം- വിജയ് പറഞ്ഞു. ക്ഷേമ പ്രര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണം. ടിവികെ ഏതെങ്കിലും വ്യക്തിക്ക് എതിരല്ല. ജനാധിപത്യമാണ് നമ്മുടെ പാര്‍ട്ടിക് വലുത്. പൗരത്വ ഭേദഗതി മുതല്‍ പരന്തൂര്‍ വിമാനത്താവളം വരെയുള്ള വിഷങ്ങളില്‍ ജനക്ഷേമം മുന്‍നിര്‍ത്തിയാണ് ടിവികെ പ്രവര്‍ത്തിച്ചതെന്നും വിജയ് പറഞ്ഞു. അഭിപ്രായങ്ങളിലും ആശയങ്ങളിലും ആരെയും ഭയപ്പെടാതെ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷികത്തിന്റെ ഭാഗമായി ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹം പാര്‍ട്ടി പതാക ഉയര്‍ത്തിയിരുന്നു. 2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാര്‍ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2026 ഏപ്രില്‍- മെയ് മാസങ്ങളില്‍ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദ്രാവിഡ ആചാര്യന്‍ പെരിയാര്‍, ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍.അംബേദ്കര്‍, മുന്‍ മുഖ്യമന്ത്രി കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാര്‍, അഞ്ജലയമ്മാള്‍ എന്നിവരുടെ പ്രതിമകള്‍ അനാഛാദനം ചെയ്തു. ഇവര്‍ 5 പേരാണു പാര്‍ട്ടിയുടെ വഴികാട്ടികളെന്നു കഴിഞ്ഞ ഒക്ടോബറില്‍ പ്രഥമ സമ്മേളനത്തില്‍ വിജയ് പ്രഖ്യാപിച്ചിരുന്നു.