- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേക്ക് മുറിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്; കോണ്‍ഗ്രസ് നേതാക്കള്‍ ചൈനയുമായി സൂപ്പ് പങ്കിട്ട ചരിത്രം ഉണ്ട്; ചിലർക്ക് ഇപ്പോഴത്തെ ബന്ധം കാണുമ്പോൾ സഹിക്കുന്നില്ല; രൂക്ഷ വിമർശനവുമായി അനുരാഗ് ഠാക്കൂര്‍
ഡല്‍ഹി: കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂർ. ചൈനീസ് വിഷയം ഇപ്പോള്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ദോക് ലാ സംഘര്‍ഷം നടന്നപ്പോള്‍ ചൈനയുമായി സൂപ്പ് പങ്കിട്ടവരാണെന്ന് അദ്ദേഹം വിമർശിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ എന്തിനാണ് ചൈനയുടെ ഫണ്ട് തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ 4000 ചതുരശ്രകിലോമീറ്റര്‍ സ്ഥലം ചൈന കൈവശം വച്ചിരിക്കുകയാണെന്നും എന്നിട്ടും നമ്മുടെ വിദേശകാര്യ സെക്രട്ടറി ചൈനീസ് പ്രതിനിധിക്കൊപ്പം കേക്ക് മുറിക്കുന്നതാണ് കണ്ടതെന്നുമായിരുന്നു രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.
ഇന്ത്യ, ചൈന നയതന്ത്ര ബന്ധത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് അംബാസിഡര്‍ ഷു ഫെയ് ഹോങ്ങും കേക്ക് മുറിച്ചതാണ് രാഹുല്‍ഗാന്ധിയെ ചൊടിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നത് രാഹുല്‍ ഗാന്ധിക്ക് സഹിക്കുന്നില്ലെന്നത് ഈ പരിഹാസത്തില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .