- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഘുറാം രാജൻ രാജ്യസഭയിലേക്ക്;
മുംബൈ: റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ രാഷ്ട്രീയത്തിലേക്ക് ചുവടു വെക്കുന്നു. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ രഘുറാം രാജനെ കോൺഗ്രസാണ് രാജ്യസഭയിലേക്ക് എത്തിക്കാൻ ശ്രമം നടത്തുന്നത്. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽനിന്ന് മഹാവികാസ് അഘാഡി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നോ കർണാടകത്തിൽ നിന്നോ രാജനെ രാജ്യസഭയിൽ എത്തിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
അടുത്തിടെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ രഘുറാം രാജൻ സന്ദർശിച്ചിരുന്നു. ഈമാസം 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽനിന്ന് ആറ് ഒഴിവുകളാണുള്ളത്. നിലവിലെ അംഗബലമനുസരിച്ച് 44 അംഗങ്ങളുള്ള കോൺഗ്രസിന് ഒരാളെ ജയിപ്പിക്കാനാവും. ഉദ്ധവ് ശിവസേനയ്ക്കും ശരദ്പവാർ വിഭാഗം എൻ.സി.പി.ക്കും അവരുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗബലമില്ലാത്തതിനാൽ മഹാവികാസ് അഘാഡി അവരുടെ പൊതുസ്ഥാനാർത്ഥിയായി രഘുറാം രാജനെ മത്സരിപ്പിച്ചേക്കുമെന്ന സൂചനയുമുണ്ട്.
കോൺഗ്രസുമായി അടുപ്പംപുലർത്തുന്ന രഘുറാം രാജൻ പാർട്ടിയിൽ അംഗത്വമെടുത്തേക്കുമെന്നും സൂചനയുണ്ട്. 2013-16 കാലത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ നരേന്ദ്ര മോദിസർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ്. അടുത്തിടെ ഇന്ത്യയുടെ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പരാമർശനങ്ങളുമായി രഘുറാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യ ഒരു വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക വാർഷിക വളർച്ച 7 ശതമാനത്തിലധികം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു. 7 ശതമാനം വളർച്ചാ നിരക്കിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം നിലവിലെ 2,400 ഡോളറിൽ നിന്ന് (ഏകദേശം 2 ലക്ഷം രൂപ) 2047ൽ 10,000 ഡോളറായി (8.3 ലക്ഷം രൂപ) ഉയരും. ഇതോടെ മാത്രമേ 2047ൽ ഇന്ത്യ വികസിത രാജ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
2047 ഓടെ വികസിത സമ്പദ്വ്യവസ്ഥയായി മാറുന്നതിന് വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ 25 വർഷമായി ഇന്ത്യ 6 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തിയിട്ടുണ്ടെന്നും ഇത് ഒരു രാജ്യത്തിനും എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനത്തിന്റെ ഭാവി ദിശ തീരുമാനിക്കുന്നതിനാണ് അദ്ദേഹം ഊന്നൽ നൽകിയത്.ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ ഭരണപരിഷ്കാരങ്ങൾക്കൊപ്പം വിദ്യാഭ്യാസത്തിലും ആരോഗ്യ സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.രാജ്യം ഇപ്പോൾ അനുഭവിക്കുന്ന ജനസംഖ്യാപരമായ ലാഭവിഹിതം 2050 ന് ശേഷം കുറയും ഇത് കണക്കിലെടുക്കുമ്പോൾഎല്ലാ വിഭാഗങ്ങളിലും സന്തുലിത വികസനത്തിന്റെ ആവശ്യകത ഏറെയാണെന്നും രഘുറാം.
ഇന്ത്യയിൽ ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ബിസിനസിനെ പിന്തുണയ്ക്കുന്നതിനും രഘുറാം രാജനും രോഹിത് ലാംബയും പ്രാധാന്യം നൽകി. നിലവിൽഉയർന്ന തലത്തിലുള്ള വരുമാനം വർധിക്കുന്നുണ്ട്.2047 വരെ ഇന്ത്യ 6 ശതമാനം വളർച്ച തുടരുകയാണെങ്കിൽ, അത് താഴ്ന്ന ഇടത്തരം സമ്പദ്വ്യവസ്ഥയായി തുടരുമെന്ന് മുൻ ആർബിഐ ഗവർണർ പറഞ്ഞു.
രാജ്യം അതിവേഗം വളർന്നില്ലെങ്കിൽ ജനസംഖ്യാപരമായി അതിന് പ്രായമാകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ അതിവേഗം അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ട്. കാരണം രാജ്യത്തിന് ഇപ്പോഴും പ്രായമായ ജനസംഖ്യയെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നിരുന്നാലും, ഇത് കൂടാതെ മറ്റ് നിരവധി വെല്ലുവിളികൾ ഉണ്ടാകാം. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ വളർച്ച 7 ശതമാനം വർധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. രഘുറാം രാജൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു.