- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരവിന്ദ് കെജ്രിവാളിന് എതിരെ ഗോദായില്‍ ഇറങ്ങാന്‍ മുന്‍ എംപി പര്‍വേശ് വര്‍മ്മ; മുഖ്യമന്ത്രി അതിഷിയോട് ഏറ്റുമുട്ടാന്‍ മുന്‍ എംപി രമേഷ് ബിധുരി; എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കും സീറ്റ്; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജപി
അരവിന്ദ് കെജ്രിവാളിന് എതിരെ ഗോദായില്‍ ഇറങ്ങാന്‍ മുന്‍ എംപി പര്‍വേശ് വര്‍മ്മ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരാഴ്ച ശേഷിക്കെ, ബിജെപിയുടെ ആദ്യസ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. നാല് എംഎല്‍എമാര്‍ക്കും, രണ്ട് മുന്‍ എംപിമാര്‍ക്കും, എട്ട് മുന്‍ എംഎല്‍എമാര്‍ക്കും പാര്‍ട്ടി ടിക്കറ്റ് നല്‍കി.
ന്യൂഡല്‍ഹി മണ്ഡലത്തില്‍, എഎപി നേതാവ് അരവിന്ദ് കെജ്രിവാളിന് എതിരെ വെസ്റ്റ് ഡല്‍ഹി മുന്‍ എംപി പര്‍വേശ് സാഹിബ് സിങ് വര്‍മ്മ മത്സരിക്കും. അതേസമയം, കല്‍ക്കാജിയില്‍, മുഖ്യമന്ത്രി അതിഷിക്കെതിരെ സൗത്ത് ഡല്‍ഹി മുന്‍ എംപി രമേഷ് ബിധുരി മാറ്റുരയ്ക്കും.
70 സീറ്റില്‍, 29 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പേരാണ് ബിജെപി പുറത്തുവിട്ടത്. ആം ആദ്മി നേരത്തെ എല്ലാ സ്ഥാനാര്‍ഥികളുടെയും പേര് പ്രസിദ്ധീകരിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക.
എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഡല്‍ഹിയിലെ മുന്‍ ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് ബിജ്വസാന്‍ സീറ്റില്‍ നിന്ന് മത്സരിക്കും. ഒരു കാലത്ത് കെജ്രിവാളിന്റെ അടുത്ത കൂട്ടാളിയായിരുന്ന ഗെലോട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.
രമേഷ് ബിധുരി 2024 വരെ സൗത്ത് ഡല്‍ഹി എംപിയായിരുന്നെങ്കിലും കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. കല്‍ക്കാജിയില്‍, കോണ്‍ഗ്രസ് അല്‍ക്ക ലംബയെയാണ് നിര്‍ത്തിയിരിക്കുന്നത്. ' രമേഷ് ബിധുരി 10 വര്‍ഷം എംപിയായിരുന്നു. പക്ഷേ പാര്‍ട്ടിക്ക് കുറച്ചുനാളായി അദ്ദേഹത്തില്‍ വിശ്വാസമില്ല, പിന്നെങ്ങനെയാണ് കല്‍ക്കാജിയിലെ ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുക'- അതിഷി പ്രതികരിച്ചു.
2003 മുതല്‍ 2013 വരെ ഷീല ദീക്ഷിത് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന അര്‍വിന്ദര്‍ സിങ് ലവ്‌ലി കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹം കിഴക്കന്‍ ഡല്‍ഹിയിലെ ഗാന്ധിനഗര്‍ സീറ്റില്‍ മത്സരിക്കും.
2015 മുതല്‍ എഎപിയാണ് ഡല്‍ഹിയില്‍ ഭരണത്തിലിരിക്കുന്നത്. രണ്ടുവട്ടം മികച്ച ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം, ബിജെപി 7 സീറ്റുകളിലും ജയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിജെപിയും എഎപിയും തമ്മിലുള്ള കടുത്ത പോരാട്ടമായിരിക്കും. 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പിലും ഒരുസീറ്റ് പോലും കിട്ടിയില്ല.