- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം നാളെ; കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ തീയതി പ്രഖ്യാപിച്ചേക്കും
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം നാളെ
ന്യൂ ഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ മാധ്യമങ്ങളെ കാണും. നാളെ വൈകീട്ട് 4.15ന് വിഗ്യാന്‍ ഭവനിലാണ് വാര്‍ത്താ സമ്മേളനം. രാജ്യ വ്യാപകമായി നടപ്പാക്കുന്ന വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഷെഡ്യൂള്‍ നാളത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും. വൈകിട്ട് 4.15ന് വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചേക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം തുടങ്ങി 10 സംസ്ഥാനങ്ങള്‍ ആദ്യഘട്ട എസ്.ഐ.ആറില്‍ ഉള്‍പ്പെട്ടേക്കാം എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് എസ്.ഐ.ആര്‍ നടപ്പാക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും തയ്യാറെടുപ്പ് . കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരുടെ (സി.ഇ.ഒ) സമ്മേളനത്തില്‍ ബീഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.
അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍, തിരിച്ചറിയല്‍ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് 11 രേഖകള്‍ ഹാജരാക്കേണ്ടി വരും.




