- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇങ്ങനെ ആണെങ്കിൽ അവർക്ക് അതിന് കഴിയില്ല..'; തെരഞ്ഞെടുപ്പിൽ നാല് കുട്ടികളുടെ അമ്മ മത്സരിക്കുന്നതിനെതിരെ ബിജെപി രംഗത്ത്; കടുത്ത നിയമലംഘനമെന്ന് ആരോപണം
മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നാല് കുട്ടികളുള്ള സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ അനുമതി നൽകിയത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. സൗത്ത്-വെസ്റ്റ് നാഗ്പൂരിലെ വാർഡ് നമ്പർ 36 ൽ നിന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പുഷ്പ വാഗ്മാരെയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനെതിരെ ബിജെപി ശക്തമായ പ്രചാരണം നടത്തുകയാണ്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ കഴിയില്ലെന്ന 1995-ലെ നിയമത്തിന്റെ ലംഘനമാണിതെന്ന് ബിജെപി ആരോപിക്കുന്നു.
മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷനുകളും മുനിസിപ്പൽ കൗൺസിലുകളും, നഗർ പഞ്ചായത്തുകളും, ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകളിലും 1995-ൽ നടപ്പിലാക്കിയ രണ്ടാം ഭേദഗതി നിയമപ്രകാരം, രണ്ടിൽ കൂടുതൽ കുട്ടികളുള്ള സ്ഥാനാർത്ഥികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അനുവാദമില്ല. നാല് കുട്ടികളുണ്ടായിരുന്നിട്ടും പുഷ്പ വാഗ്മാരെയുടെ അപേക്ഷ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സാധുവായി കണക്കാക്കുകയായിരുന്നു.
നാമനിർദ്ദേശ പത്രിക സ്വീകരിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം നൽകാൻ നാഗ്പൂർ മുനിസിപ്പൽ കമ്മീഷണറും ചീഫ് റിട്ടേണിംഗ് ഓഫീസറുമായ അഭിജിത് ചൗധരി ആവശ്യപ്പെട്ടു. എന്നാൽ, തുടർനടപടികൾ സ്വീകരിക്കാൻ റിട്ടേണിംഗ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും, പ്രതിപക്ഷ അംഗങ്ങൾ നടപടിക്കായി കോടതിയെ സമീപിക്കേണ്ടിവരുമെന്നും ചൗധരി വ്യക്തമാക്കി. തനിക്ക് നാല് കുട്ടികളുണ്ടെന്ന എല്ലാ വിവരങ്ങളും സത്യവാങ്മൂലത്തിൽ സമർപ്പിച്ചിരുന്നതായി പുഷ്പ വാഗ്മാരെ അറിയിച്ചു.




