- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തും; എന്തിനാണ് മൗനം പാലിക്കുന്നത്; ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല; രാജ്യം മുഴുവൻ 'ജയ് ഹിന്ദ്' റാലി നടത്താൻ തീരുമാനവുമായി കോൺഗ്രസ്
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് രാജ്യം കടുത്ത ഭാഷയിൽ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂര്‍ മിഷനുമായി ബന്ധപ്പെട്ട് രാജ്യവ്യാപക ജയ് ഹിന്ദ് റാലിയുമായി കോണ്‍ഗ്രസ്. ഡൽഹിയിൽ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിനുശേഷം നേതാക്കളായ ജയറാം രമേശ്, പവൻ ഖേര എന്നിവരാണ് ഇതുസംബന്ധിച്ച വിവരം എല്ലാവരോടും അറിയിച്ചത്. ഇന്ന് രണ്ട് മണിക്കൂർ യോഗം ചേർന്നുവെന്നും ഏപ്രിൽ 22 മുതൽ കോൺഗ്രസ് കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ അറിയിച്ചിരുന്നുവെന്നും അതുവഴി ഒറ്റകെട്ടാണ് എന്ന സന്ദേശം നൽകിയെന്നും ജയറാം രമേശ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിൽ അടക്കം രണ്ട് സർവകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു. പ്രധാനമന്ത്രി വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, രണ്ടിലും മോദി വന്നില്ല.എങ്ങനെയാണ് ട്രംപ് ആദ്യം വെടി നിർത്തൽ പ്രഖ്യാപിച്ചതെന്നകാര്യത്തിലടക്കം പ്രധാനമന്ത്രി മറുപടി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി ജയ് ഹിന്ദ് റാലി നടത്തുമെന്നും. പ്രധാനപ്പെട്ട നേതാക്കൾ റാലിയിൽ പങ്കെടുക്കും. ഓപ്പറേഷൻ സിന്ദൂർ ഒരു പാർട്ടിക്ക് മാത്രം അവകാശപെട്ടത് അല്ല.ഇത് എല്ലാവർക്കുമുള്ളതാണ്. രാജ്യത്തെ എല്ലാവർക്കുമുള്ളതാണ്. ജയ് ഹിന്ദ് സഭകളിൽ പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തും.
എന്തിനാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ന് ചോദിക്കും.കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ ബിജെപി മന്ത്രിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.