- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്‍ക്കത്തയില്‍ പ്രതിഷേധം ആളിക്കത്തുന്നു; കണ്ണീര്‍ വാതകവും, ജലപീരങ്കിയും; കണ്ടെയ്‌നറുകളും ബാരിക്കേഡുകളും നിരത്തി പ്രധാന റോഡുകള്‍ അടച്ചു
കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ ബലാത്സംഗ കൊലപാതകത്തിന് ഇരയാക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊല്‍ക്കത്തയിലെ തെരുവില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സുപ്രീം കോടതിയുടെ അടക്കം വിമര്‍ശനം നേരിട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിസംഘടനയുടെ പ്രതിഷേധം. സെക്രട്ടേറിയറ്റ് ലക്ഷ്യം വെച്ച് നീങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും, ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസിനുനേരെ കല്ലെറിയുകയും ചെയ്തു. അക്രമം […]
കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ ബലാത്സംഗ കൊലപാതകത്തിന് ഇരയാക്കപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടന നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊല്‍ക്കത്തയിലെ തെരുവില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സുപ്രീം കോടതിയുടെ അടക്കം വിമര്‍ശനം നേരിട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിസംഘടനയുടെ പ്രതിഷേധം.
സെക്രട്ടേറിയറ്റ് ലക്ഷ്യം വെച്ച് നീങ്ങിയ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും, ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസിനുനേരെ കല്ലെറിയുകയും ചെയ്തു. അക്രമം ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടി റാലിയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. 6000ത്തോളം വരുന്ന പോലീസ് സന്നാഹമായിരുന്നു നഗരത്തില്‍ വിന്യസിച്ചിരുന്നത്.
കൊല്‍ക്കത്ത പോലീസിനും ഹൗറ സിറ്റി പോലീസിനും പുറമെ കോംബാറ്റ് ഫോഴ്സ്, ഹെവി റേഡിയോ ഫ്‌ളയിങ് സ്‌ക്വാഡ്, ആര്‍.പി.എഫ് എന്നിവരേയും സ്ഥലത്ത് വിന്യസിച്ചിരുന്നു. 19 ഇടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പലയിടത്തും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു.
കര്‍ഷക പ്രക്ഷോഭം തടയാന്‍ റോഡില്‍ കണ്ടെയ്‌നറുകളും ബാരിക്കേഡുകളും ഉപയോഗിച്ച ബിജെപി സര്‍ക്കാരിന്റെ മാതൃകയാണ് കൊല്‍ക്കത്ത നഗരത്തിലും ഒരുക്കിയത്. പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുന്‍പ് തടയാനായിരുന്നു പൊലീസിന്റെ നീക്കം.
പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച വിദ്യാര്‍ഥി സംഘടനയായ 'പശ്ചിംബംഗ ഛത്രോ സമാജ്', മാര്‍ച്ച് സമാധാപരമായിരിക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നഗരത്തിലെ 70 ശതമാനം റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്. പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുന്‍പായി 19 ഓളം ഇടങ്ങളിലായി മുള കൊണ്ടുള്ള ബാരിക്കേഡുകളും പൊലീസ് നിരത്തി.
ബാരിക്കേഡുകള്‍ക്ക് പുറമെ വലിയ കണ്ടെയ്‌നറുകളും കൊല്‍ക്കത്ത നഗരത്തിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരെ നേരിടാന്‍ ജലപീരങ്കികളും പൊലീസ് വിന്യസിച്ചിരുന്നു.
രണ്ടാം കര്‍ഷക പ്രക്ഷോഭം തടയാന്‍ പഞ്ചാബ് ഹരിയാന അതിര്‍ത്തി, ബിജെപി സര്‍ക്കാര്‍ ഇത്തരത്തില്‍ അടച്ചിരുന്നു. ഈ മാതൃകയിലാണ് കൊല്‍ക്കത്ത നഗരത്തിലെ സുരക്ഷാ വിന്യാസം. പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് 6000 ഓളം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ബലാത്സംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ, മമതാ ബാനര്‍ജി രാജി വയ്ക്കണമെന്നും 'നബന്ന അഭിജന്‍' ആഹ്വാനം ചെയ്ത വിദ്യാര്‍ഥി സംഘടനയായ 'പശ്ചിംബംഗ ഛത്രോ സമാജ്' ആവശ്യപ്പെടുന്നുണ്ട്.
അതേസമയം 'നഭന്ന അഭിജാന്‍' മാര്‍ച്ചിന് പിന്തുണയുമായി ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് രംഗത്തെത്തി. ബംഗാളിലെ വിദ്യാര്‍ഥി സമൂഹം പ്രഖ്യാപിച്ച സമാധാനപരമായ പ്രതിഷേധത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച സി.വി.ആനന്ദബോസ്, സമാധാനപരമായി നടക്കുന്ന പ്രതിഷേധക്കാരുടെ മേല്‍ ജനാധിപത്യ അധികാരങ്ങള്‍ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഓര്‍മിപ്പിച്ചു.