- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി ഉണ്ടാക്കിയതേ ഉള്ളു അത് ഓർമ്മവേണം;നാടകം കളിക്കുന്നവരെ പറഞ്ഞിട്ട് കാര്യമില്ല; അടുത്ത മുഖ്യമന്ത്രി എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്; ടിവികെ നേതാവ് വിജയ്ക്കെതിരെ ഒളിയമ്പുമായി എം കെ സ്റ്റാലിൻ
ചെന്നൈ: നടൻ വിജയ്ക്കും പാർട്ടിക്കുമെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ചിലർ പാർട്ടിയുണ്ടാക്കിയപ്പോൾ തന്നെ അധികാരത്തിൽ എത്തുമെന്നാണ് പറയുന്നത്. അടുത്ത മുഖ്യമന്ത്രി ആകുമെന്നൊക്കെയാണ് ഇപ്പോഴേ പറയുന്നത്.
അവരുടെ പേര് പറഞ്ഞ് ആളാക്കാൻ തങ്ങളില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ജനസേവനം ആയിരുന്നു അവരുടെ ലക്ഷ്യം എങ്കിൽ അംഗീകരിച്ചേനെയെന്നും നാടകം കളിക്കുന്നവരെ കുറിച്ച് പറഞ്ഞ് വില കളയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി എം കെ പാർട്ടി 1949 ലാണ് അണ്ണാദുരൈ രൂപീകരിച്ചത്. എന്നാൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചത് 1957 ൽ മാത്രമാണ്. 1962 ലാണ് ഡി എം കെ അധികാരത്തിൽ എത്തിയതെന്നും സ്റ്റാലിൻ ഓർമപ്പെടുത്തി. പാർട്ടികളുടെ ലക്ഷ്യം ജനസേവനമാണെങ്കിൽ അങ്ങനെയൊക്കെയാണ് വേണ്ടത്. അധികാരത്തിലേറാൻ വേണ്ടി നാടകം കളിക്കുകയല്ല ജനസേവനമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി.