രാജ്യസഭയില്‍ അംഗസംഖ്യ കുറഞ്ഞതോടെ കരുത്ത് ചോര്‍ന്നു; സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ മുന്‍ സഖ്യകക്ഷികളും സ്വതന്ത്രരും കനിയണം; ബിജെപിയുടെ പ്രതിസന്ധി
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബിജെപിയുടെ കരുത്ത് ചോര്‍ന്നു. അംഗസംഖ്യ 86ആയി ചുരുങ്ങി. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി പൂര്‍ത്തിയായതോടെയാണ് ആണ് കരുത്ത് കുറഞ്ഞത്. രാജ്യസഭയില്‍ എന്‍ഡിഎയുടെ കരുത്ത് 101 ലേക്ക് വീണു. 245 അംഗ സഭയില്‍ 113 ആണ് ഭൂരിപക്ഷ സംഖ്യ. നിലവില്‍ രാജ്യസഭയില്‍ 225 അംഗങ്ങളാണുള്ളത്.
അംഗസംഖ്യ കുറഞ്ഞെങ്കിലും, ബജറ്റ് സമ്മേളനത്തില്‍, സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ സഖ്യത്തിലില്ലാത്ത എഴുഅംഗങ്ങളുടെയും രണ്ടു സ്വതന്ത്രരുടെയും സൗഹൃദ കക്ഷികളുടെയും പിന്തുണ തേടാം.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിള്ള ഇന്ത്യ സഖ്യത്തിന് 87 അംഗങ്ങളാണ് ഉള്ളത്. അതില്‍ കോണ്‍ഗ്രസ്-26, തൃണമൂല്‍-13. ആം ആദ്മി പാര്‍ട്ടി, ഡിഎംകെ. എന്നിവയ്ക്ക് 10 വീതവും. ബിജെപിയുമായോ, കോണ്‍ഗ്രസുമായോ സഖ്യത്തിലല്ലാത്ത കെ ചന്ദ്രശേഖര റാവുവിന്റെ ബി ആര് എസ്, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാര്‍, സ്വതന്ത്രര്‍ എന്നിവര്‍ക്കാണ് മറ്റു സീറ്റുകള്‍.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളായ രാകേഷ് സിന്‍ഹ, രാം ഷകല്‍, സൊനാല്‍ മാന്‍സിങ്, മഹേഷ് ജേഠ്മലാനി എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയായത്. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ 12 അംഗങ്ങളുടെ കുറവാണ് ഇപ്പോള്‍ എന്‍ ഡി എക്കുള്ളത്.
തമിഴ്നാട്ടിലെ മുന്‍ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ, ആന്ധ്രപ്രദേശിലെ ജഗന് മോഹന്റെ വൈ.എസ്.ആര് കോണ്‍ഗ്രസ് എന്നിവയെ ഒപ്പം നിര്‍ത്താനാകുമോ എന്നാണ് ബിജെപി നോക്കുന്നത്.
വൈ.എസ്.ആര് കോണ്‍ഗ്രസിന് 11 അംഗങ്ങളും എ.ഐ.എ.ഡി.എം.കെക്ക് നാലു അംഗങ്ങളുമുണ്ട്. ഇരു പാര്‍ട്ടികളും കഴിഞ്ഞകാലങ്ങളില്‍ ബി.ജെ.പിയെ പിന്തുണച്ചവരാണ്. നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡിയാണ് ഇരു സഖ്യത്തിലുമില്ലാത്ത മറ്റൊരു പാര്‍ട്ടി. സഭയില്‍ പാര്‍ട്ടിക്ക് ഒമ്പത് അംഗങ്ങളുണ്ട്. ബിജെപിയെയാണ് ബിജെഡി ഇതുവരെ പിന്തുണച്ചത്. എന്നാല്‍, ഒഡീഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ബിജെഡി ബിജെപിയുമായി അകന്നു.
ഈ സാഹചര്യത്തില്‍. എന്‍ഡിഎയുമായി സഖ്യത്തിലല്ലാത്ത, നാല് എംപിമാരുള്ള ബി ആര് എസിനെയും സ്വതന്ത്രരെയുമാണ് ബിജെപിക്ക് ആശ്രയിക്കാവുന്നത്. രാജ്യസഭയില്‍ 12 നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളാണുള്ളത്. ഇവര്‍ സാധാരണ ഗതിയില്‍ ഭരണകക്ഷിയെയാണ് പിന്തുണയ്ക്കുക.
ഈ വര്‍ഷാവസാനം, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ഫലം വരുന്നതോടെ രാജ്യസഭയിലെ അംഗസംഖ്യയില്‍ മാറ്റം വരും. ആനുപാതിക പ്രാതിനിധ്യ സമ്പ്രദായപ്രകാരം എം എല്‍ എമാരാണ് രാജ്യസഭാ എം പിമാരെ തിരഞ്ഞെടുക്കുന്നത്.