- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭ വികസിപ്പിച്ചു; ബി.ജെ.പിയുടെ ബവന്‍കുലെയും ശിവസേനയുടെ ഉദയ് സാമന്തും എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെയുമടക്കം 39 പേര് മന്ത്രിമാര്‍; പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ രാത്രിയോടെ പുറത്തിറക്കും
മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭ വികസിപ്പിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി സഖ്യസര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു. പുതുതായി 39 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ബി.ജെ.പിയുടെ ചന്ദ്രശേഖര്‍ ബവന്‍കുലെ, പങ്കജ മുണ്ടെ, നിതേഷ് റാണെ, ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഗുലാബ് റാവു പാട്ടീല്‍, ഉദയ് സാമന്ത്, എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തില്‍ നിന്ന് ധനഞ്ജയ് മുണ്ടെ, ബാബാ സാഹേബ് പാട്ടീല്‍ എന്നിവരാണ് മന്ത്രിസഭയില്‍ അംഗങ്ങളായ പ്രമുഖര്‍.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഉത്തരവ് രാത്രിയോടെ പുറത്തിറക്കും. പ്രധാന വകുപ്പുകളില്‍ റവന്യൂ, വിദ്യാഭ്യാസം, ഊര്‍ജം, ജലസേചനം എന്നിവ ബി.ജെ.പിക്കും ധനം, സഹകരണം, കൃഷി, കായികം എന്നിവ എന്‍.സി.പിക്കും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ മഹായുതി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഡിസംബര്‍ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കാബിനറ്റ് മന്ത്രിമാര്‍ -ബി.ജെ.പി
ചന്ദ്രശേഖര്‍ ബവന്‍കുലെ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍, ഗണേഷ് നായിക്, മംഗള്‍ പ്രഭാത് ലോധ, ജയകുമാര്‍ റാവല്‍, പങ്കജ മുണ്ടെ, അതുല്‍ സേവ്, അശോക് യു.കെ, ആശിഷ് ഷെലാര്‍, ശിവേന്ദ്ര രാജെ ഭോസാലെ, ജയകുമാര്‍ ഗോര്‍, സഞ്ജയ് സാവ്കാരെ, നിതേഷ് റാണെ, ആകാശ് ഫണ്ട്കര്‍.
സഹമന്ത്രിമാര്‍
മാധുരി മിസല്‍, പങ്കജ് ഭോയാര്‍, മെഹ്ന ബോര്‍ഡിക്കര്‍
കാബിനറ്റ് മന്ത്രിമാര്‍ -ശിവസേന
ഗുലാബ്രാവു പാട്ടീല്‍, ദാദാ ഭൂസേ, സഞ്ജയ് റാത്തോഡ്, ഉദയ് സാമന്ത്, ശംബുരാജ് ദേശായി, സഞ്ജയ് ഷിര്‍സാത്, പ്രതാപ് സര്‍നായിക്, ഭരത്‌ശേത് ഗോഗവാലെ, പ്രകാശ് അബിത്കര്‍
സഹമന്ത്രിമാര്‍
ആശിഷ് ജയ്സ്വാള്‍, യോഗേഷ് കദം
കാബിനറ്റ് മന്ത്രിമാര്‍ -എന്‍.സി.പി
ഹസന്‍ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ദത്ത മമ ഭര്‍ണേ, അദിതി തത്കരേ, മണിക്‌റാവു കൊക്കാട്ടെ, നര്‍ഹരി സിര്‍വാള്‍, മക്രന്ദ് അബാ പാട്ടീല്‍, ബാബാസാഹേബ് പാട്ടീല്‍
സഹമന്ത്രി
ഇന്ദ്രനീല്‍ നായിക്
288 അംഗ സഭയിലെ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിര്‍ത്തിയത്. 132 സീറ്റ് നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57ഉം, എന്‍.സി.പി 41ഉം സീറ്റുകള്‍ നേടി. മൂന്നാം തവണയാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലേറുന്നത്.
സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബി.ജെ.പി ഒരാവശ്യത്തിനും വഴങ്ങാതായതോടെ ഏക്‌നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രി പദം സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സഖ്യത്തില്‍ ധാരണയായത്.