- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനവാസ കേന്ദ്രങ്ങളില്‍ മദ്യകടകള്‍ വ്യാപകമായി തുറന്നു; വലിയ മദ്യ ലോബികള്‍ക്ക് ഗുണം ചെയ്തു; സര്‍ക്കാരിന് 2002 കോടി രൂപയുടെ വരുമാന നഷ്ടം; ഡല്‍ഹി മദ്യനയത്തില്‍ അടിമുടി ക്രമക്കേട്; സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; നാടകീയ രംഗങ്ങള്‍
സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍; നാടകീയ രംഗങ്ങള്‍
ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിനെ പിടിച്ചുലച്ച ഡല്‍ഹി മദ്യനയ വിവാദത്തിന് പിന്നാലെ സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. 2,002 കോടി രൂപയുടെ വരുമാനം നഷ്ടം സര്‍ക്കാരിനുണ്ടായതായും അടിമുടി ക്രമക്കേടുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാന്‍ ഒരു സംവിധാനവും ഉണ്ടായില്ല.
മദ്യശാലകളുടെ ഉടമസ്ഥാവകാശത്തിന്റെ പരിധി രണ്ടില്‍നിന്ന് 54 ആയി ഉയര്‍ന്നു, ഇത് വലിയ മദ്യ ലോബികള്‍ക്ക് ഗുണം ചെയ്തു.കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടായി.കാബിനറ്റ് അംഗീകാരമില്ലാതെ വലിയ ഇളവുകള്‍ അനുവദിച്ചു. എംസിഡി, ഡിഡിഎ അനുമതിയില്ലാതെ ജനവാസ കേന്ദ്രങ്ങളില്‍ മദ്യകടകള്‍ വ്യാപകമായി തുറന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു
ഡല്‍ഹി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ലഫ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉള്‍പ്പെടെ എഎപി എംഎല്‍മാരെ മാര്‍ഷല്‍മാരെ വിളിച്ച് സഭയില്‍ നിന്ന് പുറത്താക്കി.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബിആര്‍ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിനെയും ചിത്രങ്ങള്‍ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയില്‍ പ്രതിഷേധിച്ചത്.
ലഫ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാല്‍ റായ് ഉള്‍പ്പെടെ നേതാക്കള്‍ ബഹളം തുടര്‍ന്നു. തുടര്‍ന്ന് മാര്‍ഷല്‍മാരെ വിളിച്ച് ഇവരെ സഭയില്‍ നിന്ന് സ്പീക്കര്‍ വിജേന്ദ്രഗുപ്ത പുറത്താക്കി. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച് എന്ന് വ്യക്തമാക്കി അതിഷി ഉള്‍പ്പെടെ 12 എംഎല്‍എമാരെ സഭയില്‍ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.
എഎപി സര്‍ക്കാരിന്റെകാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചു. പുറത്താക്കിയ എംഎല്‍എമാര്‍ നിയമസഭക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മോദിയാണോ അംബ്ദേക്കറാണോ വലുതെന്ന് ബിജെപി മറുപടി പറയണമെന്ന് അതിഷി ആവശ്യപ്പെട്ടു