ന്യൂഡല്‍ഹി: ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഈ നയതന്ത്ര ഉദ്യോഗസ്ഥന് രാജ്യം വിടാന്‍ 24 മണിക്കൂര്‍ അനുവദിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഉദ്യോഗസ്ഥന്റെ പേരോ പുറത്താക്കുന്നതിനുള്ള കാരണമോ വിശദീകരിച്ചിട്ടില്ല. ഈ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിയിപ്പ് ഡല്‍ഹിയില്‍ പാക് ചുമതലയുള്ള ഉദ്യോഗസ്ഥന് നല്‍കിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിലേക്ക് എത്തിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് എതിരെ നടപടി.