- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ നിശബ്ദമായിരിക്കില്ല; കശ്മീരിനെ പോലെ കശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകം; നിങ്ങള്‍ എന്ത് മതമാണ് പറയുന്നത്? നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയത്; പാക്കിസ്ഥാനെതിരെ അസദുദ്ദീന്‍ ഉവൈസി
നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയത്; അസദുദ്ദീന്‍ ഉവൈസി
പര്‍ഭാനി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എം.പി. ഒരു രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് ഓര്‍ക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണെങ്കില്‍ കശ്മീരികളും നമ്മുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു. കശ്മീരികളെ നമുക്ക് സംശയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പാകിസ്താന്‍ എപ്പോഴും ആണവശക്തിയാണെന്ന് പറയുന്നു. ഒരു രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് ഓര്‍ക്കണം. മതം ലക്ഷ്യം വച്ച് നമ്മുടെ നാട്ടില്‍ നമ്മുടെ ആളുകളെ കൊന്നൊടുക്കി. നിങ്ങള്‍ എന്ത് മതമാണ് പറയുന്നത്?, നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയത്.
കശ്മീര്‍ നമ്മുടെ അവിഭാജ്യ ഘടകമാണെങ്കില്‍, കശ്മീരികളും നമ്മുടെ അവിഭാജ്യ ഘടകമാണെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു. കശ്മീരികളെ നമുക്ക് സംശയിക്കാന്‍ കഴിയില്ല. -ഉവൈസി ചൂണ്ടിക്കാട്ടി. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തിയിരുന്നു. ഉറിയിലും പുല്‍വാമയിലും ഉണ്ടായ സമാന സംഭവങ്ങളേക്കാള്‍ അപകടകരവും അപലപനീയവും വേദനാജനകവുമാണ് പഹല്‍ഗാം ഭീകരാക്രമണമെന്നാണ് ഉവൈസി പറഞ്ഞത്.
ഭീകരരെ കേന്ദ്രസര്‍ക്കാര്‍ പാഠം പഠിപ്പിക്കുമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും കരുതുന്നു. മതം ചോദിച്ചാണ് പാവപ്പെട്ട ജനങ്ങളെ ഭീകരര്‍ കൊലപ്പെടുത്തിയത്. സംഭവത്തെ ശക്തിയായി അപലപിക്കുന്നു. അയല്‍രാജ്യത്ത് നിന്ന് വന്ന ഭീകരരുടെ ലക്ഷ്യം ഭീകരത പ്രചരിപ്പിക്കുകയും ഇന്ത്യയിലെ നിരപരാധികളെ കൊല്ലുകയും ചെയ്യുക എന്നതാണ്.
കശ്മീരിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. മോദി സര്‍ക്കാര്‍ തങ്ങളുടെ പ്രതിരോധനയം എത്രമാത്രം വിജയിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കണം. ഇന്റലിജന്‍സ് പരാജയവും ഗൗരവതരമായ കാര്യമാണെന്നും കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
‘Pakistan Acted Like ISIS