- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധരാമയ്യയ്ക്ക് പകരം ഇനി ഉപമുഖ്യമന്ത്രി ഭരിക്കും?; ജനുവരി 6 ന് അത് സംഭവിക്കും..! കർണാടക മുഖ്യമത്രിയായി 99 ശതമാനം സാധ്യതയെന്ന് കോൺഗ്രസ് എംഎൽഎ
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പകരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ജനുവരി 6-ന് മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ 99% സാധ്യതയുണ്ടെന്ന് കോൺഗ്രസ് എം.എൽ.എ. എച്ച്.എ. ഇക്ബാൽ ഹുസൈൻ അവകാശപ്പെട്ടു. ശിവകുമാറിന് മുഖ്യമന്ത്രിയാകാൻ അവസരം നൽകണമെന്ന് പലതവണ പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ള എം.എൽ.എ.യാണ് ഇക്ബാൽ ഹുസൈൻ.
"ജനുവരി 6-ന് അദ്ദേഹം മുഖ്യമന്ത്രിയാകാൻ 99 ശതമാനം സാധ്യതയുമുണ്ട്," ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ തിയതിക്ക് പ്രത്യേകതയുണ്ടോ എന്ന ചോദ്യത്തിന്, "എനിക്കറിയില്ല, ഇതൊരു റാൻഡം നമ്പർ മാത്രമാണ്. ജനുവരി 6 അല്ലെങ്കിൽ 9 ആകാം. ഇതാണ് രണ്ട് തീയതികൾ" എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ശിവകുമാറും സിദ്ധരാമയ്യയും സോണിയാ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അഞ്ച് വർഷത്തെ ഭരണകാലാവധിയുടെ പകുതി പൂർത്തിയാക്കിയതിന് ശേഷം സംസ്ഥാനത്ത് നേതൃമാറ്റത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ, പാർട്ടിയോ ഇരു നേതാക്കളോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




