- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവരുടെ എല്ലാ ബി ടീമുകളെയും ഞങ്ങൾ തോൽപ്പിക്കും; നമ്മുടെ പോരാട്ടം ടിവികെയുമായി അല്ല..'; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ; വിജയ് യെ പൂർണമായും തള്ളി പ്രസ്താവന
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്ന നടൻ വിജയ് യുടെ അവകാശവാദം തള്ളി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ദുർബലമായെങ്കിലും എഐഎഡിഎംകെയാണ് ഡിഎംകെയുടെ പ്രധാന എതിരാളിയെന്ന് ഉദയനിധി വ്യക്തമാക്കി. ബിജെപിയെയും അവരുടെ എല്ലാ ബി ടീമുകളെയും ഡിഎംകെ തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉപമുഖ്യമന്ത്രിയുടെ ഈ പരാമർശങ്ങൾ. വിജയ്യെക്കുറിച്ച് നേരിട്ടുള്ള ചോദ്യങ്ങൾ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ചിത്രത്തെക്കുറിച്ചുള്ള ഡിഎംകെയുടെ നിലപാട് ഈ പ്രസ്താവനയിലൂടെ വ്യക്തമാവുകയാണ്.
Next Story




