- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഇന്ത്യന്‍ സാമ്പത്തിക രംഗം വളര്‍ച്ചയുടെ പാതയില്‍; ചെറുപ്പക്കാര്‍, വനിതകള്‍, കര്‍ഷകര്‍ എന്നിവര്‍ക്കുള്ള ബജറ്റെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പാര്‍ലമെന്റില്‍ തുടങ്ങി. ധനമന്ത്രി നിര്‍മലാ സീതാരാമന് തുടര്‍ച്ചയായ തന്റെ ഏഴാം ബജറ്റ് അവതരണമാണ് നടത്തുന്നത്. തുടര്‍ച്ചയായി ഏറ്റവുംകൂടുതല്‍ ബജറ്റ് അവതരണം നടത്തിയതിന്റെ റെക്കോര്‍ഡും ഇതോടെ നിര്‍മലയുടെ പേരിലായി. കഴിഞ്ഞ രണ്ട് സര്‍ക്കാരുകളെ അപേക്ഷിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ ഏറെ ആകാംക്ഷയോടെയാണ് രാജ്യം നോക്കി കാണുന്നത്.
രാജ്യത്തെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പറഞ്ഞു. പാവപ്പെട്ടവര്‍,ചെറുപ്പക്കാര്‍,വനിതകള്‍,കര്‍ഷകര്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജന അഞ്ച് വര്‍ഷത്തേക്ക് കൂടെ നീട്ടി. ഇന്ത്യന്‍ സാമ്പത്തിക രംഗം വളര്‍ച്ചയിലെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യം വെല്ലുവിളികളെ അതിജീവിച്ചു. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉല്‍പ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, പരിഷ്കാരങ്ങള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആഗോള സമ്പദ്ഘടന പ്രശ്നങ്ങള്‍ നേരിടുന്നു. പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് പ്രധാനമായി നേരിടുന്നത്. പണപ്പെരുപ്പനിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. ഗരീബ് കല്യാണ്‍ യോജന അഞ്ചുവര്‍ഷം കൂടി നീട്ടിയത് വഴി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.
രാജ്യത്തെ കാര്‍ഷിക രംഗത്തിന്റെ ഉന്നമനവും പുരോഗതിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് വ്യക്തമാക്കി ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമക്കി. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടപ്പിലാക്കും. ഇതുവഴി ആറുകോടി കര്‍ഷകരുടെയും അവരുടെ ഭൂമിയുടെയും വിവരങ്ങള്‍ ശേഖരിക്കും.
ശേഖരിക്കുന്ന വിവരങ്ങള്‍ കര്‍ഷക ഭൂമി റജിസ്ട്രിയിലേക്ക് ഉള്‍പ്പെടുത്തുമെന്നും കര്‍ഷകരുടെ സമഗ്രമേഖലകളിലെയും വികസനത്തിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കാലാവസ്ഥയ്ക്കനുസരിച്ച് കാര്‍ഷിക രീതികള്‍ പരിഷ്കരിക്കുന്നതിനായി വിദഗ്ധ സേവനമടക്കം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും രൂപീകരിക്കും.
5 വര്‍ഷത്തിനുള്ളില്‍ 4 കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ നൈപുണ്യങ്ങള്‍, എംഎസ്എംഇ, മധ്യവര്‍ഗം എന്നിവയ്ക്കാണ് ബജറ്റില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍, വൈദഗ്ധ്യം, മറ്റ് അവസരങ്ങള്‍ എന്നിവ സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന 5 വര്‍ഷത്തേക്ക് നീട്ടിയതായും ധനമന്ത്രി പറഞ്ഞു.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍:
വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യത്തിനുമായി 1.48 ലക്ഷം കോടി
ആന്ധ്രക്ക് പ്രത്യേക ധനപാക്കേജ്
ഹൈദരാബാദ്-ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍
ബിഹാറിന് വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കാന്‍ പ്രത്യേക പദ്ധതി
യുവാക്കള്‍ക്കായി ആയിരം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
സഹകരണ മേഖലക്കായി നാഷണല്‍ കോ ഓപ്പറേഷന് പദ്ധതി
സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പദ്ധതി
സര്‍ക്കാറിന്റെ ഒരു ആനുകൂല്യവും ലഭിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ഉന്നത പഠനം നടത്താന്‍ 10 ലക്ഷം രൂപയുടെ വായ്പ സഹായം
കാര്‍ഷിക മേഖലയിലെ ഗവേഷണത്തിന് പ്രത്യേക പദ്ധതി
നാല് കോടി യുവാക്കളുടെ തൊഴില്‍ വികസനം ലക്ഷ്യമിട്ട് അഞ്ച് പദ്ധതികള്‍
ബിഹാറിന് പ്രത്യേക പദ്ധതി-പൂര്‍വോദയ എന്ന പേരില്‍
സ്ത്രീ ശാക്തീകരണത്തിന് രണ്ട് ലക്ഷം കോടി
എംഎസ്എംഇകള്‍ക്കായി ക്രെഡിറ്റ് ഗ്യാരന്റി സ്കീം-എംഎസ്എംഇകളുടെ വായ്പ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം
ജൈവ കൃഷിക്ക് പ്രോത്സാഹനം
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കൂടി
ഗരീബ് കല്യാണ്‍ യോജനയുടെ പ്രയോജനം 80 കോടി പേര്‍ക്ക്
10,000 വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
ആന്ധ്രപ്രദേശിന് പ്രത്യേക സഹായം
വിവിധ വകുപ്പുകള്‍ വഴി 15,000 കോടിയുടെ സഹായം
തൊഴിലന്വേഷകരെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിപുതുതായി ജോലിയില്‍ കയറുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം ഇന്‍സെന്റീവായി നല്‍കും. 15,000 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണ് ആനുകൂല്യം. മൂന്ന് തവണകളായി നേരിട്ട് അക്കൗണ്ടില്‍ പണമെത്തും
കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് പദ്ധതി
അമൃത്സര്‍-കൊല്‍ക്കത്ത വ്യവസായ ഇടനാഴിക്ക് സാമ്പത്തിക സഹായം
പട്ന-പൂനെ എക്സ്പ്രസ് വേ, ബുക്സാര്‍-ഭഗല്‍പൂര്‍ ഹൈവേ, ബോധ്ഗയ-രാജ്ഗിര്‍-വൈശാലി- ദര്‍ഭംഗ റോഡ്, ബുക്സറില്‍ ഗംഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈന്‍ പാലം എന്നിവയ്ക്ക് 26,000 കോടി
രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ
മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ
ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴില്‍ ആറ് കോടി കര്‍ഷകര്‍
10,000 ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍
കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് 1.52 ലക്ഷം കോടി
പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍
ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍
പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം
നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം
അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.1 കോടി യുവതയ്ക്ക് തൊഴില്‍, നൈപുണ്യ വികസനം