- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണം; തിങ്കളാഴ്ച വിഷയം ഉന്നയിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍
യുഡിഎഫ് എംപിമാര്‍ നാളെ പാര്‍ലമെന്റില്‍ ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി പ്രതിഷേധിക്കും
ന്യൂഡല്‍ഹി: യുഡിഎഫ് എംപിമാര്‍ നാളെ പാര്‍ലമെന്റില്‍ ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി പ്രതിഷേധിക്കും. രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തും.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
സംസ്ഥാനത്തെ എസ്‌ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാര്‍ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു.
Next Story




