- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരം പോയതോടെ അപ്രസക്തര്‍! രണ്ടുരാജ്യസഭാ എംപിമാര്‍ രാജി വച്ച് ടിഡിപിയിലേക്ക്; ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തിരിച്ചടി; ആറുഎംപിമാര് കൂടി വിടും
ന്യൂഡല്‍ഹി: ആന്ധ്രയില്‍, തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, വൈ എസ് ആര്‍ ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ രണ്ട് രാജ്യസഭ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. രാജ്യസഭാംഗത്വവും ഇവര്‍ ഒഴിഞ്ഞു. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ ഇവരുടെ രാജി അംഗീകരിച്ചു. മോപിദേവി വെങ്കടരമണ, ബേഡ മസ്താന്‍ റാവു എന്നീ എംപിമാരാണ് രാജി വച്ചത്. വെങ്കടരമണയുടെ കാലാവധി 2026 ജൂണ്‍ 26 വരെയും റാവുവിന്റേത് 2028 ജൂണ്‍ വരെയും ആയിരുന്നു. ഇരുവരും […]
ന്യൂഡല്‍ഹി: ആന്ധ്രയില്‍, തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, വൈ എസ് ആര്‍ ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ രണ്ട് രാജ്യസഭ എംപിമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. രാജ്യസഭാംഗത്വവും ഇവര്‍ ഒഴിഞ്ഞു. രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ ഇവരുടെ രാജി അംഗീകരിച്ചു.
മോപിദേവി വെങ്കടരമണ, ബേഡ മസ്താന്‍ റാവു എന്നീ എംപിമാരാണ് രാജി വച്ചത്. വെങ്കടരമണയുടെ കാലാവധി 2026 ജൂണ്‍ 26 വരെയും റാവുവിന്റേത് 2028 ജൂണ്‍ വരെയും ആയിരുന്നു. ഇരുവരും എന്‍ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയില്‍ ചേരുമെന്നാണ് സൂചന. പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ നായിഡുവിന്റെ ടിഡിപി ഉജ്ജ്വല ജയം നേടിയിരുന്നു.
രണ്ടുഎംപിമാര്‍ രാജി വച്ചതോടെ, വൈഎസ്ആര്‍സിപിക്ക് രാജ്യസഭയില്‍ 9 എംപിമാരും, ലോക്‌സഭയില്‍ നാല് അംഗങ്ങളും ഉണ്ടാകും. ബേഡ മസ്താന്‍ റാവു നേരത്തെ ടിഡിപി അംഗമായിരുന്നു. ആന്ധ്രയിലെ കവാലി മണ്ഡലത്തില്‍ നിന്ന് 2009 മുതല്‍ 2014 വരെ പ്രതിനിധീകരിച്ച നേതാവാണ്. 2019 ലാണ് അദ്ദേഹം വൈഎസ്ആര്‍സിപിയില്‍ ചേര്‍ന്നത്.
വെങ്കടരമണയാകട്ടെ നേരത്തെ കോണ്‍ഗ്രസിലായിരുന്നു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് വൈ എസ് രാജശേഖര റെഡ്ഡിയുടെ മന്ത്രിസഭയില്‍, മന്ത്രിയായ അദ്ദേഹം രണ്ടുവട്ടം എംഎല്‍എയായി. രണ്ടുഎംപിമാര്‍ക്ക് പിന്നാലെ ആറോളം വൈഎസ്ആര്‍സിപി എംപിമാര്‍ രാജി വയ്ക്കുമെന്നും അണിയറയില്‍ സംസാരമുണ്ട്. ഇവരില്‍ ചിലര്‍ ടിഡിപിയിലും മറ്റുചിലര്‍ ബിജെപിയിലും ചേര്‍ന്നേക്കും.
വെങ്കടരമണ ടിഡിപിയില്‍ ചേരുന്നതോടെ വീണ്ടും രാജ്യസഭാ എംപിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെടും. ബേഡ മസ്താന്‍ റാവു ഉപാധികളില്ലാതെയാണ് ടിഡിപിയില്‍ ചേരുന്നത് എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചേരിമാറ്റത്തോടെ, ടിഡിപിക്ക് വീണ്ടും രാജ്യസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. 2019 ന് ശേഷം ആന്ധ്രയില്‍ നിന്നുള്ള 11 രാജ്യസഭാ സീറ്റും വൈഎസ്ആര്‍സിപിക്കായിരുന്നു.
തങ്ങള്‍ അപ്രസക്തരാണെന്ന തോന്നലാണ് വൈഎസ്ആര്‍സിപി എംപിമാരെ അലട്ടുന്നതെന്ന് പാര്‍ട്ടിയിലെ ചില നേതാക്കള്‍ പറയുന്നു. വിവിധ വിഷയങ്ങളില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിലപാടുകളില്‍ വ്യക്തതയില്ലെന്നാണ് പരാതി. എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്തുണച്ചെങ്കിലും പിന്നീട് ജഗന്‍ ഇന്ത്യ സഖ്യത്തോട് അടുക്കുന്നതാണ് കണ്ടത്. അധികാരത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത് കൊണ്ട് രാജ്യസഭയില്‍ തങ്ങള്‍ അപ്രസക്തരാണെന്ന് വൈഎസ്ആര്‍സിപി എംപിമാര്‍ക്ക് തോന്നുന്നതാണ് പ്രശ്‌നം. വെങ്കടരമണ ജഗന്റെ വിശ്വസ്തരില്‍ പെടുന്ന നേതാവാണെങ്കിലും, തനിക്ക് രെപല്ലെ നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചത് അദ്ദേഹത്തെ അതൃപ്തനാക്കിയിരുന്നു.