- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സമസ്തയെ ശുദ്ധീകരിക്കാന്‍ പുറത്തു നിന്നൊരു കമ്പനിക്കും കരാര്‍ കൊടുക്കുന്നില്ല; നിങ്ങള്‍ വേറെ വല്ല കമ്പനിയുമായി എഗ്രിമെന്റ് എഴുതികൊള്ളൂ, അതും പറഞ്ഞാരും വരണ്ട'; ഹക്കീം ഫൈസിയെ പരിഹസിച്ച് ജിഫ്രി തങ്ങള്‍
'സമസ്തയെ ശുദ്ധീകരിക്കാന്‍ പുറത്തു നിന്നൊരു കമ്പനിക്കും കരാര്‍ കൊടുക്കുന്നില്ല
മലപ്പുറം: സമസ്തയില്‍ ശുദ്ധീകരണം വേണമെന്ന് സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിയുടെ പരാമര്‍ശത്തിന് മറുപടിയുമായി സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്. സമസ്തയെ ശുദ്ധീകരിക്കാന്‍ ആര്‍ക്കും കരാര്‍ കൊടുക്കുന്നില്ലെന്ന പരിഹാസ മറുപടിയാണ് ജിഫ്രി തങ്ങള്‍ നല്‍കിയത്.
'സമസ്തയെ ശുദ്ധീകരിക്കാന്‍ ഒരു കമ്പനി രംഗത്ത് വന്നിരിക്കുന്നു. അങ്ങനെയാണ് പരസ്യം കണ്ടത്. അത് ശുദ്ധീകരിക്കാന്‍ പുറത്ത് ഒരു കമ്പനിക്ക് കരാര്‍ നല്‍കാന്‍ ഉദ്യേശിക്കുന്നില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ശുദ്ധീകരിക്കേണ്ട ആവശ്യം ഇപ്പോ ഇല്ല. പരസ്യം കൊടുത്തത് കൊണ്ട് പറയുകയാണ്, നിങ്ങള്‍ വേറെ വല്ല കമ്പനിയുമായി എഗ്രിമെ ന്റ് എഴുതികൊള്ളൂ. സമസ്തയിലേക്ക് ആരും ശുദ്ധീകരണ പ്രക്രിയയുമായി വരേണ്ട'- എന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്.
അശുദ്ധി നിറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമസ്തയില്‍ നടക്കുന്നതെന്നും പൊതുസമൂഹം ഇക്കാര്യം നേരിട്ട് മനസ്സിലാക്കിവരികയാണെന്നും ഇതില്‍ ശുദ്ധീകരണം അനിവാര്യമാണെന്നുമാണ് അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞത്.
സമസ്ത പുരോഗമന ശൈലികളോട് വൈമുഖ്യം കാണിക്കുന്നുണ്ട്. യാഥാസ്ഥിതിക മനോഭാവങ്ങളില്‍നിന്ന് മാറി പുരോഗമന ശൈലി ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കണം. എല്ലാ തീവ്രവാദ നിലപാടുകള്‍ക്കും എതിരായ വ്യക്തിയാണ് താനെന്നും സമസ്ത മുശാവറ അം?ഗം സലാം ബാഖവി നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഹക്കീം ഫൈസി പറഞ്ഞു.
പാണക്കാട് കുടുംബത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് സാദിഖലി തങ്ങള്‍ക്കെതിരെ അടക്കം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.ഐ.സിയുമായി ബന്ധപ്പെട്ട പരാതി ഇതുവരെ ചര്‍ച്ച ചെയ്യാന്‍ സമസ്ത തയാറായിട്ടില്ല. ഇക്കാര്യത്തില്‍ സമസ്തക്ക് താല്‍പര്യമില്ലാത്തപോലെയാണ് അനുഭവപ്പെടുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ സമസ്ത നേതൃത്വത്തിന് കത്ത് നല്‍കിയിട്ടും മറുപടി ലഭിച്ചിട്ടില്ലെന്നും അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.