തിരുവനന്തപുരം : ശബരിമലയില്‍ നടന്നത് ആസൂത്രിതമായ കൊള്ളയാണ്. അതിനെ സ്വര്‍ണ്ണ മോഷണം എന്നു മാത്രം വിളിച്ച് ചെറുതാക്കരുതെന്ന് ബിജെപി സംസ്ഥാന ജനറല്‍ അനൂപ് ആന്റണി പറഞ്ഞു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ രാജ്യാന്തര വിപണിയില്‍ ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന അമൂല്യ പൈതൃക വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

ഈ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സമീപനം ആശങ്കാജനകമാണ്. അതിലുപരി, ഇടതു സര്‍ക്കാരിനൊപ്പം മൗനം പാലിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടും വിശ്വാസികളെ വഞ്ചിക്കുന്നതാണ്. ശബരിമല രാഷ്ട്രീയ കളിക്കളമല്ല; കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസകേന്ദ്രമാണ്.

ഇത് വെറും മോഷണമല്ല, വിശ്വാസത്തിനും പൈതൃകത്തിനുമെതിരായ ആക്രമണമാണ്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണസംഘം തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.