- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവരുടെ സമരം വെറും രാഷ്ട്രീയപ്രേരിതം; ഈ യാഥാർഥ്യം മനസിലാക്കണം; ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും നൽകുന്നത്; ആശാ വർക്കർമാരുടെ സമരത്തിൽ മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. സമരം രാഷ്ട്രീയപ്രേരിതമാണെന്നും സാംസ്കാരിക നായകർ ഈ യാഥാർഥ്യം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരെ കേന്ദ്രസർക്കാർ ഇതുവരെ ഒരു തൊഴിലാളി വിഭാഗമായി അംഗീകരിച്ചിട്ടില്ല.
ആരംഭത്തിൽ ലഭിച്ച ഇൻസെന്റീവ് മാത്രമാണ് ഇന്നും കേന്ദ്രം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറിയതായി അദ്ദേഹം പറഞ്ഞു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആശമാർക്ക് ഓണറേറിയമായി ആയിരം രൂപ മാത്രമായിരുന്നു. തുടർന്ന് ആകെ 6000 രൂപയുടെ വർധനവാണ് എൽഡിഎഫ് സർക്കാർ നൽകിയത്. നിലവിൽ 7000 രൂപ ഓണറേറിയവും ഇൻസെന്റീവും ഉൾപ്പെടെ നല്ല സേവനം ചെയ്യുന്നവർക്ക് 13000 രൂപവരെ ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.