- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി എന്തൊക്കെ വന്നാലും കോൺഗ്രസ് പ്രവർത്തകയായി തന്നെ തുടരും..'; കൂറുമാറ്റ വാർത്ത വിവാദമായതോടെ കടുത്ത തീരുമാനം; അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു രാജിവെച്ചു
പാലക്കാട്: പാലക്കാട് അഗളി പഞ്ചായത്തിൽ കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎം പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ മഞ്ജു രാജിവെച്ചു. യുഡിഎഫ് അംഗമായ മഞ്ജു എൽഡിഎഫിന്റെ പിന്തുണ സ്വീകരിച്ച് പ്രസിഡന്റായത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കൂറുമാറ്റം വാർത്തയാകുകയും പാർട്ടിക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് രാജി തീരുമാനമെന്നാണ് സൂചന. താൻ എന്നും കോൺഗ്രസിന്റെ പ്രവർത്തകയായിരിക്കുമെന്നാണ് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ മഞ്ജു വ്യക്തമാക്കിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് മെമ്പർമാർ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും കോൺഗ്രസ്സ് പ്രവർത്തകയെന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കുന്നില്ലെന്നും രാജിവെക്കുകയാണെന്നും മഞ്ജു വ്യക്തമാക്കി. തനിക്ക് കോൺഗ്രസ് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നുമായിരിന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ വിജയിച്ച ശേഷം മഞ്ജു പ്രതികരിച്ചത്.




