- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഇടതിനൊപ്പം, സഖാവായി ഇടതുപക്ഷ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് പി. സരിന്‍; പുറത്താക്കി കോണ്‍ഗ്രസ്; ഗുരുതര സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയെന്ന് കെ സുധാകരന്‍; ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കും
ഇനി ഇടതിനൊപ്പം, സഖാവായി ഇതുപക്ഷ സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് പി. സരിന്‍
പാലക്കാട്: ഇനി ഇടതിനൊപ്പം എന്നു വ്യക്തമാക്കി ഡോ. പി സരിന്‍. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും ബിജെപി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിയാകാന്‍ തയ്യാറാണെന്നും സരിന്‍ പറഞ്ഞു. സിപിഎം തന്നെ ഒരു തീരുമാനമറിയിച്ചാല്‍ ഉടന്‍ അതിന് മറുപടി നല്‍കും. എല്‍എഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്നു സരിന്‍.സ്ഥാനാര്‍ത്ഥിയാകുന്നത് വിഷയമല്ലെന്നും സിപിഎം ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്നും സരിന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. സതീശന്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തോന്നുംപടിയാണെന്നും സരിന്‍ പറഞ്ഞു. സതീശന്‍ പ്രതിപക്ഷ നേതാവായ കഥ അന്വേഷിക്കണം. സതീശന് ധിക്കാരവും ധാര്‍ഷ്ഠ്യവുമാണ്. പ്രവര്‍ത്തകരോട് ബഹുമാനമില്ലെന്നും സംഘടനാ സംവിധാനം തകരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സരിനെ കോണ്‍ഗ്രസ് പുറത്താക്കി. സരിന്‍ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിലാണ് നടപടി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ വി ഡി സതീശനെതിരെയാണ് രൂക്ഷ വിമര്‍ശനം സരിന്‍ ഉന്നയിച്ചത്. വി.ഡി. സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്‌തെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നും സരിന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ ഉടമ -കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. ഇങ്ങനെ പോയാല്‍ 2026ല്‍ പാര്‍ട്ടി പച്ചപിടിക്കില്ലെന്നും സരിന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
''ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവര്‍ത്തിയെപ്പോലെയാണ് സതീശന്‍. ഞാനാണ് പാര്‍ട്ടിയെന്ന രീതിയിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുത്ത് കോണ്‍ഗ്രസിലെ ജനാധിപത്യം തകര്‍ത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകള്‍ മാധ്യമങ്ങള്‍ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്.
പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തില്‍ ആയിരുന്ന കോണ്‍ഗ്രസ് അതില്‍ അസ്വാഭാവികത കണ്ടില്ല. എപി സരിന്‍, കോണ്‍ഗ്രസ്, എല്‍എഡിഎഫ്, ഡിജിറ്റല്‍ മീഡിയ
ന്നാല്‍ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു'' -സരിന്‍ പറഞ്ഞു.
പരാതി പറയാന്‍ പാര്‍ട്ടി ഫോറമെന്നൊരു സംവിധാനം കോണ്‍ഗ്രസിലില്ല. നേതാക്കള്‍ക്ക് തോന്നിയ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സതീശന് ബി.ജെ.പിയോട് മൃദുസമീപനമാണ്. 13ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ചിലര്‍ക്ക് അനുകൂലമായി വോട്ടുവീഴും. പാലക്കാട്ടെ ജനം ആഗ്രഹിക്കാത്ത ഫലം വരും. എല്ലാവരെയും എല്ലായ്‌പ്പോഴും വിഡ്ഡികളാക്കാന്‍ പറ്റില്ല. വളര്‍ന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് സര്‍ക്കിളില്‍ തന്നെ അന്വേഷിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.