- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ബിജെപിയിലേക്കെന്ന് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്' വാര്‍ത്ത; നേതാവ് ബിജെപിയില്‍ എത്തിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍; കള്ളക്കഥയെന്ന് കോണ്‍ഗ്രസ്
വലിയ രാഷ്ട്രീയ നീക്കം കേരളത്തില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. എംപിയായ ഇദ്ദേഹം പാര്‍ടിയില്‍ ചേരാന്‍ ബിജെപിയെ സമീപിച്ചെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി ഉന്നത നേതൃത്വവുമായി നേതാവ് ചര്‍ച്ച നടത്തിയെന്ന വിധത്തിലാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ വാര്‍ത്തയില്‍ പറയുന്നത്. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്ക് ഈ നേതാവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിധത്തിലാണ് വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്. അതേസമയം നേതാവിന്റെ പേര് പറയാതെ സ്ഥിരീകരണമില്ലാത്ത വാര്‍ത്തയാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
പത്രവാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ:
സംഘപരിവാര്‍ ബന്ധം ആരോപിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രൂക്ഷമായി കടന്നാക്രമിക്കുന്നതിനിടെ, മറ്റൊരുഭാഗത്ത് വലിയ രാഷ്ട്രീയ നീക്കം നടക്കുകയാണ്. കേരളത്തിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനുള്ള സാധ്യതതേടി തങ്ങളെ സമീപിച്ചതായി ബിജെപി ഉന്നതവൃത്തങ്ങള്‍ പറയുന്നു.
എംപി കൂടിയായ കോണ്‍ഗ്രസ് നേതാവിനെതിരെ ബിജെപിയില്‍ ചില എതിര്‍പ്പുകളുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അത് പാര്‍ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നേതാവിന്റെ കടന്നുവരവ് ബിജെപി സ്വാഗതം ചെയ്യാനാണ് സാധ്യതയെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം എംപിയെ കുറിച്ച് സൂചനകളില്ലാത്ത വാര്‍ത്ത കെപിസിസി തള്ളുകയാണ്. കേരളത്തില്‍ ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു വാര്‍ത്തയെന്നും സൂചനകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാറും കടുത്ത പ്രതിസന്ധി നേരിരുന്നുണ്ട്. സിപിഎമ്മിന് അനുഭാവമുള്ള ബിജെപി നേതാക്കള്‍ പടച്ചു വിടുന്ന നുണക്കഥ മാത്രമാണ് ഈ വാര്‍ത്ത എന്നാണ് കെപിസിസി ഇതേക്കിച്ചു പറയുന്നത്.
അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുഖ്യ പ്രതിപക്ഷമായി വിലസുമ്പോഴാണ് മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത്. ഹരിയാനയിലും മഹാരാഷ്ട്രയിലും അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ഇവിടെയും കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത എന്നതും ശ്രദ്ധേയമാണ്. നിലവിലെ അവസ്ഥയില്‍ ഒരു കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിടില്ലെന്നാണ് നേതൃത്വം കരുതുന്നത്. കൂടാതെ കേരളത്തില്‍ ഉറപ്പായും അടുത്ത തവണ അധികാരം പിടിക്കാമെന്നും വിലയിരുത്തലുണ്ട്.