- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇടത് വോട്ടുകള്‍ കോണ്‍ഗ്രസിന് പോയിട്ടില്ല; സരിന് പറഞ്ഞ വാചകത്തെ തെറ്റായി വളച്ചൊടിച്ച് മുതലെടുക്കാന്‍ ബി.ജെ.പി ശ്രമം'; സരിന്റെ വിവാദ പ്രസ്താവന തിരുത്തി സി.പി.എം ജില്ലാ സെക്രട്ടറി
ഇടത് വോട്ടുകള്‍ കോണ്‍ഗ്രസിന് പോയിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി
പാലക്കാട്: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് വോട്ട് ഷാഫി പറമ്പിലിന് ലഭിച്ചിട്ടുണ്ടെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. സരിന്റെ പ്രസ്താവനയെ തിരുത്തി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. ഇടത് വോട്ടുകള്‍ കോണ്‍ഗ്രസിന് പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടത് വോട്ടുകള്‍ കൃത്യമായി ഇടത് പക്ഷത്തിന് തന്നെയാണ് കിട്ടിയിട്ടുള്ളത്. സരിന്‍ പറഞ്ഞ വാചകത്തെ തെറ്റായി വളച്ചൊടിച്ച് മുതലെടുക്കാനാണ് ബി.ജെ.പി ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും ഇ.എന്‍. സുരേഷ് ബാബു വ്യക്തമാക്കി.
കേരളത്തില്‍ ആരൊക്കെ തമ്മിലാണ് ഡീലുള്ളത് എന്ന കാര്യം ദിവസേനെ കോണ്‍ഗ്രസ് നേതൃത്വം തന്നെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു സരിനില്‍ ഒതുങ്ങുന്ന കാര്യമല്ല അത്. സരിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തി. ഡി.സി.സി സെക്രട്ടറി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ട് ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. ജനസംഘത്തിന്റെ കാലം മുതല്‍ തന്നെ ഈ കൂട്ടുകെട്ട് നിലവിലുണ്ട്.
ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്ന ആരോപണങ്ങളൊന്നും ഈ നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല. സരിന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടത് വോട്ട് ഷാഫി പറമ്പിലിന് ലഭിച്ചിട്ടുണ്ടെന്നായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. സരിന്‍ നേരത്തെ പറഞ്ഞത്. ഷാഫിയെ നിഷേധിക്കാന്‍ ഇടതുപക്ഷം 2021ലേ തീരുമാനിച്ചിരുന്നുവെങ്കില്‍ സ്ഥിതി മാറുമായിരുന്നുവെന്നും സരിന്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതിന് പിന്നാലെ മതേതര വോട്ടുകളെയാണ് താന്‍ ഉദ്ദേശിച്ചതെന്ന് സരിന്‍ വിശദീകരിച്ചിരുന്നു