- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ ആരോഗ്യമന്ത്രിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ജനം ചിരിക്കുകയാണ്; നുണ പ്രചരിപ്പിച്ച് സിപിഎം കേരളം മുഴുവന്‍ അക്രമം അഴിച്ചുവിടുന്നു; പുതുയുഗ യാത്രയുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ വാശി കൂട്ടി തന്നതിന് നന്ദിയെന്നും വി.ഡി.സതീശന്‍
നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞ ആരോഗ്യമന്ത്രിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ജനം ചിരിക്കുകയാണ്: വി.ഡി.സതീശന്‍

അടൂര്‍: ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റുവെന്നത് പൂര്‍ണ്ണമായും കെട്ടിച്ചമച്ച കഥയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. റെയില്‍വേ സ്റ്റേഷനിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും അക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും, മന്ത്രി ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ഇല്ലാതിരുന്ന കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ വെച്ച് അഭിനയിച്ചു കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നടപടികള്‍ പത്തനംതിട്ട ജില്ലയ്ക്ക് തന്നെ അപമാനകരമാണെന്നും, മന്ത്രിയുടെ പരിക്ക് സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമായ പരാമര്‍ശങ്ങളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിയുടെ ഈ 'വ്യാജ പരിക്ക്' പ്രചരിപ്പിച്ചുകൊണ്ട് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. കെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായതും, പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഇല്ലാത്ത കേസില്‍ വധശ്രമത്തിന് ജയിലിലടച്ചതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്നും, അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, അക്രമം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിന്റെ 'പുതുയുഗ യാത്ര'യെ തകര്‍ക്കാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ പ്രവര്‍ത്തകരുടെ വാശി വര്‍ദ്ധിപ്പിക്കുകയേയുള്ളൂവെന്ന് സതീശന്‍ പറഞ്ഞു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യാത്രയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരപ്രമുഖരുമായല്ല, മറിച്ച് സാധാരണക്കാരുമായി സംവദിച്ചാണ് യാത്ര മുന്നോട്ട് പോകുന്നതെന്നും, ഓരോ ജില്ലയിലെയും ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ വികസന രേഖകള്‍ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം/ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെയുണ്ടായ അശ്ലീല മുദ്രാവാക്യങ്ങള്‍ അവരുടെ യഥാര്‍ത്ഥ സംസ്‌കാരമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. പുരോഗമന ആശയക്കാരെന്ന് അവകാശപ്പെടുന്നവരുടെ നിലവാരം ഇതിലൂടെ ജനങ്ങള്‍ക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സോണിയ ഗാന്ധിയുടെ വസതിയിലേക്ക് സി.പി.എം നടത്തുന്ന മാര്‍ച്ച് ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ മേഖലയിലെ ഗുരുതരമായ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരം അക്രമനാടകങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇതിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍
ആരോഗ്യമന്ത്രിക്ക് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിച്ച് സി.പി.എം കേരളം മുഴുവന്‍ അക്രമം നടത്തുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത കെ.എസ്.യു നേതാവിന്റെ വീടിന് ബോംബ് എറിഞ്ഞു. ഇല്ലാത്ത കേസുണ്ടാക്കി കെ.എസ്.യുക്കാരെ വധശ്രമത്തിന് ജയിലില്‍ അടച്ചു. പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതെന്ന് കേരളത്തിന് ബോധ്യമായി. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഒരു പരിഹാസ കഥാപാത്രമായി നില്‍ക്കുകയാണ്. മന്ത്രിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ചിരിക്കുകയാണ്.
സി.പി.എം നേതാക്കള്‍ സംസ്ഥാന വ്യാപകമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇല്ലാത്ത ആക്രമണത്തിന്റെ പേരില്‍ പുതുയുഗ യാത്രയുടെ പ്രചരണ സാമഗ്രികള്‍ പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും നശിപ്പിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്ക് ബോംബ് എറിയുകയാണ്. ഒരു മന്ത്രി നുണ പറഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ മുഴുവന്‍ അക്രമം നടക്കുകയാണ്. അതിന് പാര്‍ട്ടിയും കുട പിടിക്കുന്നു. കെ.എസ്.യുക്കാര്‍ മന്ത്രിയുടെ പെടലിയും കയ്യും പിടിച്ച് തിരിച്ചെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് വ്യാപകമായി കേരളത്തില്‍ അക്രമുണ്ടാക്കുകയാണ്. ഇതിനുള്ള തിരിച്ചടി തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കും. ആരോഗ്യ മേഖലയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ അതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഡാലോചനയാണ് ആക്രമണ കഥ. ആ കഥ ഇപ്പോള്‍ പൊളിഞ്ഞ് പാളീസായി ഏഴ് നിലയില്‍ പൊട്ടി.
എന്നിട്ടും അതിന്റെ പേരില്‍ അക്രമം നടത്താന്‍ സി.പി.എം നേതാക്കള്‍ അണികളെ പ്രേരിപ്പിക്കുകയാണ്. അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണം. വധശ്രമത്തിന് എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കണം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ആയുധം താഴെ വയ്ക്കാന്‍ സി.പി.എം തയാറാകണം. സി.പി.എം അതിക്രമത്തെ ശക്തമായി പ്രതിരോധിക്കും. എല്ലാം തട്ടിപ്പായിരുന്നെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. ആര്‍.പി.എഫ് റെയില്‍വെ സ്റ്റേഷനിലെ ക്യാമറ പരിശോധിച്ചപ്പോഴും ഒരു അക്രമവും നടന്നിട്ടില്ലെന്നു വ്യക്തമായി. കരിങ്കൊടി കാട്ടിയവര്‍ അടുത്ത് വന്നെന്ന പ്രചരണവും പൊളിഞ്ഞു പോയി. മന്ത്രിയുടെ ഗണ്‍മാനാണ് മന്ത്രിയുടെ അടുത്തുണ്ടായിരുന്നതെന്നും വ്യക്തമായി. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ വച്ച് ഇല്ലാതിരുന്ന കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ വച്ച് അഭിനയിച്ച് കാണിച്ചതാണെന്ന് കേരളത്തിന് ബോധ്യമായി. ആരോഗ്യമന്ത്രി നടത്തിയ ശ്രമം പത്തനംതിട്ട ജില്ലയ്ക്ക് കൂടി അപമാനമാണ്.
ആശുപത്രിയില്‍ കിടക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും ഓപ്പറേഷന്‍ വേണ്ടെന്ന വാര്‍ത്ത വരുത്തുകയാണ്. കത്രികയുടെ പേടിയുള്ളതു കൊണ്ട് ഓപ്പറേഷന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ആരോഗ്യമന്ത്രിക്ക് സമാധാനമായിക്കാണും. മെഡിക്കല്‍ ബുള്ളറ്റിനില്‍ എവിടെയാണ് ആക്രമണത്തില്‍ പരിക്ക് പറ്റിയെന്ന് പറയുന്നത്? മാധ്യമങ്ങള്‍ക്കും റെയില്‍വെയ്ക്കും പൊതുസമൂഹത്തിനും അറിയാം മന്ത്രിയുടേത് അഭിനയം മാത്രമായിരുന്നെന്ന്. ഡെപ്യൂട്ടി സ്പീക്കറുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യം എല്ലാവരും കേട്ടതാണ്. ഇതാണോ കേരളത്തിലെ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും. എന്നിട്ടാണ് സംസ്‌കാര സമ്പന്നരും പുരോഗമന ആശയക്കാരുമെന്ന് പറയുന്നത്. അവര്‍ വിളിച്ച മുദ്രാവാക്യം കേരളം മറക്കില്ല. യഥാര്‍ത്ഥ സംസ്‌കാരമാണ് പുറത്ത് വന്നത്. തന്തയ്ക്ക് വിളിക്കുന്നതാണോ വൈകാരികത. അതാണോ പുരോഗമന ആശയം. ആച്ഛന്‍ ഇല്ലാത്ത സമയത്ത് അമ്മയ്ക്കുണ്ടായവരെ എന്നാണ് വിളിച്ചത്. അതിന് മറുപടി പറയുന്നില്ല. എന്നിട്ടാണ് പുരോഗമന ആശയമെന്നും ബുദ്ധിജീവിയെന്നും പറയുന്നത്. ഇവരുടെയൊക്കെ നിലവാരമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. നേതാക്കള്‍ ഇറങ്ങി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. എം.വി ഗോവിന്ദന് എതിരെ കലാപ ആഹ്വാനനത്തിന് കേസെടുക്കണം.
പുതുയുഗ യാത്രയെ തകര്‍ക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇവരുടെ പ്രതിഷേധം കൂടുന്തോറും ആളുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അന്‍പതും നൂറും ബോര്‍ഡുകള്‍ തകര്‍ക്കുമ്പോള്‍ അതിന്റെ വാശിയിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇറങ്ങുന്നത്. പ്രചരണ ബോര്‍ഡുകള്‍ തകര്‍ത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ വാശി കൂട്ടി തന്നതിന് നന്ദി പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേര്‍ക്ക് കല്ലെറിഞ്ഞ സി.പി.എം എങ്ങനെ കരിങ്കൊടി പ്രകടനം നടത്തണമെന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട. മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ചാടി വീണ് സമരം ചെയ്തത് ആരാണ്? പി. രാജീവന്റെ പഴയ പടം വേണമെങ്കില്‍ കാണിച്ചു തരാം.
പുതുയുഗ യാത്ര സാധാരണക്കാരുമായി സംവദിച്ചാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് എല്ലാവരും പറയുന്നത്. യു.ഡി.എഫ് പൗരപ്രമുഖരുമായല്ല, സാധാരണക്കാരുമായാണ് ചര്‍ച്ച നടത്തിയത്. സംവാദത്തിന്റെ ഭാഗമായി ജില്ലകള്‍ക്കെല്ലാം ഒരു ഡോക്യുമെന്റ് ഉണ്ടാകും. സമയബന്ധിതമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമവും ഉണ്ടാകും.
സോണിയ ഗാന്ധിയുടെ വീട്ടിലേക്കുള്ള മാര്‍ച്ച് സി.പി.എമ്മും ബി.ജെ.ിപുയും ചേര്‍ന്ന് നടത്തുന്ന ഏര്‍പ്പാടാണ്. സി.പി.എമ്മുകാര്‍ സ്വര്‍ണം കട്ടതിന് പ്രിയങ്കഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവരാണ് ബി.ജെ.പിക്കാര്‍.


