- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബറിടത്തില്‍ തീപ്പന്തമാകാന്‍ സിപിഎം..! തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സൈബര്‍ പ്രചചരണം ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള യൂട്യൂബ് ചാനല്‍ വിപുലീകരിക്കുന്നു; വന്‍ നിക്ഷേപം നടത്തി നവീകരിക്കുന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുക ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തില്‍
സൈബറിടത്തില്‍ തീപ്പന്തമാകാന്‍ സിപിഎം..!
തിരുവനന്തപുരം: പാര്‍ട്ടിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒരു യൂട്യൂബ് ചാനലില്‍ വന്‍ നിക്ഷേപം നടത്തി വരുന്ന തെരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം ശക്തിപ്പെടുത്താന്‍ സി.പി.എം തീരുമാനം. എം.പി ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തിലാകും ഈ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിക്കുക. രാജ്യസഭാ എം.പിയായ ബ്രിട്ടാസ് തന്റെ മുന്‍ പ്രവര്‍ത്തന മേഖലയായ മാധ്യമ പ്രവര്‍ത്തനത്തിലേക്കു തന്നെ തിരിച്ചു വരുകയാണ്.
ദേശാഭിമാനിക്കും കൈരളി ടി.വിക്കും പുറമേ ഡിജിറ്റല്‍ മേഖലയിലും സജീവ ഇടപെടല്‍ വേണമെന്ന ആവശ്യം വര്‍ഷങ്ങളായി പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നതാണ്. സാമൂഹിക മാധ്യമങ്ങളില്‍ വിവിധ പേരുകളില്‍ പാര്‍ട്ടി അനുകൂല പേജുകളും യൂട്യൂബ് ചാനലുകളും നിലവിലുണ്ടെങ്കിലും പൂര്‍ണ്ണമായും പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഒരു വെബ്സൈറ്റും യൂട്യൂബ്് ചാനലുമാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനൊരുങ്ങുന്ന ചാനലിനായി മറ്റു സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാരെ കൊണ്ടുവരാനാണ് തീരുമാനം.
ഡിസംബറില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചരണം ശക്തമാക്കാന്‍ സി.പി.എം തീരുമാനിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചില ഡിജിറ്റല്‍ സ്ഥാപനങ്ങളെ ഏറ്റെടുത്ത് പാര്‍ട്ടിക്ക് കീഴിലാക്കാന്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ ശ്രമം തുടങ്ങിയിരുന്നു. ഇതിന്‍െ്റ ഭാഗമായി നിരവധി സ്ഥാപനങ്ങളുമായി പാര്‍ട്ടിതലത്തില്‍ ചര്‍ച്ചയും നടത്തിയിരുന്നു.
മുന്‍പ് സജീവമായി പ്രവര്‍ത്തിക്കുകയും സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് സ്തംഭിക്കുകയും ചെയ്ത ദി ഫോര്‍ത്തുമായും ഇത്തരത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സ്ഥാപന മേധാവികള്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായി. പിന്നീട് ഫോര്‍ത്ത് വേണ്ടെന്നു വയ്ക്കുയായിരുന്നു.
ഇതേത്തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ 2019 ല്‍ ആരംഭിച്ച യൂട്യൂബില്‍ നിക്ഷേപം നടത്തി നവീകരിക്കാന്‍ തീരുമാനിച്ചത്. ഇനിമുതല്‍ പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഈ യൂട്യൂബ് ചാനല്‍. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടി അനൂകൂല നിലപാട് കൈക്കൊള്ളുന്നവരെ ഈ ചാനലിലൂടെ ഒരുമിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 2000 ഓഗസ്റ്റിലാണ് മലയാളം കമ്മ്യൂണിക്കേഷന്‍സ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴില്‍ സി.പി.എം കൈരളി ടി.വി ആരംഭിച്ചത്. മലയാളത്തിലെ നാലാമത്തെ ടി.വി ചാനലായ കൈരളിയുടെ മാനേജിങ് ഡയറക്ടറും ജോണ്‍ ബ്രിട്ടാസാണ്.