- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ഞങ്ങളുടെ ജീവന്, കെപിസിസി അധ്യക്ഷനായി തുടരണം; പ്രതിസന്ധികളെ ഊര്‍ജ്ജമാക്കിയ നേതാവ്; താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല; കണ്ണൂരില്‍ കെ സുധാകരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും; അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയാല്‍ തെരുവില്‍ പ്രതിഷേധമെന്ന് സൂചന; ഹൈക്കമാന്‍ഡില്‍ ആശയക്കുഴപ്പം
കെ എസ് ഞങ്ങളുടെ ജീവന്, കെപിസിസി അധ്യക്ഷനായി തുടരണം
കണ്ണൂര്‍: കെ. സുധാകരന് അനുകൂലമായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എം.പി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണമെന്ന വാചകത്തതോടെയാണ് സുധാകരന്റെ തട്ടകമായകണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും. പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്' 'താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്.
സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികള്‍ കെ.എസ്ന്ന് വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സന്ദേശമാണ് എ'ഐ.സി.സി ക്ക് പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ളത്. നേരത്തെ പാലക്കാടും സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു.
ഇതിനു ശേഷംകെ സുധാകരനെ അനുകൂലിച്ച് പാല ഈരാറ്റുപേട്ട പൂഞ്ഞാര്‍ പ്രദേശങ്ങളിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.. കെ സുധാകരന്‍ കെപിസിസി പ്രസിഡണ്ടായി തുടരണമെന്ന്‌സേവ് കോണ്‍ഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോര്‍ഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ള നായകനാണ് കെ സുധാകരനെന്നും പാലക്കാട് സ്ഥാപിച്ച ബോര്‍ഡിലുണ്ട്. ആന്റോ ആന്റണിയുടെ രാഷ്ട്രീയ തട്ടകമായ കോട്ടയത്തും സുധാകരന് അനുകൂലമായി ബോര്‍ഡുകളും പോസ്റ്ററുകളും വന്നിട്ടുണ്ട്.
അണികളുടെ വികാരം മാനിച്ചു കൊണ്ട് കെ.പി.സി.സി അധ്യക്ഷപദവി ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളനേതാക്കളുടെ പിന്തുണ കെ സുധാകരന്‍ തേടിയെന്നാണ് വിവരം. എന്നാല്‍ സമ്പൂര്‍ണ നേതൃമാറ്റമെന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ മാറ്റാന്‍ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്.
കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന. ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനേയും, തദ്ദേശ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം.
നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ വാദം. ആന്റോ ആന്റണിയുടെ തട്ടകമായ പൂഞ്ഞാറില്‍ കെ സുധാകരനെ പിന്തുണച്ച് വ്യാപക പോസ്റ്റര്‍ പ്രചാരണം നടന്നത് എ.ഐ.സി.സി ഗൗരവകരമായാണ് വീക്ഷിക്കുന്നത്. ആന്റോ ആന്റണിയുടെ തട്ടകമായ പൂഞ്ഞാറിലാണ് വ്യാപകമായി ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നേതൃമാറ്റ വിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് ചേരി തിരിഞ്ഞുള്ള പോര് വ്യക്തമാക്കുന്ന തരത്തിലുള്ള സംഭവം അരങ്ങേറിയത്.
കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരന്‍ തുടരട്ടെ എന്ന തരത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് രക്ഷാസമിതിയുടെ പേരിലാണ് ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആന്റോ ആന്റണിയുടെ ജന്മനാടായ മുന്നിലവിലും ഫ്‌ലക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍
തന്നെ കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്ന് മാറ്റില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കെ സുധാകരന്‍. അതേസമയം മുതിര്‍ന്ന നേതാക്കള്‍ പക്വത കാട്ടണമെന്ന പ്രസ്താവനയുമായി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി.
തന്നെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റും മാറ്റുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ കെ.സുധാകരന്‍ വിശ്വസിക്കുന്നില്ല. എഐസിസി നേതൃത്വം അങ്ങനെ ഒരു നിര്‍ദ്ദേശം തന്നെ അറിയിച്ചില്ല. പിന്നെ എന്തിന് ആശങ്കപ്പെടണമെന്നതാണ് കെ.സുധാകരന്റെ നിലപാട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, ശശി തരൂര്‍, കെ.മുരളീധരന്‍ തുടങ്ങിയവരുടെ പിന്‍തുണകെ സുധാകരനുണ്ട്. എന്നാല്‍ സുധാകരനെ കെ.പി സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയേ തീരുവെന്ന പിടിവാശിയിലാണ് പ്രതിപക്ഷ നേതാവ വി.ഡി സതീശനും സംഘവും.