- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രശ്നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത്; ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാള്‍ ജയിലില്‍ ദീര്‍ഘനാള്‍ കിടത്താം എന്നുള്ള ശ്രമത്തിലാണെന്ന് ജോര്‍ജ്ജ് കുര്യന്‍; ഛത്തീസ്ഗഢില്‍ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രശ്നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത്
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍. പ്രശ്നപരിഹാരത്തിന് ബിജെപി മാത്രമാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത് 'ബാക്കിയുള്ളവരെല്ലാം കന്യാസ്ത്രീകളെ എത്രനാള്‍ ജയിലില്‍ ദീര്‍ഘനാള്‍ കിടത്താം എന്നുള്ള ശ്രമത്തിലാണ്.നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് ആദ്യം ജാമ്യാപേക്ഷ തള്ളിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ കാരണം പ്രതിഭാഗം അഭിഭാഷകരാണ്. കേസെടുത്തത് ഛത്തീസ്ഗഢ് പൊലീസ് അല്ലെന്നും ടിടിഇ ആണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡണ്ട് വിഷയം പരിഹരിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥ ശ്രമം നടക്കുകയാണ്.ബിജെപിയുടെ ഭാഗത്തുനിന്ന് മാത്രമാണ് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ നല്‍കുകയും അത് തള്ളുകയുമാണുണ്ടായത്. രാജീവ് ചന്ദ്രശേഖരന് ഉത്തമ ബോധ്യമുള്ളതു കൊണ്ടായിരിക്കും മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് പറഞ്ഞത്'..ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഛത്തീസ്ഗഢില്‍ ഉണ്ടായ വിഷയം സഭകളെ ബോധ്യപ്പെടുത്തും. ഏതെങ്കിലും വിധത്തില്‍ ബിജെപിക്ക് തിരിച്ചടിയായി എന്നിപ്പോള്‍ പറയാന്‍ കഴിയില്ല. അത് തിരിച്ചറിയാന്‍ ആളുകള്‍ക്ക് സാധിക്കുന്നില്ല. ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണ്. കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ട്. നടപടിക്രമം പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ നല്‍കിയതിനാലാണ് അത് തള്ളിയത്.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാകുമ്പോള്‍ ഇടപെടേണ്ടത് അവര്‍ തന്നെയല്ലേ എന്ന ചോദ്യമുന്നയിച്ചതോടെ മാധ്യമങ്ങളെ വിമര്‍ശിക്കുന്നതിലേക്ക് മന്ത്രി കടന്നു. മാധ്യമങ്ങള്‍ അജണ്ട വെച്ച് ചോദ്യങ്ങളുന്നയിക്കുകയാണെന്നും താന്‍ കുറേക്കാലമായി ഇതു കാണുകയാണെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോയ കുട്ടികള്‍ ക്രിസ്ത്യാനികളാണെന്ന് അവര്‍ തന്നെ പറയുന്നുണ്ടെന്നും അതിന്റെ വോയിസ് ക്ലിപ് കേള്‍പ്പിക്കാമെന്നും പറഞ്ഞതോടെ, തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.
സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണെന്നും അറസ്റ്റിലേക്ക് നയിച്ചത് ബജ്‌റംഗ്ദളിന്റെ പിന്തുണയോടെയാണെന്നും ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകരെ മന്ത്രി പരിഹസിച്ചു. കന്യാസ്ത്രീകളെ പിടിച്ചത് ബി.ജെ.പിയല്ല. ടി.ടി.ഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയത്. കേരളത്തില്‍ മുഖ്യധാരാസഭകള്‍ മതപരിവര്‍ത്തനം നടത്തുന്നില്ല. മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന് പറയാനാകില്ല. മന്ത്രി അല്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായം പറഞ്ഞത്. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാത്തതെന്ത്? പ്രശ്‌നം പരിഹരിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
''വിഷയം പരിഹരിക്കാനുള്ള ആത്മാര്‍ഥമായ ശ്രമം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് മാത്രമേ ഉണ്ടാകുന്നുള്ളൂ. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിരന്തരം ഇടപെടുന്നുണ്ട്. അനൂപ് ആന്റണിയെ ആദ്യം ഛത്തീസ്ഗഢിലേക്ക് അയച്ചതും അദ്ദേഹമാണ്. നടപടിക്രമം പൂര്‍ത്തിയാക്കാതെ ജാമ്യാപേക്ഷ നല്‍കിയതിനാലാണ് അത് തള്ളിയത്. മതേതര വാദികളും ക്രിസ്ത്യാനികളുമായ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ അവര്‍ക്കുവേണ്ടി രംഗത്തുവന്നിരിക്കുകയാണ്. എന്നാല്‍ ആറ്റുകാലില്‍ പുരോഹിതനെ പി.എഫ്.ഐക്കാര്‍ ഉപദ്രവിച്ചപ്പോള്‍ ഇവരാരും വന്നില്ല.
കന്യാസ്ത്രീകള്‍ കൊണ്ടുപോയ പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് കോടതിയാണ്. കോടതിയിലുള്ള വിഷയത്തില്‍ മന്ത്രിയെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ പരിമിതിയുണ്ട്. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് എം.പിമാരെ ഛത്തീസ്ഗഢില്‍ കാണുന്നില്ലല്ലോ. ക്രിസ്ത്യാനികള്‍ ബുദ്ധിമുട്ട് നേരിട്ട ഒരുഘട്ടത്തിലും കോണ്‍ഗ്രസുകാരെ കണ്ടിട്ടില്ല. ബി.ജെ.പിയെ എല്ലാവര്‍ക്കും വിമര്‍ശിക്കാം. അതിനുള്ള സ്വാതന്ത്ര്യം മെത്രാന്മാര്‍ക്കുമുണ്ട്'' -ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിമാര്‍ രംഗത്തുവന്നിട്ടുണ്ട്.