- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുല്‍ത്താന്‍ ബത്തേരി എംഎല്‍എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് സഖാക്കളുടെ നുണപ്രചരണം; പണം നല്‍കിയതിന്റെ രസീത് പ്രസിദ്ധപ്പെടുത്തി ഐസി ബാലകൃഷ്ണന്‍; നുണപ്രചരണം സഹിക്കാന്‍ കഴിയാതെ തെളിവു ഹാജറാക്കേണ്ടത് എന്തു ഗതികേടാണെന്ന് സോഷ്യല്‍ മീഡിയ
സുല്‍ത്താന്‍ ബത്തേരി എംഎല്‍എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന് സഖാക്കളുടെ നുണപ്രചരണം

സുല്‍ത്താന്‍ ബത്തേരി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) എംപിമാരും എംഎല്‍എമാരും നല്‍കിയ ധനസഹായത്തിന്റെ കണക്കുകള്‍ പുറത്തുവന്നു എന്ന വിധത്തില്‍ യാതൊരു ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്നരുന്നു. യുഡിഎഫുകാരില്‍ പലരും പണം നല്‍കിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചചിപ്പിച്ചത്. ധനകാര്യ വകുപ്പ് കൈമാറിയ വിവരം ഫേസ്ബുക്ക് കണ്ടന്റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രനാണ് പങ്കുവച്ചത്. അജയ് ബാലചന്ദ്രന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
ഈ പോസ്റ്റില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ സിപഎമ്മുകാര്‍ എംഎല്‍എക്കെതിരെ കടുത്ത പ്രചരണവും നടത്തി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയില്ലെന്ന വിധത്തിലായിരുന്നു സഖാക്കളുടെ നുണപ്രചരണം. ഈ നുണപ്രചരണം ശക്തമായപ്പോള്‍ പ്രതികരണവുമായി എംഎല്‍എ രംഗത്തുവന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിന്റെ രസീത് പ്രസിദ്ധപ്പെടുത്തുകയാണ് എംഎല്‍എ ചെയ്തത്.
രസീതിനൊപ്പം എംഎല്‍എ കുറിച്ചത് ഇങ്ങനെയാണ്;
നാട് നാളിതുവരെ കാണാത്ത ഭീകര ദുരന്തന്തെ നേരിട്ടപ്പോള്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ ആണ് മലയാളികള്‍... വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയാതിരിക്കട്ടെ എന്നാണ് പറയപ്പെടുന്നത് എങ്കിലും വിവരാവകാശ രേഖ എന്ന നിലയില്‍ പ്രചരിക്കുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പ്രതിപക്ഷ എംഎല്‍എ എന്ന നിലയില്‍ തുക നല്‍കിയിട്ടില്ലെന്നും മറ്റുമുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുകയുടെ സര്‍ക്കാര്‍ നല്‍കിയ രസീത് ഇപ്പോള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുകയാണ്.
എംഎല്‍എയുടെ മറുപടിയോടെ സിപിഎം നുണപ്രചരണത്തിന് എതിരെ പ്രതികരിച്ചു പലരും രംഗത്തുവന്നു. സോഷ്യല്‍ മീഡിയയിലൂടെ സജീവന്‍ അന്തിക്കാടും പ്രതികരണം അറിയിച്ചു. സജീവന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
ഇന്ത്യയിലെ ചില മതങ്ങളില്‍ പെട്ടവര്‍ക്ക് രാജ്യസ്‌നേഹം തെളിയിക്കേണ്ട ഗതികേട് വരുത്തിയത് BJP യാണ്. അതുപോലെ ഒരു സിറ്റുവേഷന്‍ ആണ് കേരളത്തില്‍ സിപിഎം ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്ക് കേരളത്തിനോട് സ്‌നേഹമുണ്ട് എന്ന് തെളിയിക്കേണ്ട ഗതികേട് വരുത്തിയിരിക്കയാണ് സിപിഎം. അത്രക്കും മോശമായ നുണ പ്രചാരണമാണ് ഇജങ നടത്തിക്കൊണ്ടിരിക്കുന്നത്.
മന്ത്രിയെ കയ്യേറ്റം ചെയ്തു എന്ന നുണനാടകത്തിന് ശേഷം ഇറക്കിയ പുതിയ നുണനാടകമാണ് 'ചൂരല്‍മല ദുരന്തത്തിലേക്ക് ചില നേതാക്കള്‍ സംഭാവന ചെയ്തിട്ടില്ല' എന്നത്.
നുണ പ്രചാരണം സഹിക്കാന്‍ പറ്റാതെ താന്‍ സംഭാവന ചെയ്ത തുകയുടെ തെളിവ് രശീതി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ഐ സി ബാലകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ്സ് MLA. എന്തു ഗതികേടാണിത്. ദുരിതാശ്വാസ നിധിയിലേക്ക് ഒരാള്‍ സംഭാവന ചെയ്യുന്നത് അയാളുടെ കഴിവിനനുസരിച്ചല്ലേ - തീരെ ഗതികേടുള്ള ഒരാള്‍ക്ക് ഒന്നും കൊടുക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞിരിക്കില്ല. ഇതൊക്കെ വിളിച്ചു പറഞ്ഞു ഡാമേജ് ചെയ്താല്‍ എതിരാളിയെ ജയിക്കാമെന്നായിരിക്കും സിപിഎം കരുതുന്നത്. എന്തൊരു ചീപ്പ് ഐറ്റം ആണ് ഈ കമ്യുണിസം. ലോകം മുഴുവന്‍ ചവിട്ടുകൊട്ടയിലിട്ട ഈ വേസ്റ്റ് കേരളത്തില്‍ എത്ര കാലം നിലനില്‍ക്കുന്നു അത്രയ്ക്കും ഈ നാട് നശിക്കുകയേയുള്ളൂ. ഈ ഇലക്ഷനിലെങ്കിലും ജനങ്ങള്‍ വേണ്ടത് ചെയ്യും എന്ന് കരുതുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് അജയ് ബാലചന്ദ്രന്റെ പോസ്റ്റ്
അജയ് ബാലചന്ദ്രന്റെ പോസ്റ്റായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. വിവരാവകാശ രേഖ പ്രകാരം സിഎംഡിആര്‍എഫിലേക്ക് ഏറ്റവുമധികം സംഭാവന ചെയ്ത ജനപ്രതിനിധി കെ.ടി. ജലീലാണെന്നാണ് ഈ പോസ്റ്റില്‍ അവകാശപ്പെട്ടത്. മൂന്ന് ലക്ഷം രൂപയാണ് ജലീല്‍ സംഭാവന ചെയ്തത്. മന്ത്രിമാരും നിരവധി പ്രതിപക്ഷ ജനപ്രതിനിധികളും മറ്റും നല്‍കിയ സഹായത്തുകയുടെ വിവരങ്ങള്‍ പോസ്റ്റിലുണ്ട്. പ്രതിപക്ഷത്തില്‍ നിന്ന് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവര്‍ സഹായത്തുക കൈമാറിയതായി വിവരാവകാശ രേഖയിലുണ്ട്.
അജയ് ബാലചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വയനാട് ദുരന്തത്തെത്തുടര്‍ന്ന് സി എം ഡി ആര്‍ എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എല്‍ എമാരും എം പിമാരും ധനസഹായം നല്‍കിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്‌സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ ഇട്ടു. ഞാന്‍ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികള്‍ കൊടുത്തു എന്നറിയണമല്ലോ?
ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. (അജയ് ബാലചന്ദ്രന്‍ എഴുതിയ പോസ്റ്റ്) ഇങ്ങനെ വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കിയ ധനകാര്യവകുപ്പിന് നന്ദി. അവര്‍ തന്ന അതേ ഓര്‍ഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകര്‍ത്തി എഴുതിയതില്‍ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
എം പിമാര്‍:
1. ഡോ. വി ശിവദാസന്‍: 1,10,000
2. ജോണ്‍ ബ്രിട്ടാസ്: 1,10,000
3. കെ രാധാകൃഷ്ണന്‍: 1,00,000
4. ഹൈബി ഈഡന്‍: 1,00,000
5. ബെന്നി ബഹനാന്‍ : 1,00,000
6. എം കെ രാഘവന്‍: 1,00,000
7. ജെബി മാത്തര്‍ ഹിഷാം : 1,00,000
8. ആന്റോ ആന്റണി പുന്നതാണിയില്‍: 1,00,000
9. എന്‍ കെ പ്രേമചന്ദ്രന്‍: 1,00,000
10. രാജ്‌മോഹന്‍ ഉണ്ണിത്താന്‍: 1,00,000
എം എല്‍ എമാര്‍:
1. പിണറായി വിജയന്‍ 1,00,000
2. കെ എന്‍ ബാലഗോപാല്‍ 1,00,000
3. പി രാജീവ് 1,22,222
4. ഡോ. ആര്‍ ബിന്ദു: 2,00,000
5. പി പ്രസാദ്: 1,00,000
6. ജി ആര്‍ അനില്‍: 1,00,000
7. സജി ചെറിയാന്‍: 1,00,000
8. വി എന്‍ വാസവന്‍: 1,00,000
9. ജെ ചിഞ്ചുറാണി: 1,00,000
10. വീണ ജോര്‍ജ്ജ്: 1,00,000
11. എം ബി രാജേഷ്: 98,185
12. രാമചന്ദ്രന്‍ കടന്നപ്പള്ളി: 1,00,000
13. പി എ മുഹമ്മദ് റിയാസ്: 1,00,000
14. കെ കൃഷ്ണന്‍കുട്ടി: 1,00,000
15. കെ രാജന്‍: 98,185
16. വി ശിവന്‍കുട്ടി: 1,00,000
17. എ കെ ശശീന്ദ്രന്‍: 98,185
18. ഒ ആര്‍ കേളു: 1,00,000
19. വി അബ്ദുറഹിമാന്‍ 1,00,000
20. കെ ബി ഗണേശ് കുമാര്‍ 1,00,000
21. റോഷി അഗസ്റ്റിന്‍: 98,185
22. എം വി ഗോവിന്ദന്‍ മാസ്റ്റര്‍: 50,000
23. എന്‍ ജയരാജ്: 1,00,000
24. ചിറ്റയം ഗോപകുമാര്‍: 1,00,000
25. വി ഡി സതീശന്‍: 1,00,000
26. രമേശ് ചെന്നിത്തല: 50,000
27. ടി സിദ്ദിഖ്: 50,000
28. സി ആര്‍ മഹേശ്: 50,000
29. ജോണ്‍ ഫെര്‍ണാണ്ടസ്: 25,000
30. ടി ജെ വിനോദ്: 50,000
31. എം എല്‍ എ ഓഫീസ്, നിലമ്പൂര്‍: 50,000
32. എ എന്‍ ഷംസീര്‍: 98,185
33. മാത്യു ടി തോമസ്: 50,000
34. വാഴൂര്‍ സോമന്‍: 1,45,500
35. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 50,000
36. അന്‍വര്‍ സാദത്ത്: 50,000
37. ഇ ചന്ദ്രശേഖര്‍: 50,000
38. സി കെ ആശ: 50,000
39. വി ശശി: 50,000
40. ഇ കെ വിജയന്‍: 50,000
41. പി ബാലചന്ദ്രന്‍: 50,000
42. വി ആര്‍ സുനില്‍ കുമാര്‍ 50,000
43. ജി എസ് ജയലാല്‍ 50,000
44. എം വിജിന്‍: 50,000
45. എച്ച് സലാം 50,000
46. ജെനിഷ് കുമാര്‍ കെ യു 50,000
47. അന്‍സലന്‍ കെ 50,000
48. സി കെ ഹരീന്ദ്രന്‍: 50,000
49. രാജഗോപാലന്‍: 50,000
50. ബാബു കെ (നെന്മാറ) 50,000
51. പി എസ് സുനില്‍ (പുനലൂര്‍) 50,000
52. എന്‍ കെ അക്ബര്‍ (ഗുരുവായൂര്‍) 50,000
53. ആന്റണി ജോണ്‍ (കോതമംഗലം) 50,000
54. ചിത്തരഞ്ജന്‍ (ആലപ്പുഴ) 50,000
55. വി ജോയ് (വര്‍ക്കല) 50,000
56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000
57. പി മമ്മിക്കുട്ടി (ഷോര്‍ണൂര്‍) 50,000
58. എ സി മൊയ്ദീന്‍ (കുന്നംകുളം) 50,000
59. ഡി കെ മുരളി (വാമനപുരം) 50,000
60. മുരളി പെരുനെല്ലി (മണലൂര്‍) 50,000
61. എം നൗഷാദ് (ഇരവിപുരം) 50,000
62. എ പ്രഭാകരന്‍ (മലമ്പുഴ) 50,000
63. കെ ഡി പ്രസേനന്‍ (ആലത്തൂര്‍) 50,000
64. കെ പ്രേംകുമാര്‍ (ഒറ്റപ്പാലം) 50,000
65. കെ കെ രാമചന്ദ്രന്‍ 50,000
66. ടി പി രാമചന്ദ്രന്‍ (പേരാമ്പ്ര) 50,000
67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000
68. ഐ ബി സതീശ് (കാട്ടാക്കട) 50,000
69. പി വീ ശ്രീനിജിന്‍ (കുന്നത്തുനാട്) 50,000
70. ജി സ്റ്റീഫന്‍ (അരുവിക്കര) 50,000
71. ഡോ. സുജിത്ത് വിജയന്‍പിള്ള 50,000
72. കെ വി സുമീഷ് (അഴീക്കോട്) 50,000
73. തോട്ടത്തില്‍ രവീന്ദ്രന്‍ 50,000
74. കെ എന്‍ ഉണ്ണികൃഷ്ണന്‍ (വൈപ്പിന്‍) 50,000
75. ദലീമ (അരൂര്‍) 50,000
76. കെ കെ ശൈലജ ടീച്ചര്‍ (മട്ടന്നൂര്‍) 50,000
77. സേവിയര്‍ ചിറ്റിലപ്പള്ളി 50,000
78. സി എച്ച് കുഞ്ഞമ്പു: 50,000
79. സജീവ് ജോസഫ്: 50,000
80. മധുസൂദനന്‍: 50,000
81. നന്ദകുമാര്‍ പി: 50,000
82. പി വി അന്‍വര്‍: 50,000
83. കെ ജെ മാക്‌സി: 50,000
84. പി പി സുമോദ് 50,000
85. എം മുകേഷ്: 50,000
86. എം എസ് അരുണ്‍കുമാര്‍ 50,000
87. അംബിക ഒ എസ് 50,000
88. പി കെ കുഞ്ഞാലിക്കുട്ടി: 50,000
89. ഡോ. എം കെ മുനീര്‍: 50,000
90. എന്‍ എ നെല്ലിക്കുന്ന്: 50,000
91. പി ഉബൈദുള്ള: 50,000
92. പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍: 50,000
93. അബ്ദുള്‍ ഹമീദ്: 50,000
94. അഡ്വ. യു എ ലത്തീഫ്: 50,000
95. നജീബ് കാന്തപുരം: 50,000
96. കുരുക്കോലി മൊയ്ദീന്‍: 50,000
97. എ കെ എം അഷറഫ്: 50,000
98. പി കെ ബഷീര്‍: 50,000
99. എന്‍ ഷംസുദ്ദീന്‍: 50,000
100. കെ പി എ മജീദ്: 50,000
101. മഞ്ഞളാംകുഴി അലി: 50,000
102. ടി വി ഇബ്രാഹീം 50,000
103. ഇ ടി ടൈസണ്‍: 50,000
104. കടകമ്പള്ളി സുരേന്ദ്രന്‍: 50,000
105. കാനത്തില്‍ ജമീല: 50,000
106. എ രാജ: 50,000
107. പ്രമോദ് നാരായണന്‍: 50,000
108. ഉമ തോമസ്: 50,000
109. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: 50,000
110. എ പി അനില്‍കുമാര്‍: 50,000
111. കെ എം സച്ചിന്‍ ദേവ്: 50,000
112. പ്രതിഭ ഹരി: 50,000
113. കെ ടി ജലീല്‍: 3,00,000
114. പി ടി എ റഹീം: 50,000
115. ലിന്റോ ജോസഫ്: 50,000
116. എം എം മണി: 50,000
117. വി കെ പ്രശാന്ത്: 50,000
118. മുഹമ്മദ് മുഹ്‌സിന്‍: 50,000
119. അഡ്വ ജോബ് മൈക്കേല്‍: 50,000
120. പി സി വിഷ്ണുനാഥ്: 50,000
121. ടി ജെ സനീഷ് കുമാര്‍ ജോസഫ്: 50,000
ഇതൊരു റോ ഡേറ്റ പോസ്റ്റാണ്. കൂടുതല്‍ വിശകലനത്തിന് മുതിരുന്നില്ല.
ഏറ്റവും ഉയര്‍ന്ന തുക നല്‍കിയ ജനപ്രതിനിധി (എം പി ആയാലും എം എല്‍ എ ആയാലും) ശ്രീ കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപ.
എല്ലാവരും കൊടുത്തിട്ടില്ല എന്നത് വ്യക്തം. ആരൊക്കെ കൊടുത്തില്ല എന്നത് ഈ പോസ്റ്റില്‍ പരിശോധിക്കുന്നില്ല.


