തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മില്‍ പുതിയ സംഭവമല്ലെന്നും കാലങ്ങളായി തുടരുന്ന ഒന്നാണെന്നും കെ കെ രമ ആരോപിച്ചു. 2005-06 കാലഘട്ടത്തില്‍ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരില്‍ 25 കോടി രൂപയിലധികം പാര്‍ട്ടി പിരിച്ചിരുന്നു. 'വരാനിരിക്കുന്ന രക്തസാക്ഷികള്‍ക്ക് കൂടി' വേണ്ടിയുള്ള ഫണ്ട് എന്ന നിലയിലാണ് അന്ന് ഇത് പിരിച്ചതെങ്കിലും പിന്നീട് ഇതിന്റെ കണക്കുകള്‍ എവിടെയും ലഭ്യമായിട്ടില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

50 വര്‍ഷത്തോളം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കുള്ളിലെ പോരാട്ടം പരാജയപ്പെട്ടപ്പോഴാണ് ജനങ്ങളോട് സത്യം വെളിപ്പെടുത്തിയത്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണമായതിനാല്‍ അതിന്റെ കണക്ക് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകള്‍ ആക്രമിക്കുന്നതും വാഹനങ്ങള്‍ കത്തിക്കുന്നതും പയ്യന്നൂര്‍ പോലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ അറിവോടെയേ നടക്കൂ. ഒഞ്ചിയത്ത് തങ്ങള്‍ നേരിട്ടതിന് സമാനമായ സാഹചര്യമാണിതെന്നും രമ ചൂണ്ടിക്കാട്ടി. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍, 'കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ' എന്നും കെ കെ രമ പറഞ്ഞു.

ഇതൊക്കെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായി തള്ളിക്കളയാനാകില്ല. പൊതുസമൂഹത്തില്‍ നിന്നും ചോദ്യങ്ങള്‍ ഉയരും. കണക്ക് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ടമാമ്യമാ ങമഹമ്യമഹമാബെംഗളൂരുവില്‍ വാടകക്കാര്‍ക്ക് 'ടെനന്റ് പോലീസ് വെരിഫിക്കേഷന്‍' നിര്‍ബന്ധമാക്കി; ചെയ്യാന്‍ വളരെ എളുപ്പം

സി.പി.എമ്മിലെ ജീര്‍ണതയാണ് പുറത്ത് വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം സിപിഎം ഏറ്റുവാങ്ങിയപ്പോഴും പയ്യന്നൂരും പാനൂരും പിണറായിയിലും ഇതുപോലുള്ള അക്രമസംഭവമുണ്ടായി. മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം നല്‍കില്ലെന്ന പ്രഖ്യാപനമാണ് സിപിഎം നടത്തുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. അധികാരത്തിന്റെ കരുത്തില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി അനധികൃതമായി സ്വത്തുണ്ടാക്കുക, അനധികൃതമായി ഉണ്ടാക്കിയ സ്വത്തുപയോഗിച്ച് ഗുണ്ടകളെ വളര്‍ത്തുക, ആ ഗുണ്ടകളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുക- ഇതാണ് സി.പി.എം രീതി. ഭരണത്തിന്റെ മറവില്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.