- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനെ എംഎല്‍എയാക്കിയത് മുഖ്യമന്ത്രി, ഉപദേശിക്കാന്‍ വരണ്ട; നേതാക്കള്‍ക്കെതിരായി പീഡന പരാതികള്‍ കേരള രാഷ്ട്രീയത്തിന് അത്ര നന്നല്ല; രാഹുല്‍ വിഷയത്തിലെ പ്രതികരണത്തിനെതിരെ കെ മുരളീധരന്‍
മുകേഷിനെ എംഎല്‍എയാക്കിയത് മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ പീഡന പരാതികള്‍ കേരള രാഷ്ട്രീയത്തിന് നന്നല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരള രാഷ്ട്രീയത്തിന് എ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതികരണത്തിനെതിരെയും മുരളീധരന്‍ സംസാരിച്ചു.
'മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരണ്ട. സ്ത്രീ പീഡകരെ രണ്ട് തവണ ജനപ്രതിനിധിയാക്കിയതാണ് മുഖ്യമന്ത്രി. മുകേഷിനെ എംഎല്‍എയാക്കിയത് മുഖ്യമന്ത്രിയാണ്', കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പൊട്ടിക്കാനിരിക്കുന്നത് അഴിമതിയുടെ ബോംബാണെന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണ് സതീശന്‍ പൊട്ടിക്കുമെന്ന് പറഞ്ഞതെന്നും ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ ഉയര്‍ന്നുവന്ന പരാതിയല്ലെന്നും മുരളീധരന്‍ സൂചിപ്പിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാഹുലിന്റേത് ക്രിമിനല്‍ രീതിയാണെന്നും നിയമപരമായ നടപടിയെല്ലാം പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. രാഹുലിനെതിരായ ആരോപണങ്ങള്‍ കേരളീയ സമൂഹം ഏറ്റെടുത്തു. അത്തരമൊരാള്‍ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതു അഭിപ്രായം ഉണ്ട്. ആ നിലയല്ല വന്നിടത്തോളം കാണുന്നത്. എത്രകാലം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നല്ല, ഒന്നിലധികം സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പുറത്തുവന്ന ഒരു സംഭാഷണത്തിന്റെ ഭാഗത്ത് ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാന്‍ വലിയ സമയം വേണ്ടിവരില്ലെന്ന് പറയുന്ന അവസ്ഥ. എത്രമാത്രം ക്രിമിനല്‍ രീതിയാണ്. പൊതു പ്രവര്‍ത്തകര്‍ക്ക് ഉള്ള അംഗീകാരത്തിന് അപവാദം വരുത്തിവെക്കുന്ന ചില കാര്യങ്ങള്‍ ചില ഘട്ടത്തിലൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രത്തോളം പോയ ഒരു കാര്യം ഇതേവരെ നമ്മുടെ അനുഭവത്തില്‍ കേട്ടിട്ടില്ല. അങ്ങനെ വരുമ്പോള്‍ സാധാരണ നിലയില്‍ നിന്ന് ശക്തമായ നിലപാട് എടുത്ത് പോകണം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.