- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപിയുടെ നടന വൈഭവമാണ് പാര്‍ലമെന്റില്‍ കണ്ടത്; 'കനിമൊഴിക്കെതിരായ ആംഗ്യം ശരിയല്ല'; കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരധിവാസത്തെ ബാധിക്കില്ല; കേന്ദ്രത്തിന്റേത് മുറിവില്‍ മുളക് പുരട്ടുന്ന സമീപനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
സുരേഷ് ഗോപിയുടെ നടന വൈഭവമാണ് പാര്‍ലമെന്റില്‍ കണ്ടത്
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രഫണ്ട് അനുവദിക്കാത്ത നിലപാടിനെതിരെ വിമര്‍ശനുമായി കേന്ദ്ര ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടന വൈഭവമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കണ്ടതെന്ന് ബാലഗോപാല്‍ പറഞ്ഞു. കനിമൊഴിക്കെതിരായ ആംഗ്യം ശരിയായില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം ഫണ്ട് അനുവദിക്കാത്തത് വയനാട് പുനരുധിവാസത്തെ ബാധിക്കില്ല. കേരളത്തിന് സഹായം ചെയ്യുന്നില്ല എന്ന് മാത്രമല്ല അപഹസിക്കുകയാണ് സുരേഷ് ഗോപി. സ്ഥലം ഏറ്റെടുക്കുന്നതിലെ താമസം മാത്രമേ ഉള്ളൂ. കേന്ദ്രത്തിന്റേത് മുറിവില്‍ മുളക് പുരട്ടുന്ന സമീപനമാണെന്നും ബാലഗോപാല്‍ പറഞ്ഞു.
പുരോഗമനപരവും മാതൃകാപരവുമായ രീതിയിലായിരിക്കും പുനരധിവാസമെന്നും കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് റോളില്ലാത്തതാകാം അവഗണനയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. തമിഴ്നാടിനെന്ന പോലെ കേരളത്തിനും അര്‍ഹമായ സഹായം നല്‍കുന്നില്ലെന്ന് കനിമൊഴി പറഞ്ഞപ്പോഴാണ് തൃശൂര്‍ എം.പികൂടിയായ സുരേഷ് ഗോപി ചിരിച്ചുകൊണ്ടാണ് കൈമലര്‍ത്തിക്കാട്ടിയത്.
കനിമൊഴി ലോക്‌സഭയില്‍ പറഞ്ഞതിനെയാണ്:- 'നന്നായി പഠിക്കുന്ന കുട്ടിയെ ക്ലാസിന് പുറത്ത് നിര്‍ത്തുന്ന അവസ്ഥയാണിപ്പോള്‍ കാണുന്നത്. എല്ലാ മേഖലകളിലും ഉയര്‍ച്ച നേടിയെന്ന കാരണത്താലും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിനാലും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനാലും തമിഴ്നാട് തുടര്‍ച്ചയായി കേന്ദ്രത്തില്‍ നിന്ന് അവഗണന നേരിടുകയാണ്.
ഞങ്ങളെ പോലെ അയല്‍ സംസ്ഥാനമായ കേരളവും അവഗണന നേരിടുന്നുണ്ട്...'. ഇത് കണ്ട് നിന്ന സുരേഷ് ഗോപി കൈമലര്‍ത്തി കാണിക്കുകയായിരുന്നു. ഈ പ്രവൃത്തിയെ അപ്പോള്‍ തന്നെ കനിമൊഴി ചോദ്യം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തി പൊതുവിമര്‍ശനത്തിനിടയാക്കുകയാണ്.