പാലക്കാട്: നവിന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണകുറ്റം ചുമത്തപ്പെട്ട പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷേ തള്ളിയതോടെ പൊലീസിന്റെ അനാസ്ഥ കൂടുതല്‍ വ്യക്തമായെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു.കോടതിയില്‍ പോവാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎമ്മാണ്. അറസ്റ്റ് വൈകിയത് നീതിന്യായ വ്യവസ്ഥയുടെ വീഴ്ചയാണ്. ആഭ്യന്തര വകുപ്പിന്റെ സഹായം ഇല്ലാതെ ഇത് പറ്റില്ല. പാര്‍ട്ടി സെക്രട്ടറിയാണ് ദിവ്യയെ ഒളിപ്പിക്കുന്നത്.എം.വി ഗോവിന്ദനാണ് സഹായിച്ചത്. ദിവ്യയെ അടിയന്തരമായി അറസ്റ്റ് ചെയ്യണം. ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മരണശേഷവും എഡിഎമ്മിന്റെ കുടുംബത്തോട് അപമാനം തുടരുന്നു. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം. സി പി എമ്മിന്റെ വക്കീല്‍ എന്തു കൊണ്ട് കേസില്‍ ഹാജരായി.ഇത് തന്നെയാണ് സി പി എം സഹായത്തിന്റെ ഏറ്റവും വലിയ തെളിവ്.എം.വി ഗോവിന്ദനും ദിവ്യയുടെ കുടുംബവും തമ്മില്‍ പല ഇടപാടുകളും ഉണ്ട്. കുടുംബം ഹൈകോടതിയെ സമീപിച്ചാല്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും കെസുരേന്ദ്രന്‍ പറഞ്ഞു